Wednesday, 26 February 2020

ഡൽഹിയിലെ ഫാസിസ്റ്റ് ഭീകരതക്കെതിരെ എസ് കെ എസ് എസ് എഫ് പ്രതിഷേധമിരമ്പി.

തൃശ്ശൂർ: ഡൽഹിയിൽ പൗരത്വ ഭേതഗതി നിയമത്തിനെതിരെ സമാധാനപരമായി സമരം ചെയ്യുന്നവർക്കെതിരെ ഫാസിസ്റ്റ് ശക്തികൾ നടത്തുന്ന ആസൂത്രിതമായ അക്രമത്തിൽ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഫ്ലാഷ് ലൈറ്റ് മാർച്ച് വിവിധ മേഖലാ കമ്മറ്റികളുടെ നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിൽ നടന്നു.
തൃശ്ശൂർ മേഖലയിലെ
മാർച്ച് പെരിങ്ങോട്ടുകര ജുമാമസ്ജിദ് പരിസത്ത് നിന്ന് തുടങ്ങി തൃപ്രയാർ പോളി ജംഗ്ഷനിൽ അവസാനിച്ചു തുടർന്ന് നടന്ന യോഗം ജില്ലാ പ്രസിഡണ്ട് അഡ്വ ഹാഫിസ് അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഹാഫിസ് അബ്ദുറഹ്മാൻ അൻവരി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. മേഖലാ സെക്രട്ടറി അബ്ദുൽ അഹദ് വാഫി അദ്ധ്യക്ഷത വഹിച്ചു. രിഫാസ് പെരിങ്ങോട്ടുകര, കമാൽ ചേർപ്പ്, അക്ബർ ചിറക്കൽ, റിയാസ് പൊഞ്ഞനം, ഫൈസൽ ഇല്ലിക്കാട്, സിറാജ് കീഴ്പ്പുള്ളിക്കര , ആസിഫ് പെരിങ്ങോട്ടുകര, ജാഫർ പെരിങ്ങോട്ടുകര ഷൗക്കത്തലി ചേർപ്പ്, റിജാസ് പൊഞ്ഞനം, ഇജാസ് ചേർപ്പ് തുടങ്ങിയവർ സംബദ്ധിച്ചു.
നാട്ടിക മേഖലയിലെ
മാർച്ച് നാട്ടിക സെന്ററിൽ നിന്നും തുടങ്ങി തൃപ്രയാറിൽ അവസാനിച്ചു. തുടർന്ന് നടന്ന യോഗം മേഖല പ്രസിഡന്റ്‌ ഷിറാസ് കരായമുട്ടം ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
പഴയന്നൂർ മേഖലയിലെ
മാർച്ചിന് ശേഷം നടന്ന യോഗം പഴയന്നൂർ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി മുൻ ചെയർമാൻ മുഹമദലി ഉദ്ഘാടനം ചെയ്തു. എം എ ഇബ്രാഹിം, ഷൗക്കത്തലി അൻവരി, എം എസ് എം ഹാജി, ഉമർ ബാഖവി, യൂസുഫ് സാഹിബ്, നസീർ തുടങ്ങിയവർ പ്രസംഗിച്ചു
.
കയ്പമംഗലം മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലി മൂന്നുപീടിക സെന്ററിൽ സമാപിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഷിഹാബ് മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡണ്ട് അൻസ്വിഫ് വാഫി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് മേഖല പ്രസിഡണ്ട് കൂർമത്ത് ഷിഹാബ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സി.എച്ച്.എം. ഫൈസൽ ബദ്‌രി, അബ്ദുറഹ്മാൻ അഷ്റഫി, തൗഫീഖ് വാഫി, ആഷിഫ് മൂന്നുപീടിക, മുഹമ്മദലി മുസ്‌ലിയാർ, മുഹമ്മദ് സ്വാലിഹ് വാഫി, മുഈനുദ്ദീൻ വാഫി, മുബാറക് റഹ്‌മാനി, നിസാർ, മുഹമ്മദ് ഫാഇസ്, അബ്ദുല്ല ഹുദവി, ഫഹദ്, റിയാസ് ഹുദവി, സനൂപ് വാഫി, ഹാഷിഫ്.എം.എച്ച് തുടങ്ങിയവർ സംസാരിച്ചു.
ദേശമംഗലത്ത് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷഹീർ ദേശമംഗലം, ടി. എസ് മമ്മി സാഹിബ് ഇബ്രാഹിം, തുടങ്ങിയവർ നേതൃത്വം നൽകി.
കുന്നംകുളം മേഖലയിലെ
മാർച്ച് ട്രഷറിയുടെ അടുത്ത് നിന്നും തുടങ്ങി മലായ ജംഗ്ഷനിൽ അവസാനിച്ചു, തുടർന്ന് നടന്ന യോഗം സമസ്ത കുന്നംകുളം താലൂക് സെക്രട്ടറി ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്തു. Skssf ജില്ലാ സെക്രട്ടറി മഹ്‌റൂഫ് വാഫി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ, അമീൻ കൊരട്ടിക്കര, അബ്ദുൽ റഹ്‌മാൻ ചിറമനേങ്ങാട് ജുനൈദ് വാഫി, താഹ പഴുന്നാന എന്നിവർ സംസാരിച്ചു.
വടക്കേകാട് മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലി അകലാട് നിന്ന് ആരംഭിച്ചു എടക്കഴിയൂർ തെക്കെ മദ്രസ്സാ പരിസരത്ത് സമാപിച്ചു. നവാസ് റഹ്മാനി സംമ്രത്ത് അമ്പാല റിയാസ് ഫൈസി അഷറഫ് മൗലവി, ഗഫൂർ അണ്ടത്തോട്, എ.പി ജസീൽ ഷാഫി എടക്കഴിയൂർ, ഷക്കീർ, കബീർ ഫൈസി അനസ് കുഴിങ്ങര എന്നിവർ സംബന്ധിച്ചു ഉസ്മാർ ദാരിമി ഏടക്കഴിയൂർ അദ്ധ്യക്ഷത വഹിച്ചു.
പാലപ്പിള്ളിയിൽ മേച്ചേരി പരിസരത്ത് നിന്നും ആരംഭിച്ച റാലി പോലീസ് സ്റ്റേഷൻ വഴി പൗണ്ട് സെന്ററിൽ സമാപിച്ചു. ഉവൈസ്, ഫൈസൽ മുസ്‌ലിയാർ,റഫീക്ക്.വി.കെ എന്നിവർ സംസാരിച്ചു
കൊടുങ്ങലൂരിൽ ഫ്ലാഷ് ലൈറ്റ് മാർച്ച് നാളെ (27/2/2020 ) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഡൽഹിയിലെ ഫാഷിസ്റ്റ് ഭീകരതക്കെതിരെ ഫ്ലാഷ് ലൈറ്റ് മാർച്ചുകൾ ഇന്ന്.



