കയ്പമംഗലം: എസ്.കെ.എസ്.എസ്.എഫ് റിപബ്ലിക് ദിനത്തിൽ സംസ്ഥാന വ്യാപകമായി രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയവുമായി സംഘടിപ്പിച്ചു വരുന്ന മനുഷ്യജാലിക ഈ വർഷം(2017) ജില്ലയിൽ ചേർപ്പിൽ നടക്കും. സമസ്ത ജില്ലാ കമ്മറ്റി ചാമക്കാല ബീച്ച് പാലസിൽ സംഘടിപ്പിച്ച പണ്ഡിത സംഗമത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമാ കേന്ദ്ര മുശാവറ ട്രഷറർ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് സ്ഥലം പ്രഖ്യാപിച്ചത്. സമസ്ത ജില്ലാ പ്രസിഡണ്ട് സയ്യിദ് എസ്.എം.കെ.തങ്ങൾ എം.എം.മുഹ്യിദ്ധീൻ മുസ് ലിയാർ, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഹുസൈൻ ദാരിമി നാസർ ഫൈസി തിരുവത്ര, എസ്.കെ.എസ്.എസ്.എഫ്.ജില്ലാ നേതാക്കളായ സിദ്ധീഖ് ബദരി, ശഹീർ ദേശമംഗലം പരിപാടിയിൽ സംബന്ധിച്ചു.
Wednesday, 31 August 2016
SKSSF തൃശൂര്‍ ജില്ലാ മനുഷ്യ ജാലിക ചേർപ്പിൽ.
കയ്പമംഗലം: എസ്.കെ.എസ്.എസ്.എഫ് റിപബ്ലിക് ദിനത്തിൽ സംസ്ഥാന വ്യാപകമായി രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയവുമായി സംഘടിപ്പിച്ചു വരുന്ന മനുഷ്യജാലിക ഈ വർഷം(2017) ജില്ലയിൽ ചേർപ്പിൽ നടക്കും. സമസ്ത ജില്ലാ കമ്മറ്റി ചാമക്കാല ബീച്ച് പാലസിൽ സംഘടിപ്പിച്ച പണ്ഡിത സംഗമത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമാ കേന്ദ്ര മുശാവറ ട്രഷറർ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് സ്ഥലം പ്രഖ്യാപിച്ചത്. സമസ്ത ജില്ലാ പ്രസിഡണ്ട് സയ്യിദ് എസ്.എം.കെ.തങ്ങൾ എം.എം.മുഹ്യിദ്ധീൻ മുസ് ലിയാർ, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഹുസൈൻ ദാരിമി നാസർ ഫൈസി തിരുവത്ര, എസ്.കെ.എസ്.എസ്.എഫ്.ജില്ലാ നേതാക്കളായ സിദ്ധീഖ് ബദരി, ശഹീർ ദേശമംഗലം പരിപാടിയിൽ സംബന്ധിച്ചു.
SKSSF തൃശൂര്‍ ജില്ലാ മനുഷ്യ ജാലിക ചേർപ്പിൽ.
കയ്പമംഗലം: എസ്.കെ.എസ്.എസ്.എഫ് റിപബ്ലിക് ദിനത്തിൽ സംസ്ഥാന വ്യാപകമായി രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയവുമായി സംഘടിപ്പിച്ചു വരുന്ന മനുഷ്യജാലിക ഈ വർഷം(2017) ജില്ലയിൽ ചേർപ്പിൽ നടക്കും. സമസ്ത ജില്ലാ കമ്മറ്റി ചാമക്കാല ബീച്ച് പാലസിൽ സംഘടിപ്പിച്ച പണ്ഡിത സംഗമത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമാ കേന്ദ്ര മുശാവറ ട്രഷറർ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് സ്ഥലം പ്രഖ്യാപിച്ചത്. സമസ്ത ജില്ലാ പ്രസിഡണ്ട് സയ്യിദ് എസ്.എം.കെ.തങ്ങൾ എം.എം.മുഹ്യിദ്ധീൻ മുസ് ലിയാർ, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഹുസൈൻ ദാരിമി നാസർ ഫൈസി തിരുവത്ര, എസ്.കെ.എസ്.എസ്.എഫ്.ജില്ലാ നേതാക്കളായ സിദ്ധീഖ് ബദരി, ശഹീർ ദേശമംഗലം പരിപാടിയിൽ സംബന്ധിച്ചു.
