Wednesday, 26 February 2020

ഡൽഹിയിലെ ഫാസിസ്റ്റ് ഭീകരതക്കെതിരെ എസ് കെ എസ് എസ് എഫ് പ്രതിഷേധമിരമ്പി.

തൃശ്ശൂർ: ഡൽഹിയിൽ പൗരത്വ ഭേതഗതി നിയമത്തിനെതിരെ സമാധാനപരമായി സമരം ചെയ്യുന്നവർക്കെതിരെ ഫാസിസ്റ്റ് ശക്തികൾ നടത്തുന്ന ആസൂത്രിതമായ അക്രമത്തിൽ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഫ്ലാഷ് ലൈറ്റ് മാർച്ച് വിവിധ മേഖലാ കമ്മറ്റികളുടെ നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിൽ നടന്നു.
തൃശ്ശൂർ മേഖലയിലെ
മാർച്ച് പെരിങ്ങോട്ടുകര ജുമാമസ്ജിദ് പരിസത്ത് നിന്ന് തുടങ്ങി തൃപ്രയാർ പോളി ജംഗ്ഷനിൽ അവസാനിച്ചു തുടർന്ന് നടന്ന യോഗം ജില്ലാ പ്രസിഡണ്ട് അഡ്വ ഹാഫിസ് അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഹാഫിസ് അബ്ദുറഹ്മാൻ അൻവരി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. മേഖലാ സെക്രട്ടറി അബ്ദുൽ അഹദ് വാഫി അദ്ധ്യക്ഷത വഹിച്ചു. രിഫാസ് പെരിങ്ങോട്ടുകര, കമാൽ ചേർപ്പ്, അക്ബർ ചിറക്കൽ, റിയാസ് പൊഞ്ഞനം, ഫൈസൽ ഇല്ലിക്കാട്, സിറാജ് കീഴ്പ്പുള്ളിക്കര , ആസിഫ് പെരിങ്ങോട്ടുകര, ജാഫർ പെരിങ്ങോട്ടുകര ഷൗക്കത്തലി ചേർപ്പ്, റിജാസ് പൊഞ്ഞനം, ഇജാസ് ചേർപ്പ് തുടങ്ങിയവർ സംബദ്ധിച്ചു.
നാട്ടിക മേഖലയിലെ
മാർച്ച് നാട്ടിക സെന്ററിൽ നിന്നും തുടങ്ങി തൃപ്രയാറിൽ അവസാനിച്ചു. തുടർന്ന് നടന്ന യോഗം മേഖല പ്രസിഡന്റ്‌ ഷിറാസ് കരായമുട്ടം ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
പഴയന്നൂർ മേഖലയിലെ
മാർച്ചിന് ശേഷം നടന്ന യോഗം പഴയന്നൂർ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി മുൻ ചെയർമാൻ മുഹമദലി ഉദ്ഘാടനം ചെയ്തു. എം എ ഇബ്രാഹിം, ഷൗക്കത്തലി അൻവരി, എം എസ് എം ഹാജി, ഉമർ ബാഖവി, യൂസുഫ് സാഹിബ്, നസീർ തുടങ്ങിയവർ പ്രസംഗിച്ചു
.
കയ്പമംഗലം മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലി മൂന്നുപീടിക സെന്ററിൽ സമാപിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഷിഹാബ് മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡണ്ട് അൻസ്വിഫ് വാഫി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് മേഖല പ്രസിഡണ്ട് കൂർമത്ത് ഷിഹാബ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സി.എച്ച്.എം. ഫൈസൽ ബദ്‌രി, അബ്ദുറഹ്മാൻ അഷ്റഫി, തൗഫീഖ് വാഫി, ആഷിഫ് മൂന്നുപീടിക, മുഹമ്മദലി മുസ്‌ലിയാർ, മുഹമ്മദ് സ്വാലിഹ് വാഫി, മുഈനുദ്ദീൻ വാഫി, മുബാറക് റഹ്‌മാനി, നിസാർ, മുഹമ്മദ് ഫാഇസ്, അബ്ദുല്ല ഹുദവി, ഫഹദ്, റിയാസ് ഹുദവി, സനൂപ് വാഫി, ഹാഷിഫ്.എം.എച്ച് തുടങ്ങിയവർ സംസാരിച്ചു.
ദേശമംഗലത്ത് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷഹീർ ദേശമംഗലം, ടി. എസ് മമ്മി സാഹിബ് ഇബ്രാഹിം, തുടങ്ങിയവർ നേതൃത്വം നൽകി.
കുന്നംകുളം മേഖലയിലെ
മാർച്ച് ട്രഷറിയുടെ അടുത്ത് നിന്നും തുടങ്ങി മലായ ജംഗ്ഷനിൽ അവസാനിച്ചു, തുടർന്ന് നടന്ന യോഗം സമസ്ത കുന്നംകുളം താലൂക് സെക്രട്ടറി ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്തു. Skssf ജില്ലാ സെക്രട്ടറി മഹ്‌റൂഫ് വാഫി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ, അമീൻ കൊരട്ടിക്കര, അബ്ദുൽ റഹ്‌മാൻ ചിറമനേങ്ങാട് ജുനൈദ് വാഫി, താഹ പഴുന്നാന എന്നിവർ സംസാരിച്ചു.
വടക്കേകാട് മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലി അകലാട് നിന്ന് ആരംഭിച്ചു എടക്കഴിയൂർ തെക്കെ മദ്രസ്സാ പരിസരത്ത് സമാപിച്ചു. നവാസ് റഹ്മാനി സംമ്രത്ത് അമ്പാല റിയാസ് ഫൈസി അഷറഫ് മൗലവി, ഗഫൂർ അണ്ടത്തോട്, എ.പി ജസീൽ ഷാഫി എടക്കഴിയൂർ, ഷക്കീർ, കബീർ ഫൈസി അനസ് കുഴിങ്ങര എന്നിവർ സംബന്ധിച്ചു ഉസ്മാർ ദാരിമി ഏടക്കഴിയൂർ അദ്ധ്യക്ഷത വഹിച്ചു.
പാലപ്പിള്ളിയിൽ മേച്ചേരി പരിസരത്ത് നിന്നും ആരംഭിച്ച റാലി പോലീസ് സ്റ്റേഷൻ വഴി പൗണ്ട് സെന്ററിൽ സമാപിച്ചു. ഉവൈസ്, ഫൈസൽ മുസ്‌ലിയാർ,റഫീക്ക്.വി.കെ എന്നിവർ സംസാരിച്ചു
കൊടുങ്ങലൂരിൽ ഫ്ലാഷ് ലൈറ്റ് മാർച്ച് നാളെ (27/2/2020 ) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.