Tuesday, 27 December 2016

പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ ചാവക്കാട് ഇന്ന് ജനസാഗരമാകും ; സമസ്ത ജില്ലാ നബിദിന റാലി ഇന്ന് (27 ചൊവ്വ)



ചാവക്കാട്: പ്രവാചകാനുരാഗത്തിന്റെ ഇശലുകള്‍ പെയ്തിറങ്ങുന്ന ചാവക്കാട്ടേക്ക് ഇന്ന് പ്രവാചക      പ്രേമികള്‍ ഒഴുകിയെത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷകഘടകങ്ങളുടെയും  സംയുക്താഭിമുഖ്യത്തില്‍ ജില്ലാ നബിദിന റാലിയും നബി പ്രകീര്‍ത്തന സദസ്സും പൊതുസമ്മേളനവും     ഇന്ന് ചാവക്കാട് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ പുളകം കൊള്ളിക്കും. ജില്ലയിലെ 500ല്‍ പരം മദ്രസകളില്‍ നിന്നുമുള്ള കുട്ട'ികളും 400ല്‍ പരം മഹല്ലുകളില്‍ നിന്നുമുളള ബഹുജനങ്ങളും റാലിയില്‍ അണിനിരക്കും. കുരുന്നുകള്‍ അവതരിപ്പിക്കു ദഫ്, സ്‌കൗട്ട് അവതരണവും പ്രവാചക പ്രകീര്‍ത്തനങ്ങളും റാലിക്ക് കൂടുതല്‍ മിഴിവേകും.
വൈകീട്ട് 3 മണിക്ക് മണത്തല മദ്‌റസയില്‍ മൗലിദ് സദസ്സ് നടക്കും. മണത്തല മഖാം സിയാറത്തോടെ റാലി ആരംഭിക്കും. സിയാറത്തിന് സമസ്ത ജില്ലാ ട്രഷറര്‍ പിടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ മുഖരിതമായ നബിദിന റാലി സമസ്തയുടേയും പോഷകഘടകങ്ങളുടേയും സംസ്ഥാന ജില്ലാ നേതാക്കള്‍ നയിക്കും.
ചാവക്കാട് ബസ്സ്റ്റാന്റ് പരിസരത്ത് ഒരുക്കിയ തൊഴിയൂര്‍ ഉസ്താദ് നഗറില്‍ പൊതുസമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് 4:15 ന് തൊഴിയൂര്‍ ദാറുറഹ്മ വാഫി കോളേജ് വിദ്യാര്‍ത്ഥികള്‍ ബുര്‍ദ അവതരിപ്പിക്കും. തുടര്‍ന്ന് നടക്കു ജില്ലാ നബിദിന സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് എസ് എം കെ തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുന കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും. എസ് എം എഫ് ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. സമസ്ത ജില്ലാ സെക്രട്ടറി എം എം മുഹിയുദ്ദീന്‍ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തും. റഹ്മതുള്ള ഖാസിമി മുത്തേടം ഹുബ്ബുറസൂര്‍ പ്രഭാഷണം നിര്‍വ്വഹിക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാന       വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി ശരീഅത്തും ഏക സിവില്‍കോഡും എ വിഷയത്തില്‍ പ്രഭാഷണം നടത്തും. എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി       ദേശമംഗലം പ്രമേയ പ്രഭാഷണവും കുമരംപുത്തൂര്‍ എ പി മുഹമ്മദ് മുസ്ലിയാര്‍ അനുസ്മരണവും നടത്തും.
നബിദിന റാലിയില്‍ പങ്കെടുക്കുന്ന മഹല്ല് മദ്രസ്സ, ശാഖാ പരിധികളില്‍ നിന്ന് വരുന്ന വിശ്വാസികള്‍ വൈകിട്ട് 3 മണിക്ക് മുമ്പ് മണത്തല മദ്‌റസയില്‍ എത്തിച്ചേരണമെ് ജില്ലാ നബിദിനാഘോഷ സംഘാടക സമിതി
 അറിയിച്ചു.