Monday, 15 August 2016
ആ ദൃശ്യത്തിന് നിങ്ങള്‍കൂടി സാക്ഷികളായിരുന്നെങ്കില്‍!
വടക്കാഞ്ചേരിയിലേയ്ക്കുള്ള യാത്ര നേരത്തേ തീരുമാനിച്ചതാണെങ്കിലും അത് എന്റെ ജീവിതത്തെ അത്രയേറെ സ്വാധീനിക്കുന്ന ഒന്നാകുമെന്നു ചിന്തിച്ചിരുന്നതേയില്ല. തൃശ്ശൂര്‍ ജില്ലയിലെ എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ സുഹൃത്തുക്കളുടെ സ്‌നേഹമസൃണമായ അഭ്യര്‍ഥന നിരസിക്കാനാവാത്തതിനാലാണ് പോയത്.
വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരേ മതേതരമനസ്സുണര്‍ത്താന്‍ നടത്തുന്ന 'ഭാരതീയം' പരിപാടിയുടെ വടക്കാഞ്ചേരിയുള്ള സ്വീകരണപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തണമെന്നതായിരുന്നു ദൗത്യം. സ്‌നേഹ,സാഹോദര്യ സന്ദേശപ്രചാരണമാണു ഭാരതീയത്തിന്റെ ലക്ഷ്യമെന്നതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഉത്സാഹമുണ്ടായി. സന്ദേശയാത്രയുടെ നായകന്മാര്‍ നന്മയുടെ സന്ദേശവാഹകരായ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും ബഷീര്‍ ഫൈസി ദേശമംഗലവുമാണെന്നതും യാത്രയ്ക്കു പ്രചോദനമായി.
സ്വീകരണപരിപാടി നടക്കുന്ന സ്ഥലത്തേയ്ക്കു വാഹനത്തില്‍ പോകാമെന്നു മുഖ്യസംഘാടകനായ ശഹീര്‍ ദേശമംഗലം പറഞ്ഞു. ഏറെ ദൂരമുണ്ടാകുമെന്നാണു കരുതിയത്. അല്‍പ്പദൂരം പോയില്ല, അപ്പോഴതാ വഴിയോരത്തുള്ള ആള്‍ക്കൂട്ടം സന്ദേശയാത്രാവാഹനങ്ങള്‍ക്കടുത്തേയ്ക്കു വരുന്നു! വാഹനങ്ങള്‍ അവര്‍ക്കടുത്തു നിര്‍ത്തുന്നു!
''ഇവിടെയിറങ്ങാം'' ഓണമ്പിള്ളി പറഞ്ഞു.
അദ്ദേഹത്തിനു പിന്നാലെയിറങ്ങിയ എനിക്കു പിന്നീടു കാണാന്‍ കഴിഞ്ഞത് അത്ഭുതങ്ങളുടെ ഘോഷയാത്രയായിരുന്നു. വാഹനത്തില്‍നിന്നിറങ്ങിയ സന്ദേശയാത്രാനായകന്മാരെ ചിലര്‍ ഷാളണിയിക്കുന്നു. ഓണമ്പിള്ളിയേയും ബഷീര്‍ ഫൈസിയെയും കെട്ടിപ്പിടിച്ചു സ്വീകരിക്കുന്നു.
ഈ രണ്ടുസംഭവങ്ങളിലും അത്ഭുതമില്ലെന്നറിയാം.
പക്ഷേ, അതു ചെയ്തവരാണ് എന്നില്‍ അത്ഭുതമുളവാക്കിയത്. അതില്‍ രണ്ടു പള്ളിവികാരിമാരുണ്ടായിരുന്നു. നെറ്റിയില്‍ ചന്ദനക്കുറിയണിഞ്ഞവരുണ്ടായിരുന്നു.
സ്വീകരണച്ചടങ്ങിനുശേഷം എല്ലാവരും വളരെച്ചെറിയൊരു ഹാളിലേയ്ക്കു കയറി. ഇത്രയും ചെറിയസ്ഥലത്താണോ സന്ദേശയാത്രയുടെ സ്വീകരണപരിപാടി നടക്കുന്നതെന്ന ചിന്തയായിരുന്നു മനസ്സില്‍. ഇത്രയും ചെറിയ പരിപാടിക്ക് ഇത്രദൂരം വരേണ്ടിയിരുന്നോ എന്ന നിരാശയുമുണ്ടായി.
