ചാവക്കാട്: പ്രവാചകാനുരാഗത്തിന്റെ ഇശലുകള്‍ പെയ്തിറങ്ങുന്ന ചാവക്കാട്ടേക്ക് ഇന്ന് പ്രവാചക പ്രേമികള്‍ ഒഴുകിയെത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷകഘടകങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാ നബിദിന റാലിയും നബി പ്രകീര്‍ത്തന സദസ്സും പൊതുസമ്മേളനവും ഇന്ന് ചാവക്കാട് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ പുളകം കൊള്ളിക്കും. ജില്ലയിലെ 500ല്‍ പരം മദ്രസകളില്‍ നിന്നുമുള്ള കുട്ട'ികളും 400ല്‍ പരം മഹല്ലുകളില്‍ നിന്നുമുളള ബഹുജനങ്ങളും റാലിയില്‍ അണിനിരക്കും. കുരുന്നുകള്‍ അവതരിപ്പിക്കു ദഫ്, സ്‌കൗട്ട് അവതരണവും പ്രവാചക പ്രകീര്‍ത്തനങ്ങളും റാലിക്ക് കൂടുതല്‍ മിഴിവേകും.
വൈകീട്ട് 3 മണിക്ക് മണത്തല മദ്‌റസയില്‍ മൗലിദ് സദസ്സ് നടക്കും. മണത്തല മഖാം സിയാറത്തോടെ റാലി ആരംഭിക്കും. സിയാറത്തിന് സമസ്ത ജില്ലാ ട്രഷറര്‍ പിടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ മുഖരിതമായ നബിദിന റാലി സമസ്തയുടേയും പോഷകഘടകങ്ങളുടേയും സംസ്ഥാന ജില്ലാ നേതാക്കള്‍ നയിക്കും.
ചാവക്കാട് ബസ്സ്റ്റാന്റ് പരിസരത്ത് ഒരുക്കിയ തൊഴിയൂര്‍ ഉസ്താദ് നഗറില്‍ പൊതുസമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് 4:15 ന് തൊഴിയൂര്‍ ദാറുറഹ്മ വാഫി കോളേജ് വിദ്യാര്‍ത്ഥികള്‍ ബുര്‍ദ അവതരിപ്പിക്കും. തുടര്‍ന്ന് നടക്കു ജില്ലാ നബിദിന സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് എസ് എം കെ തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുന കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും. എസ് എം എഫ് ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. സമസ്ത ജില്ലാ സെക്രട്ടറി എം എം മുഹിയുദ്ദീന്‍ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തും. റഹ്മതുള്ള ഖാസിമി മുത്തേടം ഹുബ്ബുറസൂര്‍ പ്രഭാഷണം നിര്‍വ്വഹിക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി ശരീഅത്തും ഏക സിവില്‍കോഡും എ വിഷയത്തില്‍ പ്രഭാഷണം നടത്തും. എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം പ്രമേയ പ്രഭാഷണവും കുമരംപുത്തൂര്‍ എ പി മുഹമ്മദ് മുസ്ലിയാര്‍ അനുസ്മരണവും നടത്തും.
നബിദിന റാലിയില്‍ പങ്കെടുക്കുന്ന മഹല്ല് മദ്രസ്സ, ശാഖാ പരിധികളില്‍ നിന്ന് വരുന്ന വിശ്വാസികള്‍ വൈകിട്ട് 3 മണിക്ക് മുമ്പ് മണത്തല മദ്‌റസയില്‍ എത്തിച്ചേരണമെ് ജില്ലാ നബിദിനാഘോഷ സംഘാടക സമിതി
അറിയിച്ചു.