Thursday, 15 December 2016

കുമരംപുത്തൂര് എ.പി മുഹമ്മദ് മുസ്ലിയാര് ഇനി ദീപ്ത സ്മരണ

ജനാസ നമസ്കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള് നേതൃത്വം നല്കുന്നു 


മണ്ണാര്ക്കാട്: മതനിഷ്ഠകളില് കാര്ക്കശ്യവും, ജീവിതത്തില് ലാളിത്യവും കാത്തുസൂക്ഷിച്ച ശിക്ഷ്യഗണത്തിന്റെ പ്രിയഗുരുനാഥനായ പണ്ഡിത തേജസ് സമസ്ത സംസ്ഥാന പ്രസിഡന്റ് കുമരംപുത്തൂര് എ.പി മുഹമ്മദ് മുസ്ലിയാര്ക്ക് കണ്ണീരോടെ വിട.
സമസ്തയുടെ പ്രവര്ത്തനങ്ങളില് നേതൃപരമായ പങ്ക് വഹിച്ച മണ്ണാര്ക്കാട് കുമരംപുത്തൂരിലെ പുരാതന പണ്ഡിത കുടുംബമായ ആമ്പാടത്ത് പുന്നപ്പാടത്ത് തറവാട്ടിലെ കാരണവര് മാത്രമല്ല, കേരളത്തിലെ പണ്ഡിത സമൂഹത്തിന്റെ കാരണവര് കൂടിയാണ് മുഹമ്മദ് മുസ്ലിയാരുടെ വിയോഗത്തിലൂടെ നഷ്ടമായത്.
ദീര്ഘകാലം സമസ്ത കേന്ദ്ര മുശാവറ അംഗവും, സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന മുഹമ്മദ് മുസ്ലിയാര് 2016 ജൂണ് ഒന്നിനാണ് സമസ്തയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ 22 വര്ഷമായി പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളെജില് സേവനം അനുഷ്ഠിച്ചു വരുന്ന മുസ്ലിയാര് സമസ്ത പ്രസിഡന്റും, ജാമിഅ നൂരിയ വൈസ് പ്രസിഡന്റുമായിരുന്ന കാളമ്പാടി ഉസ്താദിന്റെ നിര്യാണത്തെ തുടര്ന്നാണ് സമസ്ത പ്രസിഡന്റും നൂരിയ വൈസ് പ്രസിഡന്റും മായി നിയോഗിതനായത്.
വാര്ദ്ധക്യസഹചമായ അസുഖത്തെ തുടര്ന്ന് ദീര്ഘകാലമായി ചികിത്സയിലായിരുന്ന മുഹമ്മദ് മുസ്ലിയാരെ അസുഖം മൂര്ഛിച്ചതിനെ തുടര്ന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് തച്ചമ്പാറ സ്വകാര്യ ആസ്പത്രിയില് പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലര്ച്ചെ 12.45ഓടെയാണ് മുഹമ്മദ് മുസ്ലിയാര് മരണപ്പെട്ടത്.
മരണ സമയത്ത് ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം സമീപത്തുണ്ടായിരുന്നു. തച്ചമ്പാറ ആസ്പത്രിയില് വെച്ച് കെ.സി അബൂബക്കര് ദാരിമിയുടെ കാര്മിക്വത്തില് ജനാസ നമസ്കരിച്ച് രാവിലെ 6മണിയോടെ വീട്ടിലും പിന്നീട് കുമരംപുത്തൂര് മിസ്ബാഹുല് ഹുദാ മദ്റസയില് 7.30 വരെ പൊതുദര്ശനത്തിന് വെച്ച ശേഷം രാവിലെ എട്ട് മണിയോടെ മണ്ണാര്ക്കാട് ദാറുന്നജാത്ത് യതീംഖാന കോംപ്ലക്സില് എത്തിച്ച ജനാസ പൊതുജനങ്ങളുടെ സൗകര്യാര്ത്ഥം വൈകുന്നേരം 3മണിവരെ പൊതുദര്ശനത്തിന് വെച്ചു.
23 തവണയായി പൂര്ത്തിയാക്കിയ ജനാസ നമസ്കാരത്തില് പതിനായിരത്തിലധികം ആളുകള് പങ്കെടുത്തു.
വിവിധ സമയങ്ങളിലായി നടന്ന ജനാസ നമസ്കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്, പ്രൊഫസര് ആലിക്കുട്ടി മുസ്ലിയാര്, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്, കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള് ജമലുല്ലൈലി, സി.കെ.എം സാദിഖ് മുസ്ലിയാര്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് തുടങ്ങിയ പ്രമുഖര് നേതൃത്വം നല്കി.
പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എം.പി മാരായ ഇ.ടി മുഹമ്മദ് ബഷീര്, പി.വി അബ്ദുള് വഹാബ്, എം.എല്.എമാരായ പി.കെ ശശി, അഡ്വ.എന് ഷംസുദ്ദീന്, അഡ്വ.എം ഉമ്മര്, മഞ്ഞളാംകുഴി അലി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര് എം.ഐ അബ്ദുള് അസീസ്, അസി. അമീര് ശൈഖ് മുഹമ്മദ് കാരക്കുന്ന്, കെ.എന്.എം സംസ്ഥാന ജനറല് സെക്രട്ടറി പി.പി ഉണ്ണീന്കുട്ടി മൗലവി, മുസ്ലിംലീഗ് സംസ്ഥാന ജനറല് സെക്രട്ടറി കെ.പി.എ മജീദ്, വഖഫ് ബോര്ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്, ന്യൂനപക്ഷ ക്ഷേമരകാര്യ വകുപ്പ് ചെയര്മാന് എ.പി അബ്ദുള് വഹാബ് ജനാസ സന്ദര്ശിച്ചു. വൈകുന്നേരം 3.45ഓടെ കുമരംപുത്തൂര് ജുമാമസ്ജിദിലെത്തിച്ച ജനാസ 4.15ഓടെ എം.ടി അബ്ദുല്ല മുസ്ലിയാരുടെ നേതൃത്വത്തില് നമസ്കാരശേഷം വന്ജനാവലിയെ സാക്ഷി നിര്ത്തി ഖബറടക്കി.

