തൃശൂര്‍: മുത്വലാഖിന്റെ മറവില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് ബഹു: രാഷ്ട്രപതിക്കും, ലോ കമ്മീഷണര്‍ക്കും, നാഷണല്‍ വുമണ്‍സ് കമ്മീണര്‍ക്കും സമര്‍പ്പിക്കുന്ന ഭീമ ഒപ്പുഹരജിയിലേക്ക് കേരളത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിര്‍ദ്ദേശപ്രകാരം എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തിലുളള ഒപ്പുശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു. എസ് കെ എസ് എസ് എഫ് ശാഖാ പ്രവര്‍ത്തകര്‍ ജില്ലയിലുടനീളം പളളികള്‍ കേന്ദ്രീകരിച്ചും, വീടുകള്‍ തോറും സന്ദര്‍ശനം നടത്തിയും ഒപ്പുകള്‍ ശേഖരിക്കും.
രാജ്യത്തെ പൗരന്മാര്‍ നേരിടുന്ന കടുത്ത അനീതിയും അതിക്രമങ്ങളെയും അവസാനിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം ശ്രമിക്കേണ്ടതെന്ന് ഓണമ്പിളളി മുഹമ്മദ് ഫൈസി പറഞ്ഞു. ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ വ്യഗ്രത കാണിക്കുന്നതിന് പകരം ഭരണഘടന വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ മുന്‍ഗണനാ ക്രമത്തോടെ നടപ്പിലാക്കപ്പെടണം. ഇത്തരം നീക്കങ്ങള്‍ രാജ്യത്തിന്റെ ബഹുസ്വരതയും പരസ്പര സഹവര്‍തിത്വവും തകര്‍ക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ എം ഐ സി യില്‍ നടന്ന പരിപാടിയില്‍ എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം, അഡ്വ: ഹാഫിള് അബൂബക്കര്‍ സിദ്ധീഖ്, ഷംസുദ്ദീന്‍ സി എ, വി കെ സെയ്തുമുഹമ്മദ്, അനീസ് എം, റാസിക് സി തുടങ്ങിയവര്‍ പങ്കെടുത്തു.