ഹാളില്‍ കയറിയിരുന്നപ്പോഴാണ് കാര്യങ്ങളുടെ നിജസ്ഥിതി എന്റെ കണ്ണുകളില്‍ അത്ഭുതം പരത്തി തെളിയുന്നത്. അതായിരുന്നില്ല മുഖ്യസ്വീകരണപരിപാടി. സ്വീകരണച്ചടങ്ങിലേയ്ക്കുള്ള വഴിയില്‍, മാനവസാഹോദര്യ പ്രചാരണയാത്ര നടത്തുന്നതില്‍ തങ്ങള്‍ക്കുള്ള സന്തോഷമറിയിക്കാന്‍, ഉത്രാളിക്കാവ് പൂരക്കമ്മിറ്റിയുടെ ഭാരവാഹികള്‍ സംഘടിപ്പിച്ച ചടങ്ങായിരുന്നു അത്.
തടിച്ചുകൂടിയ പുരുഷാരത്തെ ഉള്‍ക്കൊള്ളാനാവാത്തത്ര ചെറുതായിരുന്നു ഹാള്‍. ചടങ്ങ് വളരെ ലളിതം. പക്ഷേ, അതിന് ആത്മാര്‍ഥസ്‌നേഹത്തിന്റെ ഊഷ്മളത ഏറെയുണ്ടായിരുന്നു. ചെറിയചെറിയ കാരണങ്ങള്‍ കണ്ടെത്തി പകയുടെ തീപ്പൊരി ആളിക്കത്തിക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ പെരുകിക്കൊണ്ടേയിരിക്കുന്ന ഈ നാട്ടിലെ ഓരോ മനുഷ്യരും വിടര്‍ന്ന കണ്ണുകളുമായി സാക്ഷികളാകേണ്ടതായിരുന്നു ആ രംഗത്തിന്.
പൂരക്കമ്മിറ്റി കണ്‍വീനര്‍ ശങ്കരന്‍കുട്ടി, തൃശൂര്‍ അതിരൂപതാ മദ്യവിരുദ്ധസമിതിയുടെ സാരഥികൂടിയായ ഫാദര്‍ ദേവസ്സി പന്തല്ലൂക്കാരന്‍, സാംസ്‌കാരികപ്രവര്‍ത്തകനായ അഡ്വ. മായാദാസ്, ഫാ. ബിജു ആലപ്പാട്ട്, പി.പി പ്രഭാകരമേനോന്‍, ശഹീര്‍ ദേശമംഗലം, ജാഥാനായകന്മാരായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി തുടങ്ങി ഓരോരുത്തരും സംസാരിച്ചത് സാഹോദര്യത്തെക്കുറിച്ചും നന്മയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമായിരുന്നു. പലവര്‍ണങ്ങളുള്ള പൂക്കള്‍ സൗരഭ്യംപരത്തിനില്‍ക്കുന്ന പൂന്തോട്ടത്തില്‍ ചെന്ന പ്രതീതിയായിരുന്നു അവിടെ.
അവിടെ ചെലവഴിച്ച ഓരോ നിമിഷവും മനസ്സില്‍ ആനന്ദം നിറയുകയായിരുന്നു. ഏതോ സുരക്ഷിതസ്ഥാനത്തു ചെന്നുപെട്ട പോലെ. അതുവരെ കാണാത്ത ഓരോ മുഖവും ഏറെ പ്രിയപ്പെട്ടതായി അനുഭവപ്പെട്ടു. ആ നിമിഷങ്ങളില്‍ മനസ്സു വല്ലാതെ കൊതിച്ചുപോയി, നാടെങ്ങും ഇങ്ങനെയായിരുന്നെങ്കിലെന്ന്.
തങ്ങളുടെ ആസ്ഥാനത്തു വച്ച് ചടങ്ങിനൊരു സ്വീകരണം നല്‍കി ആഗതരെ യാത്രയാക്കുകയല്ല ഉത്രാളിക്കാവ് പൂരക്കമ്മിറ്റി ഭാരവാഹികളും അവിടെ അതിഥികളായെത്തിയ ഫാ. ദേവസ്യ പന്തല്ലൂക്കാരനും ഫാ. ബിജു ആലപ്പാട്ടും മറ്റും ചെയ്തത്. പ്രധാന സ്വീകരണവേദിയിലേയ്ക്ക് അവരെല്ലാം ജാഥയെ അനുഗമിച്ചു. ചടങ്ങുകഴിയുന്നതുവരെ അതില്‍ പങ്കാളികളായി. പൊതുചടങ്ങില്‍ ആശംസയര്‍പ്പിക്കാന്‍ അവരില്‍ പലരുമുണ്ടായിരുന്നു.
