Sunday, 31 July 2016

ഭാരതീയം ചരിത്ര സ്മൃതി യാത്ര വന്‍ വിജയമാക്കുക


ചാവക്കാട്: ന്യൂന പക്ഷ ഇല്ലായ്മക്കും സ്വാര്‍ത്ഥ താല്‍പര്യ സംരക്ഷണത്തിനും വേണ്ടി ചരിത്ര വക്രീകരണം നടത്തു ആധുനിക ഫാസിസ്റ്റ് ഭീകരതക്കെതിരെ തൃശൂര്‍ ജില്ലാ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കു ഭാരതീയം ചരിത്ര സ്മൃതി യാത്ര വന്‍ വിജയമാക്കണമെ് സ്വാഗതസംഘം തീരുമാനിച്ചു.
കെ.പി സുരേഷ് ചെയര്‍മാനും റശീദ് കുിക്കല്‍ കവീനറുമായ സംഘടനാ സമിതി, ഭാരതീയത്തിന്റെ വിജയത്തിനായി രംഗത്തിറങ്ങണമെ് ജാതി മത ഭേദമന്യെയുള്ള സകല ജനങ്ങളോടും ആഹ്വാനം ചെയ്തു. ഭാരതീയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചാവക്കാട് മേഖലാ സ്വാഗതസംഘം കവെന്‍ഷനില്‍ എസ്.കെ.എസ്.എസ്.എഫ ജില്ലാ സെക്ര'റി ഷഹീര്‍ ദേശമംഗലം വിഷയാവതരണം നടത്തി. സിദ്ധീഖ് ബദ്‌രി, കെ.പി.എ റശീദ്, ഉമര്‍ ബാഖവി പാടൂര്‍, സിദ്ധീഖ് ബാഖവി തൊയക്കാവ്, ഖാദര്‍ ദാരിമി ഗുരുവായൂര്‍, അബ്ദുസ്സലാം ദാരിമി ബ്രഹ്മകുളം, മൊയ്തുണ്ണി ഹാജി, മജീദ് ഹാജി, ശഫീഖ് വെന്മേനാട്, ഹാരിസ് ചൊവ്വല്ലൂര്‍പടി, സത്താര്‍ ദാരിമി എിവര്‍ സംബന്ധിച്ചു. റശീദ് കുിക്കല്‍ സ്വാഗതവും ജാബിര്‍ യമാനി പാടൂര്‍ നന്ദിയും പറഞ്ഞു.