Wednesday, 14 December 2016

എ.പി മുഹമ്മദ് മുസ്ലിയാര് ഇനി ഓര്മ

  • മയ്യിത്ത് നിസ്കാരം തുടങ്ങി; ആയിരങ്ങള് ദാറുന്നജാത്തില്



പാലക്കാട്: സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ അധ്യക്ഷന് കുമരംപുത്തൂര് മുഹമ്മദ് മുസ്ലിയാരുടെ മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ എട്ടു മണി മുതല് മണ്ണാര്ക്കാട് ദാറുന്നജാത്ത് യതീംഖാന അങ്കണത്തില് നടക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് ആയിരങ്ങളാണ് പണ്ഡിത സൂര്യന്റെ മയ്യിത്ത് നിസ്കാരത്തിനായി ഒഴുകിയെത്തുന്നത്.
സാദാത്തീങ്ങളും പണ്ഡിത പ്രമുഖരുടെയും നേതൃത്വത്തില് പല ഘട്ടങ്ങളിലായാണ് മയ്യിത്ത് നിസ്കാരം നടക്കുന്നത്. ഖബറടക്കം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് കുമരംപുത്തൂര് ജുമാമസ്ജിദ് ഖബര്സ്ഥാനില് നടക്കും.
ഇന്നലെ അര്ധരാത്രി 12.45ന് പാലക്കാട് തച്ചമ്പാറയിലെ ഇസാഫ് ആശുപത്രിയില് വച്ചായിരുന്നു എ.പി മുഹമ്മദ് മുസ്ലിയാരുടെ അന്ത്യം.
നാലു വര്ഷമായി കരള് സംബന്ധമായ അസുഖത്തെത്തുടര്ന്ന് ചികിത്സയിലായിരുന്നു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്ന്ന് ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയോടെ നില വഷളായി. ഇതേത്തുടര്ന്ന് ഐ.സി.യുവില് പ്രവേശിപ്പിക്കപ്പെട്ട മുഹമ്മദ് മുസ്ലിയാര് രാത്രിയോടെ അന്തരിക്കുകയായിരുന്നു.