അത്തരമൊരു വേദിയില്‍ എന്തു പ്രസംഗിക്കണമെന്നതിനെക്കുറിച്ച് എനിക്കൊരു സന്ദേഹവുമുണ്ടായിരുന്നില്ല. പറയണമെന്ന് നേരത്തെ കരുതിയ വാക്കുകളെല്ലാം മാറ്റിവച്ചു പറഞ്ഞത് തൊട്ടുമുമ്പ് എന്റെ മനസ്സില്‍ അത്ഭുതവും ആഹ്ലാദവും നിറച്ച ആ മുഹൂര്‍ത്തത്തെക്കുറിച്ചായിരുന്നു. ''ഈ അനുഭവം എനിക്കു കിട്ടാവുന്ന പരമാവധി വേദികളില്‍ അവസരമുണ്ടാക്കി പറയാന്‍ ശ്രമിക്കും. എഴുതാവുന്നിടത്തൊക്കെ എഴുതും.'' എന്ന് സ്വയമറിയാതെ ആ വേദിയില്‍ വച്ചു പറഞ്ഞുപോയി.
അതിന്റെ തുടക്കമാണ് ഈ കുറിപ്പ്.
മാനവസ്‌നേഹത്തിന്റെ അത്തരമൊരു മുഹൂര്‍ത്തത്തെക്കുറിച്ച് എഴുതാതിരിക്കുന്നതെങ്ങനെ.
ഞാനിപ്പോള്‍ കൊതിച്ചുപോകുന്നു,
ആ ദൃശ്യത്തിനു നിങ്ങളെല്ലാം സാക്ഷികളായിരുന്നെങ്കില്‍!
(സുപ്രഭാതം ദിനപത്രത്തില്‍ ഞായറാഴ്ചകളില്‍ പ്രസിദ്ധീകരിക്കുന്ന പംക്തി)
Sunday, 14 August 2016
ചരിത്രം മരിക്കുന്നിടത് തീവ്രവാദം ജനിക്കുന്നു: ഓണമ്പിള്ളി മുഹമ്മദ് ഫൈസി
മൂന്നുപീടിക: പേജുകളിൽ നിന്ന് മതത്തെ പഠിക്കുന്നതും വ്യാഖ്യാനങ്ങൾ അവനവന്റെ കാഴ്ചപ്പാടിനനുസരിച് വളച്ചൊടിച്ചതുമാണ് സമൂഹം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്ന് ഓണമ്പിള്ളി മുഹമ്മദ് ഫൈസി
തൃശൂർ ജില്ലാ എസ് കെ എസ് എസ് എഫ് ഭാരതീയം ചരിത്ര സ്‌മൃതി യാത്രയുടെ സമാപന സംഘമത്തിൽ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം
മതം എന്നത് പണ്ഡിത ശ്രേഷ്ടർ കാട്ടിത്തന്ന വഴികളിലൂടെയും അവരുടെ അനുഭവ സാക്ഷ്യങ്ങളുടെയും വെളിച്ചത്തിൽ പഠിക്കേണ്ട ഒന്നാണ് പാരമ്പര്യത്തിൽ നിന്നുള്ള ഈ ഒളിച്ചോട്ടമാണ് നാടിൻറെ സമാധാനാന്തരീക്ഷം തകർത്തത്. അതോടൊപ്പം ചരിത്രത്തിന്റെ നല്ലവശങ്ങളെ മറച്ചു വെച് താന്താങ്ങളുടെ ആദർശത്തിനനുസരിച് ഈ രാജ്യത്തിൻറെ നന്മകളെ മാറ്റി വരച്ചപ്പോ നഷ്ട്ടം ഏറ്റെടുക്കേണ്ടി വന്നത് ഇന്നത്തെ തലമുറക്കും വൻനഷ്ടം വരുന്ന തലമുറയേയും കാത്തിരിക്കുന്നുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേർത്തു
ഔരംഗസേബ് എന്ന രാജ്യസ്നേഹിയായ ഒരു ഭരണാധിപനെ വെറുമൊരു ഹൈന്ദവ വിരുദ്ധനായും,ശിവാജി എന്ന ബുദ്ധി രാക്ഷസനെ വെറും മുസ്ലിം വിരുദ്ധനായും ചിത്രീകരിക്കുന്ന സാഹചര്യമാണിന്ന് . ഈ ചരിത്ര വക്രീകരണമാണ് ജന മനസ്സിൽ അശാന്തിയുടെ വിത്ത് പാകിയത്. സത്യം സത്യമായും തെറ്റ് ചൂണ്ടിക്കാണിക്കാനും ബന്ധപ്പെട്ടവർ മടികാണിച്ചു കൂടാ എന്നും അദ്ധേഹം സൂചിപ്പിച്ചു
ഭാരതീയം ചരിത്ര സ്മൃതി യാത്രക്ക് ദേശമംഗലത് ഉജ്വല സ്വീകരണം നൽകി