Saturday, 30 July 2016

'ഭാരതീയം' സമാപന സമ്മേളനം ആഗസ്റ്റ് 14ന് കൈപ്പമംഗലത്ത്


എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലവും നയിക്കുന്ന ഭാരതീയം ചരിത്ര സ്മൃതി യാത്രയുടെ സമാപന സമ്മേളനം ആഗസ്റ്റ് 14 ന് കൈപ്പമംഗലത്ത് നടത്തുന്നതിന് എസ് കെ എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റിന്റെയും സംഘാടക സമിതികളുടെയും സംയുക്ത കവന്‍ഷന്‍ തീരുമാനിച്ചു. 
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്ത ഭാരതീയം തീവ്രവാദത്തിനും ഫാസിസത്തിനും ചരിത്ര വക്രീകരണത്തിനുമെതിരെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചുകൂട്ടുന്നതിനും മനുഷ്യ ഹൃദയങ്ങള്‍ക്കിടയില്‍ സ്‌നേഹവും സൗഹാര്‍ദ്ധവും നിലനിര്‍ത്തുന്നതിനുമുള്ള കര്‍മ്മ പദ്ധതിയാണ്. 
ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് 9 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക്  ഗുരുവായൂരില്‍ നിന്ന് 'ഭാരതീയം' തുടക്കം കുറിക്കും. തുടര്‍ന്ന് രാത്രി 6 30 ന്് എടക്കഴിയൂരില്‍ എത്തിച്ചേരും. ആഗസ്റ്റ് 10 ബുധന്‍ വൈകിട്ട് മൂന്നിന് വടക്കാഞ്ചേരി, ആറിന് പെരുമ്പിലാവ്, 11 വ്യാഴം വൈകിട്ട് മൂന്നിന് തൃശൂര്‍, ആറിന് നാട്ടിക, 12 വെള്ളി വൈകിട്ട് മൂന്നിന് മാള, ആറിന് പാലപ്പിള്ളി, 13 ശനി മൂന്നിന് പഴയന്നൂര്‍, ആറിന് ദേശമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ യാത്ര എത്തിച്ചേരും. ആഗസ്റ്റ് 14 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കൊടുങ്ങല്ലൂരില്‍ നിന്ന് ആരംഭിക്കുന്ന ചരിത്രസമൃതി യാത്ര അഞ്ച് മണിയോടെ കൈപ്പമംഗലത്ത് എത്തിച്ചേര്‍ന്ന് ആയിരങ്ങള്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തോടെ സമാപിക്കും.   വിവിധ സ്വീകരണ കേന്ദ്രങ്ങളിലെ സമ്മേളനങ്ങളില്‍ മന്ത്രിമാര്‍, എം എല്‍ എമാര്‍, മത പണ്ഢിതര്‍, സാമുദായിക നേതാക്കള്‍, സാഹിത്യ സാംസ്‌കാരിക രംഗത്തെ നായകര്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിവര്‍ പങ്കെടുക്കും.
യാത്രയുടെ കോഡിനേഷന് വേണ്ടി സിദ്ദീഖ് ബദ്‌രി ഡയറക്ടര്‍, ഇബ്രാഹീം ഫൈസി പഴുാന മാനേജര്‍, ഷെഹീര്‍ ദേശമംഗലം ചീഫ് കോഡിനേറ്റര്‍, ഷാഹിദ് കേയ തങ്ങള്‍, മഹ്‌റൂഫ് വാഫി കോഡിനേറ്റര്‍മാര്‍, അഡ്വ. ഹാഫിള് അബൂബക്കര്‍ സിദ്ദീഖ് പി.ആര്‍.ഒ എന്നിവരെ തെരഞ്ഞെടുത്തു. 
ഓര്‍ഗനൈസര്‍മാരായി സത്താര്‍ ദാരിമി, ഷെഫീഖ് ഫൈസി, സിറാജുദ്ദീന്‍ തെന്നല്‍, സിദ്ദീഖ് ഫൈസി മങ്കര, എം എം അബ്ദുസലാം, ഹാരിസ് ചൊവ്വല്ലൂര്‍പ്പടി, സൈഫുദ്ദീന്‍ പാലപ്പിള്ളി, നജീബ് അസ്ഹരി, ജാബിര്‍ യമാനി, അമീന്‍ കൊരട്ടിക്കര, സി എസ് അബ്ദുറഹ്മാന്‍ പഴയന്നൂര്‍, ഷൂക്കൂര്‍ ദാരിമി, ഷാഹുല്‍ പഴുന്നാന, ഷിയാസ് അലി വാഫി, ഇസ്മാഈല്‍ കെഇ, ഇസ്ഹാഖ് ചിറക്കല്‍, ഹാഫിള് അബ്ദുറഹ്മാന്‍ അന്‍വരി, നാസര്‍ പൈസി കരൂപടന്ന, അലി റഹ്മാനി, നൗഫല്‍ ചേലക്കര, ഗഫൂര്‍ അണ്ടത്തോട്, ഫൈസല്‍ ബദ്‌രി കൈപ്പമംഗലം, ഹബീബ് വരവൂര്‍, സാബിഖലി തങ്ങള്‍ റാഷിദ് നാട്ടിക, തൗഫീഖ് വാഫി തുടങ്ങിയവരെയും തെരഞ്ഞടുത്തു.
തൃശൂര്‍ എം ഐ സിയില്‍ ചേര്‍ന്ന കന്‍വഷന്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ടി എസ് മമ്മി സാഹിബ് ഉല്‍ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. സിഎ ഷംസുദ്ദീന്‍ തൃശൂര്‍, റശീദ് കുിക്കല്‍, ഷാഹിദ് കേയ തങ്ങള്‍, ഇബ്രാഹീം ഫൈസി പഴുന്നാന, അഡ്വ. ഹാഫിള് അബൂബക്കര്‍, നൗഷാദ് കടുങ്ങോട്, സലാം പള്ളത്ത്, അന്‍വര്‍ മാള, അഫ്‌സല്‍ ചേര്‍പ്പ്, മുനവ്വര്‍ ഹുദവി, മുഹമ്മദ് ഫൈസി കരൂപടന്ന പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം സ്വാഗതവും മഹ്‌റൂഫ് വാഫി നന്ദിയും പറഞ്ഞു.




