കൈപ്പമംഗലം: എസ്. കെ. എസ്. എസ്. എഫ് കൈപ്പമംഗലം മേഖലയിലെ പ്രാണിയാട് യൂണിറ്റിൽ സ്നേഹ തണൽ വിതരണം ചെയ്തു. നിര്‍ദ്ധനരായ യതീമുകൾക്കും വിധവകൾക്കും പെരുന്നാൾ വസ്ത്രം നൽകുന്ന പദ്ധതിയാണ് സ്നേഹ തണൽ. എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റിക്ക് കീഴിലാണ് ഇത് നടത്തപ്പെടുന്നത്. ചടങ്ങിൽ മഹല്ല് ഖത്തീബ് മുഹമ്മദലി അശ്‌റഫി ഉദ്ഘാടനം ചെയ്തു. ജില്ലാ ജംഇയ്യത്തുൽ ഖുത്വബ പ്രസിഡന്റ് മുജീബ് റഹ്‌മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ കരീം ഹാജി സ്നേഹ തണൽ വിതരണം ചെയ്തു. കൈപ്പമംഗലം മേഖല പ്രസിഡന്റ് തൗഫീഖ് വാഫി, സെക്രട്ടറി കെ എ ആഷിക് എന്നിവർ സംബന്ധിച്ചു. അൻസിഫ് വാഫി സ്വാഗതവും കെ. എം ഷാനവാസ് നന്ദിയും പറഞ്ഞു.