ദേശമംഗലം; ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും ബഷീർ ഫൈസി ദേശമംഗലവും നയിക്കുന്ന എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭാരതീയം ചരിത്ര സ്മൃതി യാത്രക്ക് ദേശമംഗലത്തു ഉജ്വല സ്വീകരണം നൽകി മേഖലാ പ്രവേശന കവാടമായ വെട്ടിക്കാട്ടിരിയിൽ നിന്നും അനേകം വാഹനങ്ങളുടെ അകമ്പടിയോടെ കടന്നു വന്ന ജാഥയെ ദേശമംഗലത്തു നൂറുകണക്കിന് യുവാക്കളുടെ അകമ്പടിയോടെ ദേശമംഗലം പൗരാവലി എം എൽ എ യു ആർ പ്രദീപ്ന്റെ നേതൃത്വത്തിൽ സ്വീകരണ സമ്മേളന സ്ഥലത്തേക്ക് സ്വീകരിച്ചാനയിച്ചു.
തുടർന്ന് ദേശമംഗലം ജി വി എച് എസ് സ്‌കൂളിൽ നടന്ന സ്വീകരണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ സാഹിബ് ഉൽഘാടനം നിർവഹിച്ചു സംഘാടക സമിതി ചെയർമാൻ യു ആർ പ്രദീപ് എം എൽ എ അദ്ധ്യക്ഷനായ ചടങ്ങിൽ വർക്കിങ്ങ് ചെയർമാൻ ടി എസ് മമ്മി സാഹിബ് ആമുഖ ഭാഷണം നടത്തി സലാം പാറക്കൽ സ്വാഗതമാശംസിച്ചു സിദ്ധീഖ് ബദരി ദേശീയോൽഗ്രഥന പ്രതിജ്ഞ ചോലികൊടുത്തു
ജില്ലാ സെക്രട്ടറി ഷഹീർ ദേശമംഗലം ഭാരതീയം യാത്രയെ പരിചയപ്പെടുത്തിയ സ്വീകരണ സമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഭാരതീയം യാത്രക്ക് ആശംസ അർപ്പിക്കാൻ എത്തിയിരുന്നു
മതത്തിന്റെ ആന്തരിക ചൈതന്യമറിയാത്തവരാണ് വർഗീയവാദികളാകുന്നത് ഓണമ്പിള്ളി മുഹമ്മദ് ഫൈസി
സ്ഫടികസമാനശുദ്ധിയുള്ള ശുദ്ധപരമ്പരയിലൂടെ മതത്തിന്റെയും സംസ്കൃതിയുടെയും അകെപൊരുൾ പഠിക്കാൻ ഇന്ന് പുതിയ തലമുറകൾക്ക് കഴിയുന്നില്ല . ഇന്ത്യയുടെ ബഹുസ്വരതയെ ആദരിച്ചും സ്നേഹിച്ചുമാണ് സൂഫികൾ ഇൻഡ്യയിൽ ഇസ്ലാം പ്രകടിപ്പിച്ചത്. ഇസ്ലാമിന്റെ സ്നേഹ സന്ദേശങ്ങൾ ഉൾക്കൊള്ളാതെ മതത്തെ സ്വന്തം വ്യാഖ്യാനങ്ങൾക്ക് വിധേയമാക്കിയതാണ് പുതിയ ദുരന്തം . ഹൈന്ദവ ഫാസിസത്തിന്റെയും വഴി ഇന്ത്യയുടെ ആത്മസത്തയെ തിരിച്ചറിഞ്ഞതല്ല . ഋഷിശ്രേഷ്ടന്മാർ പറഞ്ഞു തന്ന മാനവിക ദര്ശനങ്ങൾ ഫാഷിസം ദുർവ്യാഖ്യാനം ചെയ്യുന്നു. ഇന്ത്യൻ ബഹുസ്വരതക്ക് നേരെയുയർന്ന വെല്ലുവിളികളെ നാം തിരിച്ചറിയണം.. എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭാരതീയം ചരിത്ര സ്‌മൃതി യാത്രയുടെ പഴയന്നൂർ മേഖല സ്വീകരണ സമ്മേളനത്തിൽ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