തൃശൂർ: പൗരത്വ നിയമ ഭേതഗതിക്കെതിരെ ഡൽഹിയിൽ സമാധാനപരമായി സമരം ചെയ്യുന്നവരെ ഭരണഗൂഡ ത്തിന്റെ ഒത്താശയോടെ ഫാസിസ്റ്റ് ശക്തികൾ ഡൽഹിയിൽ നടത്തുന്ന അക്രമത്തെ എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി ശക്തമായി അപലപിച്ചു. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുത്ത് രാജ്യ തലസ്ഥാനത്ത് സമാധാനന്തരീക്ഷം പുന:സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്നു.
അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് വെകുന്നേരം ഏഴ് മണിക്ക് എസ് കെ എസ് എസ് എഫ് മേഖലാ തലങ്ങളിൽ ഫ്ലാഷ് ലൈറ്റ് മാർച്ച് നടത്തും. മാർച്ച് വിജയിപ്പിക്കുന്നതിന് യൂണിറ്റ്, ക്ലസ്റ്റർ, മഹല്ല് കമ്മിറ്റികൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. ഹാഫിള് അബൂബക്കർ സിദ്ദീഖ്, ജനറൽ സെകട്ടറി മഅ്റൂഫ് വാഫി തുടങ്ങിയവർ ആവശ്യപ്പെട്ടു.

