Sunday, 27 November 2016
നാഷ്ണൽ ക്യാമ്പസ് കാൾ : ഓൻലൈൻ റജിസ്ട്രേഷനു തുടക്കം
മലപ്പുറം: എസ് കെ എസ് എസ് എഫ് നാഷ്ണൽ ക്യാമ്പസ് കാൾ ഓൺലൈൻ റജിസ്ട്രേഷൻ ഉദ്ഘാടനം പാണക്കാട് സെയ്ത് മുഈനലി ശിഷാബ് തങ്ങൾ നിർവഹിച്ചു. ഡിസംബർ 23 24 25 തിയതികളിൽ ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ പങ്കെടുകാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ www.skssfcampuswing.com എന്ന വിലാസത്തിൽ റജിസ്ട്രർ ചെയ്യണമെന്ന് ഭാരവാഹികൾ അറീച്ചു.
Wednesday, 9 November 2016
ഏക സിവില്‍ കോഡിനെതിരെ ഒപ്പ് ശേഖരണം ഊര്‍ജ്ജിതം.
തൃശൂര്‍: രാജ്യത്തിന്റെ ബഹുസ്വരത തകര്‍ത്ത് രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കാനുളള നീക്കം കേന്ദ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നാവിശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, നിയമ കമ്മീഷന്‍ തുടങ്ങിയവക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിക്കുന്ന ഭീമ ഹരജിയിലേക്ക് പൊതുജനങ്ങളില്‍ നിന്നുളള ഒപ്പുശേഖരണം ഊര്‍ജ്ജിതമായി നടന്നവരുന്നു. ആരാധനാലയങ്ങള്‍, പൊതുഇടങ്ങള്‍ കേന്ദ്രീകരിച്ചും വീടുകള്‍ തോറും സന്ദര്‍ശനം നടത്തിയുമാണ് സ്ത്രീകള്‍ ഉള്‍പ്പടെയുളളവരില്‍ നിന്ന് ഒപ്പു ശേഖരിക്കുന്നത്. വിവിധ മഹല്ല് കമ്മിറ്റികളും എസ് കെ എസ് എസ് എഫ് ശാഖാ കമ്മിറ്റികളുമാണ് ഒപ്പുശേഖരണത്തിന് നേതൃത്വം നല്‍കുന്നത്. തുടര്‍ന്നുളള ദിവസങ്ങളിലും ഒപ്പുശേഖരണം ഊര്‍ജ്ജിതമാക്കണമെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് എസ്. എം. കെ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ഒപ്പു ശേഖരിച്ച ഫോമുകള്‍ അതാത് മഹല്ല് കമ്മിറ്റികള്‍ക്കും ശാഖാ കമ്മിറ്റികളുമാണ് ഒപ്പുശേഖരണത്തിന് നേതൃത്വം നല്‍കുന്നത്. തുടര്‍ന്നുളള ദിവസങ്ങളിലും ഒപ്പുശേഖരണം ഊര്‍ജ്ജിതമാക്കണമെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് എസ്. എം. കെ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ഒപ്പു ശേഖരിച്ച ഫോമുകള്‍ അതാത് മഹല്ല് കമ്മിറ്റികള്‍ക്കും ശാഖാ കമ്മിറ്റികളും സ്‌കാന്‍ ചെയ്ത് രാഷ്ട്രപതി (secy.president@rb.nic.in) ദേശീയ നിയമ കമ്മീഷന്‍ (lci-dla@nic.in) തുടങ്ങിയവയുടെ മെയില്‍ ഐഡിയിലേക്ക് അയച്ചതിന് ശേഷം നിവേദനങ്ങള്‍ തൃശൂര്‍ എം ഐ സിയില്‍ ഏല്‍പ്പിക്കേണ്ടതാണ്.
Friday, 4 November 2016
ഏക സിവില്‍ കോഡ്; നാടെങ്ങും പ്രതിഷേധ ഒപ്പ്
തൃശൂര്‍: മുത്വലാഖിന്റെ മറവില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് ബഹു: രാഷ്ട്രപതിക്കും, ലോ കമ്മീഷണര്‍ക്കും, നാഷണല്‍ വുമണ്‍സ് കമ്മീണര്‍ക്കും സമര്‍പ്പിക്കുന്ന ഭീമ ഒപ്പുഹരജിയിലേക്ക് കേരളത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിര്‍ദ്ദേശപ്രകാരം എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തിലുളള ഒപ്പുശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു. എസ് കെ എസ് എസ് എഫ് ശാഖാ പ്രവര്‍ത്തകര്‍ ജില്ലയിലുടനീളം പളളികള്‍ കേന്ദ്രീകരിച്ചും, വീടുകള്‍ തോറും സന്ദര്‍ശനം നടത്തിയും ഒപ്പുകള്‍ ശേഖരിക്കും.
രാജ്യത്തെ പൗരന്മാര്‍ നേരിടുന്ന കടുത്ത അനീതിയും അതിക്രമങ്ങളെയും അവസാനിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം ശ്രമിക്കേണ്ടതെന്ന് ഓണമ്പിളളി മുഹമ്മദ് ഫൈസി പറഞ്ഞു. ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ വ്യഗ്രത കാണിക്കുന്നതിന് പകരം ഭരണഘടന വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ മുന്‍ഗണനാ ക്രമത്തോടെ നടപ്പിലാക്കപ്പെടണം. ഇത്തരം നീക്കങ്ങള്‍ രാജ്യത്തിന്റെ ബഹുസ്വരതയും പരസ്പര സഹവര്‍തിത്വവും തകര്‍ക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ പൗരന്മാര്‍ നേരിടുന്ന കടുത്ത അനീതിയും അതിക്രമങ്ങളെയും അവസാനിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം ശ്രമിക്കേണ്ടതെന്ന് ഓണമ്പിളളി മുഹമ്മദ് ഫൈസി പറഞ്ഞു. ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ വ്യഗ്രത കാണിക്കുന്നതിന് പകരം ഭരണഘടന വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ മുന്‍ഗണനാ ക്രമത്തോടെ നടപ്പിലാക്കപ്പെടണം. ഇത്തരം നീക്കങ്ങള്‍ രാജ്യത്തിന്റെ ബഹുസ്വരതയും പരസ്പര സഹവര്‍തിത്വവും തകര്‍ക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ എം ഐ സി യില്‍ നടന്ന പരിപാടിയില്‍ എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം, അഡ്വ: ഹാഫിള് അബൂബക്കര്‍ സിദ്ധീഖ്, ഷംസുദ്ദീന്‍ സി എ, വി കെ സെയ്തുമുഹമ്മദ്, അനീസ് എം, റാസിക് സി തുടങ്ങിയവര്‍ പങ്കെടുത്തു.
Subscribe to:
Comments (Atom)