ഭാരതീയം: ചാവക്കാട് സ്വാഗത സംഘം കൺവെൻഷൻ നാളെ

ചാവക്കാട്:  ജില്ല SKSSF ഭാരതീയം ചരിത്ര സ്മൃതി യാത്ര ചാവക്കാട് മേഖല സ്വാഗത സംഘം കൺവെൻഷൻ നാളെ (31/7/16 ഞായർ ) 3.00 pm ന് മലേഷ്യൻ ടവറിൽ (ബാബു ലോഡ്ജിന് സമീപം, കിഴക്കേനട, ഗുരുവായൂര) വെച്ച് നടത്തപ്പെടുന്നു.
കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Friday, 15 July 2016

ഭാരതീയം: ജില്ലാ കൺവൻഷൻ നാളെ (ശനി) തൃശൂരിൽ

തീവ്രവാദത്തിനും ഫാസിസത്തിനുമെതിരെ ദേശീയോദ്ഗ്രഥന സന്ദേശവുമായി ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെ നായകത്വത്തിൽ എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി ആഗസ്റ്റ് 9 മുതൽ 14 വരെ സംഘടിപ്പിക്കുന്ന ഭാരതീയം ചരിത്ര സ്മൃതി യാത്രയുടെ പ്രചരണാർത്ഥമുള്ള ജില്ലാ നേതൃ കൺവൻഷൻ  നാളെ ഉച്ചക്ക് 2.30 മുതൽ തൃശൂർ എം.ഐ.സി യിൽ  നടക്കും. സമസ്ത ജില്ലാ പ്രസിഡന്റ് എസ്.എം.കെ തങ്ങൾ ഉൽഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറംഗങ്ങളായ എം.എം മുഹ് യിദ്ദീൻ മൗലവി, ചെറുവാളൂർ ഹൈദ്രൂസ് മുസ്ലിയാർ, സമസ്ത പോഷക ഘടക നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും. എസ് കെ എസ് എസ് എഫ് ജില്ലാ ഭാരവാഹികളും മേഖലാ പ്രസിഡന്റ് സെക്രട്ടറിമാരും കൺവൻഷനിൽ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ് രി, ജനറൽ സെക്രട്ടറി ഷെഹീർ ദേശമംഗലം തുടങ്ങിയവർ അറിയിച്ചു.