എസ് കെ ജെ എം പഴയന്നൂർ മേഖലാ പ്രസിഡണ്ട് പി മുഹമ്മദ് ഹനീഫ അൻവരി സ്വാഗത ഭാഷണം നടത്തിയ സ്വീകരണ സമ്മേളനത്തിന് എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹീം അൻവരി പാഴയന്നൂർ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ ഇ വേണുഗോപാല മേനോൻ ഉൽഘാടനം ചെയ്തു എസ് കെ എസ് എസ് ജില്ലാ സെക്രട്ടറി ഷഹീർ ദേശമംഗലം സദസ്സിനു ഭാരതീയം ചരിത്ര സ്‌മൃതി യാത്രയെ പരിചയപ്പെടുത്തി എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് സിദ്ധീഖ് ബദരി ദേശീയോൽഗ്രഥന പ്രതിജ്ഞ ചൊല്ലി കൊടുത്ത സദസ്സിൽ സെന്റ് ഡൊമനിക് ചർച് വികാരി റവ .ഫാ.നിബിൻ തളിയതു,ഡോ .സരിൻ ഐ എ എസ് ,മാധ്യമ പ്രവർത്തകൻ ശശിധരൻ മാസ്റ്റർ ,എൻ എസ് അബ്‌ദുറഹ്‌മാൻ ഹാജി,വി എസ് കാസിം ഹാജി ,മുഹമ്മദ് കുട്ടി ഹാജി,സി എസ് അബ്‌ദുറഹ്‌മാൻ,മുഹമ്മദ് ശരീഫ്,ഷമീർ,ഉബൈദ്,ജില്ലാ സൈബർ വിങ് കൺവീനർ നൗഫൽ ചേലക്കര ,സത്താർ ദാരിമി,ഷാഹിദ് കോയ തങ്ങൾ,അഡ്വക്കറ്റ് ഹാഫിസ് അബൂബക്കർ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലെ പ്രഗത്ഭർ സംബന്ധിച്ച ചടങ്ങിന് അബ്‌ദുൾ മജീദ് ഫൈസി നന്ദി പ്രകാശിപ്പിച്ചു
എസ് കെ ജെ എം പഴയന്നൂർ മേഖലാ പ്രസിഡണ്ട് പി മുഹമ്മദ് ഹനീഫ അൻവരി സ്വാഗത ഭാഷണം നടത്തിയ സ്വീകരണ സമ്മേളനത്തിന് എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹീം അൻവരി പാഴയന്നൂർ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ ഇ വേണുഗോപാല മേനോൻ ഉൽഘാടനം ചെയ്തു എസ് കെ എസ് എസ് ജില്ലാ സെക്രട്ടറി ഷഹീർ ദേശമംഗലം സദസ്സിനു ഭാരതീയം ചരിത്ര സ്‌മൃതി യാത്രയെ പരിചയപ്പെടുത്തി എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് സിദ്ധീഖ് ബദരി ദേശീയോൽഗ്രഥന പ്രതിജ്ഞ ചൊല്ലി കൊടുത്ത സദസ്സിൽ സെന്റ് ഡൊമനിക് ചർച് വികാരി റവ .ഫാ.നിബിൻ തളിയതു,ഡോ .സരിൻ ഐ എ എസ് ,മാധ്യമ പ്രവർത്തകൻ ശശിധരൻ മാസ്റ്റർ ,എൻ എസ് അബ്‌ദുറഹ്‌മാൻ ഹാജി,വി എസ് കാസിം ഹാജി ,മുഹമ്മദ് കുട്ടി ഹാജി,സി എസ് അബ്‌ദുറഹ്‌മാൻ,മുഹമ്മദ് ശരീഫ്,ഷമീർ,ഉബൈദ്,ജില്ലാ സൈബർ വിങ് കൺവീനർ നൗഫൽ ചേലക്കര ,സത്താർ ദാരിമി,ഷാഹിദ് കോയ തങ്ങൾ,അഡ്വക്കറ്റ് ഹാഫിസ് അബൂബക്കർ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലെ പ്രഗത്ഭർ സംബന്ധിച്ച ചടങ്ങിന് അബ്‌ദുൾ മജീദ് ഫൈസി നന്ദി പ്രകാശിപ്പിച്ചു
Thursday, 11 August 2016
ഭാരതീയം ചരിത്ര സ്മൃതി യാത്രക്ക് പാലപ്പിള്ളിയിൽ ഉജ്വല സ്വീകരണം
