തീവ്രവാദത്തിനും ഫാസിസത്തിനുമെതിരെ ദേശീയോദ്ഗ്രഥന സന്ദേശവുമായി ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെ നായകത്വത്തിൽ എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി ആഗസ്റ്റ് 9 മുതൽ 14 വരെ സംഘടിപ്പിക്കുന്ന ഭാരതീയം ചരിത്ര സ്മൃതി യാത്രയുടെ പ്രചരണാർത്ഥമുള്ള ജില്ലാ നേതൃ കൺവൻഷൻ നാളെ ഉച്ചക്ക് 2.30 മുതൽ തൃശൂർ എം.ഐ.സി യിൽ നടക്കും. സമസ്ത ജില്ലാ പ്രസിഡന്റ് എസ്.എം.കെ തങ്ങൾ ഉൽഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറംഗങ്ങളായ എം.എം മുഹ് യിദ്ദീൻ മൗലവി, ചെറുവാളൂർ ഹൈദ്രൂസ് മുസ്ലിയാർ, സമസ്ത പോഷക ഘടക നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും. എസ് കെ എസ് എസ് എഫ് ജില്ലാ ഭാരവാഹികളും മേഖലാ പ്രസിഡന്റ് സെക്രട്ടറിമാരും കൺവൻഷനിൽ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ് രി, ജനറൽ സെക്രട്ടറി ഷെഹീർ ദേശമംഗലം തുടങ്ങിയവർ അറിയിച്ചു.