എസ് കെ എസ് എസ് എഫ് ഭാരതീയം ചരിത്ര സ്മൃതി യാത്ര ആഗസ്റ്റ് 9 മുതല്‍

തൃശൂര്‍: ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയോദ്ഗ്രഥന സന്ദേശവുമായി എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി 'ഭാരതീയം' എന്ന പേരില്‍ ആഗസ്റ്റ് 9 മുതല്‍ 14 വരെ ചരിത്ര സ്മൃതി യാത്ര നടത്താന്‍ തീരുമാനിച്ചു.
രാജ്യത്തിന്റെ പൈതൃകത്തെ കളങ്കപ്പെടുത്തുന്നതിനും യഥാര്‍ത്ഥ ചരിത്രം വളച്ചൊടിക്കുതിനുമുള്ള സവര്‍ണ്ണ ഫാസിസ്റ്റ് ശക്തികളുടെ ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കുതിനും ബഹുസ്വരതയുടെയും പരസ്പര സഹവര്‍തിത്വത്തിന്റെയും ശരിയായ പാരമ്പര്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമാണ് ഭാരതീയം സംഘടിപ്പിക്കുന്നത്.
     കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരെയും മറ്റു ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരെയും പീഢനങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിയിരിക്കുകയാണ്. ഭരണഘടന അനുശാസിക്കുന്ന മൗലിക തത്വങ്ങളെ മാറ്റിയെഴുതാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടന്നുവരുത്. ഏകസിവില്‍ കോഡിനു വേണ്ടിയുള്ള മുറവിളി ഇതിന്റെ ഭാഗമായി കാണണം. ഭക്ഷണം തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ മൗലിക അവകാശം പോലും ഫാസിസ്റ്റുകള്‍ തീരുമാനിക്കുമ്പോള്‍ അതിനെതിരെ ശബ്ദിക്കേണ്ടത് ഒരോ പൗരന്റെയും കടമയായിത്തീരുന്നു.
അതേ സമയം ഈ സാഹചര്യം മുതലെടുത്ത് തീവ്രവാദവും ഭീകരവാദവും വളര്‍ത്താനുള്ള ശ്രമവും നടന്നു വരുന്നു. ഇത്തരം പ്രവണതകള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പും  മാനവ സ്‌നേഹവും, സൗഹാര്‍ദവും, ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനും മതേതരത്വം സംരക്ഷിക്കുന്നതിനുമാണ് ഭാരതീയം ചരിത്ര സ്മൃതി യാത്രയിലൂടെ ലക്ഷ്യമിടുന്നത്.
     എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി നായകനും ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം ഉപനായകനും ആകും.     ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് 9 ന് ഗുരുവായൂരില്‍ നിന്ന് തുടക്കം കുറിച്ച്  ദേശീയോദ്ഗ്രഥന സന്ദേശവുമായി ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്ന ഭാരതീയം ചരിത്ര സ്മൃതി യാത്രയില്‍ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി അറിയിച്ചു.
    തൃശൂര്‍ എം ഐ സി യില്‍ നടന്ന ജില്ലാ നേതൃത്വ യോഗം എസ് കെ എസ് എസ് എഫ് ഷാര്‍ജാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഹമീദ് കൈപമംഗലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം വിഷയാവതരണം നടത്തി. ഷാര്‍ജ കമ്മിറ്റി ഭാരവാഹികളായ മഹ്മൂദ് മൂുപീടിക, മുനീര്‍ പെരിഞ്ഞനം, ഖത്തര്‍ കമ്മിറ്റി ഭാരവാഹികളായ അസ്‌ലം മൂുപീടിക, മുഹമ്മദ് കുട്ടി പുന്നയൂര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ സത്താര്‍ ദാരിമി, നജീബ് അസ്ഹരി, മുന്‍ ജില്ലാ പ്രസിഡന്റ് കബീര്‍ ഫൈസി പുത്തന്‍ചിറ, മുന്‍ സെക്രട്ടറി സിദ്ധീഖ് ഫൈസി മങ്കര, നിയാസ് വെളളാങ്ങല്ലൂര്‍, ഷിയാസ് അലി വാഫി, ഹസ്സന്‍ മുസ്ലിയാര്‍ കൊടുങ്ങല്ലൂര്‍, തൗഫീഖ് വാഫി, സല്‍മാന്‍ നാട്ടിക, അലി റഹ്മാനി, ഷാഹുല്‍ ഹമീദ് റഹ്മാനി വടക്കേകാട്, അഷ്‌റഫ് മൗലവി കുഴിങ്ങര, സുഹൈല്‍ പന്തല്ലൂര്‍, റഫീഖ് കടവല്ലൂര്‍, സമദ് ദാരിമി, സൈഫുദ്ധീന്‍ പാലപ്പിളളി, റഫീഖ് പുലിക്കണ്ണി, അഫ്‌സല്‍ ചേര്‍പ്പ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് ഷാഹിദ് കോയ തങ്ങള്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ മെഹ്‌റൂഫ് വാഫി നന്ദിയും പറഞ്ഞു.

Thursday, 7 July 2016

പെരുന്നാൾ ദിനത്തിൽ പ്രകൃതിക്ക് മരങ്ങൾ സമ്മാനിച്ചു

മുല്ലശ്ശേരി: എസ് കെ എസ് എസ് എഫ് മുല്ലശ്ശേരി യൂണിറ്റ് പെരുന്നാൾ ദിനത്തിൻെറ ഭാഗമായി ഫലവൃക്ഷ തെെകൾ നട്ടുപ്പിടിപ്പിച്ചു.
സയ്യിദ് മുസ്തഫ തങൾ പ്രകൃതിക്ക് സമർപ്പിച്ചു. സഘടനഭാരവാഹികളും വൃക്ഷതെെകൾ ഭുമിക്ക്സമ്മാനിച്ചു.