പാലപ്പിള്ളി; ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും ബഷീർ ഫൈസി ദേശമംഗലവും നയിക്കുന്ന തൃശൂർ ജില്ലാ എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച ഭാരതീയം ചരിത്ര സ്‌മൃതി യാത്രയുടെ നാലാം ദിവസത്തെ പര്യടനത്തിന് പാലപ്പിള്ളി മേഖലാ എസ് കെ എസ് എസ് എഫ് പുലിക്കണ്ണി ദാറു തഖ്‌വാ ഇസ്ലാമിക് അക്കാദമി സയ്യിദ് മമ്പുറം തങ്ങൾ നഗരിയിൽ ഉജ്വല സ്വീകരണം നൽകി
സമാധാനം വാക്കിലൊതുങ്ങരുത്: പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ
വാടാനപ്പള്ളി ; ലോകം അശാന്തിയിലേക്കും അസഹിഷ്ണുതയിലേക്കും നീങ്ങുമ്പോൾ സമാധാന വാഹകരാവേണ്ടവർ നിശബ്‌ദത പാലിക്കുമ്പോൾ യഥാർത്ഥ സമാധാനം വെറും വാക്കിലും പേജിലും മാത്രമൊതുങ്ങുന്ന ഒന്നായി തീരുമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും ബഷീർ ഫൈസി ദേശമംഗലവും നയിക്കുന്ന ഭാരതീയം ചരിത്ര സ്മൃതി യാത്രക്ക് വാടാനപ്പള്ളിയിൽ സ്വീകരണം നൽകിയ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിച്ചു
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്ത സ്വീകരണ സമ്മേളനത്തിൽ മുരളി എം എൽ എ മുഖ്യാഥിതിയായിരുന്നു മദ്രസ്സ മാനേജ്‍മെന്റ് തൃശൂർ ജില്ലാ പ്രസിഡണ്ട് സി എ റഷീദ് അധ്യക്ഷനായ ചടങ്ങിൽ എസ് കെ എസ് എസ എഫ് തൃശൂർ ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി ദേശീയോൽഗ്രഥന പ്രതിജ്ഞ ചൊല്ലികൊടുത്തു സംഘാടക സമിതി ചെയർമാൻ എ എ ജാഫർ മാസ്റ്റർ സ്വാഗതമാശംസിച്ച ചടങ്ങിൽ വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത് വടക്കുംചേരി എ എം സനൗഫൽ ,എ ടി എം ഫൈസി പി എ ഉമർ ബാഖവി,കെ കെ ഹനീഫ ഹാജി,മുഹമ്മദ് മോൻ ഹാജി , ഷിയാസലി വാഫി ,സിദ്ധീഖ് ഫൈസി മങ്കര , ഇബ്രാഹീം ഫൈസി പഴുന്നാന,ഹാഫിസ് അബൂബക്കർ സിദ്ധീഖ് എസ് കെ എസ് എസ് എഫ് നാട്ടിക മേഖല പ്രസിഡണ്ട് റാഷിദ് ,സെക്രട്ടറി ഷിറാസ് തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിന് വി എം സുധീർ പട്ടാളങ്ങാടി നന്ദി അർപ്പിച്ചു
Wednesday, 10 August 2016
ഭാരതീയം ചരിത്ര സ്‌മൃതി യാത്ര കടമ നിറവേറ്റൽ ആലിക്കുട്ടി മുസ്ലിയാർ
വടക്കാഞ്ചേരി; ലോകത്താകമാനം നടക്കുന്ന അസഹിഷ്ണുതക്കും അതുമൂലം നടക്കുന്ന ഫാസിസ്റ്റു പ്രവർത്തനങ്ങൾക്കും എതിരെ ശബ്‌ദിക്കുക എന്നതിനേക്കാൾ അതിലെത്തിപ്പെടുന്ന യുവതയുടെ മനസ്സ് മാറ്റാൻ ഉതകുന്ന ചിന്തകളും പ്രവർത്തനങ്ങളും ഉണ്ടാകുന്ന വേദിയായി ഭാരതീയം ചരിത്ര സ്‌മൃതി യാത്ര മാറട്ടെ അത് നാം ഓരോരുത്തരുടേയും കടമ കൂടിയാണെന്ന് ശൈഖുനാ ആലിക്കുട്ടി ഉസ്താദ് ഭാരതീയം യാത്രയുടെ വടക്കാഞ്ചേരി മേഖല സ്വീകരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉസ്താദ്