സമസ്ത പ്രസിഡന്റ് കുമരംപുത്തൂര് മുഹമ്മദ് മുസ്ലിയാര് അന്തരിച്ചു

ബുധനാഴ്ച അര്ധരാത്രി 12.45 നായിരുന്നു അന്ത്യം
ഖബറടക്കം മൂന്ന് മണിക്ക് കുമരംപുത്തൂര് ജുമാമസ്ജിദ് ഖബര്സ്ഥാനില്


പാലക്കാട്: സമസ്ത കേരള ജംഇയ്യത്തുല് ഉലമാ പ്രസിഡന്റ് കുമരംപുത്തൂര് എ.പി മുഹമ്മദ് മുസ്ലിയാര് നിര്യാതനായി. പാലക്കാട് തച്ചമ്പാറയിലെ ഇസാഫ് ആശുപത്രിയില് ഇന്നലെ അര്ധരാത്രി 12.45 നായിരുന്നു അന്ത്യം.
നാലു വര്ഷമായി കരള് സംബന്ധമായ അസുഖത്തെത്തുടര്ന്ന് ചികിത്സയിലായിരുന്നു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്ന്ന് ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയോടെ നില വഷളായി. ഇതേത്തുടര്ന്ന് ഐ.സി.യുവില് പ്രവേശിപ്പിക്കപ്പെട്ട മുഹമ്മദ് മുസ്ലിയാര് രാത്രിയോടെ അന്തരിക്കുകയായിരുന്നു.
ഖബറടക്കം വൈകീട്ട് മൂന്ന് മണിക്ക് കുമരംപുത്തൂര് ജുമാമസ്ജിദ് ഖബര്സ്ഥാനില് നടക്കും.
മണ്ണാര്ക്കാട് കുമരംപുത്തൂര് ആമ്പാടത്ത് പുന്നപ്പാടി മുഹമ്മദ് എന്ന കുഞ്ഞിപ്പുവിന്റെ മകനായി 1942ലാണ് ജനനം. മാതാവ് പെരിമണ്ണില് ആമിന. ആമ്പാടത്ത് കുഞ്ഞിപ്പു മുസ്ലിയാരുടെ മകള് ഫാത്വിമയാണ് ഭാര്യ.
മക്കള്: അബ്ദുറഹിമാന് ദാരിമി (തിരൂര് പകര ജുമാമസ്ജിദ്) അബ്ദുറഹീം ഫൈസി (കൊപ്പം ജുമാമസ്ജിദ്), അബ്ദുല് ജലീല് ഫൈസി (അമ്മിനിക്കാട് ജുമാമസ്ജിദ്), അബ്ദുല് വാജിദ് ഫൈസി (തൃശൂര് കേച്ചേരി ജുമാമസ്ജിദ്), അബ്ദുല് ഫത്താഹ് ഫൈസി (അമ്മിനിക്കാട് പള്ളി) അബ്ദുല് ബാസിത്ത് ഫൈസി (പള്ളിക്കുന്ന് ദാറുല് ഹുദ), അബ്ദുല് റാഫി ഫൈസി (ചേലേമ്പ്ര ജുമാമസ്ജിദ്) അബ്ദുന്നാഫിഅ് (വിദ്യാര്ഥി,പട്ടിക്കാട് ജാമിഅ നൂരിയ്യ) അസ്മ, ഖദീജ, ആമിന, ആയിഷ, ഉമ്മുസുലൈം, സൈനബ്.
മരുമക്കള്: മുഹമ്മദാലി ഫൈസി കുമരംപുത്തൂര്,ഹംസ ഫൈസി അമ്പാഴക്കോട്,ഉണ്ണീന്കുട്ടി ഹാജി കുമരംപുത്തൂര്,അബ്ദുല് മജീദ് റഹ്മാനി കൂട്ടില്,അബൂബക്കര് ഫൈസി കൊമ്പംകല്ല്,ഷൗക്കത്തലി അന്വരി അമ്പാഴക്കോട്, മൈമൂന തിരൂര്ക്കാട്,മുനീറ ഒലിപ്പുഴ,നജീബ പനങ്ങാങ്ങര,ശമീമ തെയ്യോട്ടുചിറ,നസീറ മുണ്ടേക്കരാട്,സലീമ പാലക്കോട്,മാജിദ അരിപ്ര.