Wednesday, 6 July 2016

പെരുന്നാൾ: ഖബ്ർ സിയാറത്ത് നടത്തി


എസ് കെ എസ് എസ് എഫ് കോതപറമ്പ് ശാഖ പെരുന്നാൾ നമസ്കാരത്തിനു ശേഷം സംഘടിപ്പിച്ച ഖബർ സിയാറത്തിന് മഹല്ല് അസി: ഖത്തീബ് അഷറഫ് മൗലവി നേതൃത്വം നൽകുന്നു.

Tuesday, 5 July 2016

എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ സൈബര്‍ മീറ്റ്





കൈപമംഗലം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൃശൂര്‍ ജില്ലാ സൈബര്‍ വിങ് സംഘടിപ്പിച്ച പരിസ്ഥിതി ബോധവല്‍കരണ സൈബര്‍ മീറ്റ് ചെന്ത്രാപ്പിന്നി അല്‍ സഫ മിനി ഒാഡിറ്റോറിയത്തില്‍ ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാാ വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷഫീഖ് ഫൈസി അദ്ധ്യക്ഷനായി.
      വീട്ടില്‍ ഒരു മരം പദ്ധതിയുടെ ഉദ്ഘാടനം മുന്‍ എം.എല്‍.എ ടി.എന്‍. പ്രതാപന്‍ നിര്‍വ്വഹിച്ചു. സി.എ. റഷീദ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി ഷഹീര്‍ ദേശമംഗലം പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
      ഹുസൈന്‍ ദാരിമി, സിദ്ദീഖ് ഫൈസി മങ്കര, ഹൈദര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. സൈബര്‍ വിങ് ജില്ലാ കണ്‍വീനര്‍ നൗഫല്‍ ചേലക്കര സ്വാഗതവും കൈസ് വെണ്‍മേനാട് നന്ദിയും പറഞ്ഞു.

എം.വൈ.അബ്ബാസ് മുസ്ലിയാർ അനുസ്മരണം

സമസ്ത തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗവും എസ് വൈ എസ് കുന്ദംകുളം മണ്ഡലം പ്രസിഡൻറ്റും എസ് കെ എസ് എസ് എഫ് മണിയറക്കോട് യൂണിറ്റ് മുഖ്യരക്ഷാധികാരിയുമായിരുന്ന എം.വൈ.അബ്ബാസ് മുസ്ലിയാർ അനുസ്മരണം എസ്.കെ.എസ്.എസ്  എഫ് മണിയറക്കോട് യൂണിറ്റ് സംഘടിപ്പിച്ചു.ഇബ്റാഹിം നദ്വി,ഹൈദരലി സാഹിബ്,കുഞ്ഞുണ്ണി മുസ്ലിയാർ,മൊയ്തീൻകുട്ടി മുസ്ലിയാർ,മൊയ്തുണ്ണി മുസ്ലിയാർ,കെ.എ.ജാഫർ,ജുനൈദ് പെരുമ്പിലാവ് എന്നിവർ പ്രസംഗിച്ചു

മതപ്രഭാഷണ പരമ്പര സംഘടിപ്പിച്ചു

പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യുന്നു

SKSSF മണിയറക്കോട് യൂണിറ്റിൻറ്റെയും ഒറ്റപ്പിലാവ് ആലിൻചുവട് നൂറുസ്സലാം മദ്രസ്സയുടെയും സംയുക്താഭിമുഖ്യത്തിൽ മതപ്രഭാഷണ പരമ്പര സംഘടിപ്പിച്ചു.പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ആദ്യദിനം ഷിയാസലി വാഫി വടക്കാഞ്ചേരിയും രണ്ടാം ദിനത്തിൽ ഷെമീർ ദാരിമി കൊല്ലവും പ്രഭാഷണം നടത്തി.ദുആ മജ്ലിസിന് ശൈഖുനാ.ടി.ടി.അബ്ദുല്ലക്കുട്ടി മുസ്ലിയാർ നേതൃത്വം നൽകി.