Sunday, 23 February 2020

ആസാദി കോൺഫറൻസ് വിജയിപ്പിക്കുക: എസ് കെ എസ് എസ് എഫ്

തൃശ്ശൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ കേന്ദങ്ങളിൽ നടത്താൻ ആഹ്വാനം ചെയ്ത പ്രകാരം മാർച്ച് ഏഴിന് തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്ത് നടത്തുന്ന ആസാദി കോൺഫ്രൻസ് വിജയിപ്പിക്കാൻ കർമ്മരംഗത്തിറങ്ങണമെന്ന് എസ് കെ എസ് എസ് എഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. അൻവർ മുഹ് യുദ്ദീൻ ഹുദവി ഉദഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷിഹാബുദ്ദീൻ മൗലവി കൈപമംഗലം അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷഹീർ ദേശമംഗലം മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സി എ എ വിരുദ്ധ സമരങ്ങൾക്ക് ആഹ്വാനം ചെയ്ത സർക്കാർ സമരം നടത്തുന്നവർക്കെതിരെ കേസെടുക്കുന്നത് ദുരുദേശ പരമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഅറൂഫ് വാഫി, ഹാഫിള് അബ്ദുറഹ്മാൻ അൻവരി, അമീൻ കൊരട്ടിക്കര, അബ്ദുറഹ്മാൻ ചിറമനേങ്ങാട്, സലാം ദേശമംഗലം, അബീൽ കരൂപടന്ന, നൗഫൽ ചേലക്കര, അഹദ് വാഫി, സിറാജ് തെന്നൽ, ഇസ്മഈൽ ദേശമംഗലം, ഗഫൂർ അണ്ടത്തോട് സ്വാലിഹ് കൊടുങ്ങല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഷെഫീഖ് ഫൈസി സ്വാഗതവും സത്താർ ദാരിമി നന്ദിയും പറഞ്ഞു
എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയറ്റ് യോഗം അൻവർ മുഹ്‌യിദ്ദീൻ ഹുദവി ഉദ്ഘടനം ചെയ്യുന്നു 

Wednesday, 19 February 2020

സേവനരംഗത്ത് കർമ്മോത്സുകരാവുക; അബ്ദുൽ ഖാദർ മുസ്ലിയാർ പൈക്കണ്ണിയൂർ

തൊഴിയൂർ: സമസ്ത കേരള സുന്നി വിദ്യാർത്ഥി സംഘടന മൂന്നുപതിറ്റാണ്ടുകളായി ചെയ്തു പോരുന്ന പ്രവർത്തനങ്ങൾ മഹത്തരമാണെന്നും ഇനിയും സക്രിയമായ ഇടപടലുകളിലൂടെ സേവന രംഗത്ത് കർമ്മോത്സുകരാവണമെന്നും സമസ്ത കേരള ജംഇയത്തുൽ ഉലമ ജില്ല പ്രസിഡണ്ട് അബ്ദുൽ ഖാദർ മുസ്ലിയാർ പൈക്കണ്ണിയൂർ.എസ് കെ എസ്‌ എസ് എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ, നിയുക്ത കമ്മിറ്റിയുടെ പ്രവർത്തനോത്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാവിലെ എട്ട് മണിക്ക് തൊഴിയൂർ ഉസ്താത് മഖാം സിയാറത്തോടു കൂടി പരിപാടിയ്ക്ക് തുടക്കമായി. സമസ്ത കേരള ജംഇയത്തുൽ ഉലമ ജില്ല സെക്രട്ടറി പി.ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ സിയാറത്തിന് നേതൃത്യം നൽകി. തുടർന്ന് ദാറു റഹ്മ അംങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ലയിലെ സമസ്തയുടെയും മറ്റു പോഷക ഘടകങ്ങളുടെയും ഭാരവാഹികളും മറ്റു നേതാക്കളും സംബന്ധിച്ചു. മുപ്പത്തൊന്നാം വാർഷിക ദിനത്തോടനുബന്ധിച്ച് നേതാക്കൾ മുപ്പത്തൊന്ന് പതാകകളുയർത്തി സ്ഥാപകദിനം ആചരിച്ചത് പരിപാടിയ്ക്ക് ഏറേ മികവേകി.എസ് കെ എസ് എസ് എഫ് സീനിയർ വൈസ് പ്രസിഡണ്ട് ബഷീർ ഫൈസി ദേശമംഗലം സ്ഥാപകദിന സന്ദേശം കൈമാറി.ജില്ല സെക്രട്ടറി മഹ്റൂഫ് വാഫി സ്വാഗതവും ട്രഷറർ സത്താർ ദാരിമി നന്ദിയും പറഞ്ഞു.
എസ് കെ എസ് എസ് എഫ് സ്ഥാപക ദിനാട്ടോടാനുബന്ധിച്ചു  തൃശ്ശൂർ ജില്ലാ കമ്മിറ്റി പതാക ഉയർത്തിയപ്പോൾ