മതം പഠിക്കാത്തവർ മതം പറയുന്നത് ആപത്ത്: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ
![]() |
കുന്നംകുളം ; സമകാലിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ പ്രാധാന്യമേറിയ ഒന്നാണ് മതത്തിന്റെ നന്മകളെ പാടെ അവഗണിച്ീ മതത്തെ വികലമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്ന അല്പജ്ഞാനികൾ ആണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു തൃശൂർ ജില്ലാ എസ കെ എസ് എസ് എഫ് സംഘടിപ്പിച്ച ഭാരതീയം ചരിത്ര സ്‌മൃതി യാത്രയുടെ കുന്നംകുളം മേഖല സ്വീകരണ സമ്മേളനം പെരുമ്പിലാവിൽ ഉൽഘാടനം ചെയ്യുകയായിരുന്നു തങ്ങൾ
മത്തിന്റെ യഥാർത്ഥ മുഖം വികലമാക്കുന്ന ഇത്തരം പ്രവണതക്കെതിരേ അതാത് മതത്തിന്റെ വക്താക്കൾ മുന്നോട്ട് വന്നില്ലെങ്കിൽ സമൂഹം അഭിമുഖീകരിക്കാൻ പോകുന്ന വിപത്തു വലുതായിരിക്കുമെന്നും മതം എന്നത് ഒരു വികാരമാക്കിയെടുക്കുന്ന ഇന്നത്തെ യുവതയുടെ മാനസീകാവസ്ഥക്ക് മാറ്റം വന്നേ തീരൂ. അതോടൊപ്പം അന്യൻറെ സുഖദുഃഖങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ഒരു യുവതയെ സൃഷ്ടിക്കാനും ബന്ധപ്പെട്ടവർ മുൻകൈ എടുക്കണമെന്നും അത്തരം ഒരു ഉദ്യമത്തിന് കാരണമാകുന്ന ഭാരതീയം യാത്ര പോലെ സത്യം സത്യമായി തുറന്നു പറയാനും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഭാരതീയം കുന്നംകുളം മേഖല സ്വാഗത സംഘം ചെയർമാൻ കെ ജയശങ്കർ അദ്ധ്യക്ഷനായ ചടങ്ങിൽ കൺവീനർ എം എഛ് നൗഷാദ് സ്വാഗതം ആശംസിച്ചു വർഗ വർണ്ണ ജാതി മത രാഷ്ട്രീയ ചിന്താ ധാരകൾക്കപ്പുറം മനുഷ്യൻ ഒന്നെന്ന ചിന്ത വളർത്തണമെന്ന് ഭാരതീയം കുന്നംകുളം മേഖല സ്വീകരണ സമ്മേളനം ആവശ്യപ്പെട്ടു
എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ പ്രസിഡണ്ട് സിദ്ധീഖ് ബദ്‌രി സദസ്സിനു പ്രതിജ്ഞ ചൊല്ലി കൊടുത്തു
ശഹീർ ദേശമംഗലം ജാഥ അംഘങ്ങളെ പരിചയപ്പെടുത്തി
കടവല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഇ സുധീർ ,ജോസഫ് മാസ്റ്റർ ചാലിശ്ശേരി , പ്രേംരാജ് ചുണ്ടത്ത് ഇബ്രാഹീം ഫൈസി പഴുന്നാന,സി എം സാബിർ കാസിമി ഇമ്പിച്ചി കോയ തങ്ങൾ ഉസ്മാൻ കല്ലടയിൽ അബു മുസ്‌ലിയാർ കരിക്കാട് നാസർ ഫൈസി തിരുവത്ര ഉമ്മർ ഫൈസി വില്ലന്നൂർ അമീൻ കൊരട്ടിക്കര റഫീഖ് കടവല്ലൂർ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഘത്തെ പ്രമുഖർ സംബന്ധിച്ച ചടങ്ങിന് സുഹൈൽ പന്തല്ലൂർ നന്ദി അർപ്പിച്ചു
Subscribe to:
Comments (Atom)
