കോതപറമ്പ് യുണിറ്റ് ഇഫ്താർ മീറ്റ് നടത്തി



ഇഫ്താർ സംഗമം നടത്തി

എസ്.കെ.എസ്.എസ്.എഫ്.മണിയറക്കോട് യൂണിറ്റിൻറ്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും മജ്ലിസുന്നൂറും സംഘടിപ്പിച്ചു.സംഗമത്തിൽ എസ്.കെ.എസ്.എസ്.എഫ്.നൽകുന്ന യത്തീം കുട്ടികൾക്കുളള പെരുന്നാൾ വസ്ത്ര വിതരണം വാർഡ് മെമ്പർ ടി.കെ.അഷ്റഫ് ഉദ്ഘാടനം ചെയ്തു.മജ്ലിസുന്നൂറിന് ഖാലിദ് ഫൈസി ദേശമംഗലം നേതൃത്വം നൽകി.മഹല്ല് സെക്രട്ടറി അബ്ദുറഹ്മാൻ,ഇബ്റാഹിം നദ് വി തുടങ്ങിയവർ സംസാരിച്ചു.

Monday, 4 July 2016

പന്നിഫാo മണിയറക്കോട് യൂണിറ്റ് പ്രവർത്തകർ പൂട്ടിച്ചു

പെരുമ്പിലാവ് ഒരുക്കാൽകുന്ന് പ്രദേശത്ത് വർഷങ്ങളോളമായി അനധികൃതമായി പ്രവർത്തിച്ച് വരുന്ന പന്നിഫാം SKSSF മണിയറക്കോട് യൂണിറ്റ് പ്രവർത്തകർ പൂട്ടിച്ചു.നിരന്തരം പരാധികൾ നൽകിയെങ്കിലും അധികാരികളുടെ അനാസ്ഥമൂലം പ്രദേശനിവാസികൾ നിരാശരാവുകയായിരുന്നു.പിന്നീട് എസ്.കെ.എസ്.എസ്.എഫ്.പ്രവർത്തകരുടെ നൈരന്തര്യപിന്തുടരലിൽ അധികാരികർ പന്നിഫാമിന് സ്റ്റേ നൽകുകയായിരുന്നു...

മണിയറക്കോട് യൂണിറ്റ് സ്നേഹതണൽ പുതുവസ്ത്രം വിതരണം ചെയ്തു


SKSSF മണിയറക്കോട് യൂണിറ്റിൻറ്റെ കീഴിൽ യത്തീം കുട്ടികൾക്കുളള പെരുന്നാൾ വസ്ത്ര വിതരണോദ്ഘാടനം വാർഡ് മെമ്പർ ശ്രീ.ടി.കെ.അഷ്റഫ് നിർവ്വഹിക്കുന്നു...നാഥൻ ഖബൂലാക്കട്ടെ-ആമീൻ

പ്രാണിയാട് യൂണിറ്റ് സ്‌നേഹ തണല്‍ പുതുവസ്ത്രം വിതരണം ചെയ്തു


കൈപ്പമംഗലം: എസ്. കെ. എസ്. എസ്. എഫ് കൈപ്പമംഗലം മേഖലയിലെ പ്രാണിയാട് യൂണിറ്റിൽ സ്നേഹ തണൽ വിതരണം ചെയ്തു. നിര്‍ദ്ധനരായ യതീമുകൾക്കും വിധവകൾക്കും പെരുന്നാൾ വസ്ത്രം നൽകുന്ന പദ്ധതിയാണ് സ്നേഹ തണൽ. എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റിക്ക് കീഴിലാണ് ഇത് നടത്തപ്പെടുന്നത്. ചടങ്ങിൽ മഹല്ല് ഖത്തീബ് മുഹമ്മദലി അശ്‌റഫി ഉദ്ഘാടനം ചെയ്തു. ജില്ലാ ജംഇയ്യത്തുൽ ഖുത്വബ പ്രസിഡന്റ് മുജീബ് റഹ്‌മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ കരീം ഹാജി സ്നേഹ തണൽ വിതരണം ചെയ്തു. കൈപ്പമംഗലം മേഖല പ്രസിഡന്റ് തൗഫീഖ് വാഫി, സെക്രട്ടറി കെ എ  ആഷിക് എന്നിവർ സംബന്ധിച്ചു.  അൻസിഫ് വാഫി സ്വാഗതവും കെ. എം  ഷാനവാസ് നന്ദിയും പറഞ്ഞു.