പാലക്കാട് ജില്ലയിലെ മണ്ണാര്ക്കാട് കുമരംപുത്തൂര് പള്ളിക്കുന്ന് സ്വദേശിയാണ്. നീണ്ട കാലം സമസ്തയില് നേതൃപരമായ പങ്കുവഹിച്ച എ.പി ഉസ്താദ് 1995 മുതല് സമസ്ത കേന്ദ്ര മുശാവറയില് അംഗമാണ്. 2012 ല് സമസ്ത ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
സമസ്ത അധ്യക്ഷനായിരുന്ന ആനക്കര സി. കോയക്കുട്ടി മുസ്ലിയാരുടെ പിന്ഗാമിയായായാണ് സമസ്തയുടെ പത്താമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പട്ടിക്കാട് ജാമിഅയില് നിന്നും പ്രഥമ സനദ് ദാന സമ്മേളനത്തില് സനദ് സ്വീകരിച്ച എ.പി മുഹമ്മദ് മുസ്ലിയാര് രണ്ടുപതിറ്റാണ്ടിലേറെ കാലം ജാമിഅ നൂരിയ്യയില് പ്രധാന മുദരിസ്, വൈസ് പ്രിന്സിപ്പല് തുടങ്ങിയ പദവികള് വഹിച്ചു.
പുരാതന പണ്ഡിത കുടുംബമായ കുമരംപുത്തൂര് ആമ്പാടത്ത് തറവാട്ടിലെ അംഗമായ മുഹമ്മദ് മുസ്ലിയാര് ആദ്യകാലത്ത് മതവിദ്യാഭ്യാസം ആരംഭിച്ചത് പിതൃസഹോദരന് വീരാന്കുട്ടി മുസ്ലിയാരുടെ കീഴിലാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്,കോട്ടുമല ബാപ്പു മുസ്ലിയാര്,എം.ടി അബ്ദുല്ല മുസ്ലിയാര് എന്നിവര് മുഹമ്മദ് മുസ്ലിയാരുടെ ശിഷ്യരില് പ്രധാനികളാണ്.
സമസ്ത ഫത്വാ കമ്മിറ്റി അംഗം, സമസ്ത കേരളാ മദ്റസാ മാനേജ്മെന്റ് പ്രസിഡന്റ്, സമസ്ത പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ്, മണ്ണാര്ക്കാട് താലൂക്ക് പ്രസിഡന്റ്, നാട്ടുകല് ഇമാം നവവി ഇസ്ലാമിക് കോംപ്ലക്സ് ജനറല് സെക്രട്ടറി, മണ്ണാര്ക്കാട് ദാറുന്നജാത്ത് വര്ക്കിങ് പ്രസിഡന്റ് തുടങ്ങി വിവിധ സ്ഥാനങ്ങളും വഹിച്ചു വരികയായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയില് കൂടാതെ നന്തി ദാറുസ്സലാം, ഒറവംപുറം, കണ്ണൂരിലെ മാട്ടൂല്, കുളപ്പറമ്പ്, മണലടി, ഏപ്പിക്കാട്, ഇരുമ്പുഴി, ചെമ്പ്രശ്ശേരി, ആലത്തൂര്പടി, ജന്നത്തുല് ഉലൂം പാലക്കാട്, പള്ളിശ്ശേരി, കാരത്തൂര്, ചെമ്മാട്, മാവൂര് എന്നിവിടങ്ങളില് ദര്സ് നടത്തിയിട്ടുണ്ട്.

Wednesday, 7 December 2016

പഴയന്നൂര്‍ മേഖല പുനഃസംഘടിപ്പിച്ചു


SKSSF പഴയന്നൂർ മേഖലയുടെ പുതിയ ഭാരവാഹികൾ:-

പ്രസിഡന്റ് :
അബ്ദുൾ റഹ്മാൻ പൊട്ടങ്കോട്

വൈസ് പ്രസിഡന്റ് :
 മജീദ് ഫൈസി പൊറ്റ,
ഹുസൈൻ ഫൈസി ചേലക്കോട്,
ശാഫി ചേലക്കോട്

ജനറൽ സെക്രട്ടറി :
 മുഹമ്മദ് ഷെരീഫ് പഴയന്നൂർ

വർക്കിങ്ങ് സെക്രട്ടറി :
ഉമ്മർ പഴയന്നൂർ

ജോ.സെക്രട്ടറി :
ഷെമീർ അൻവരി പൊട്ടങ്കോട്,
സ്വാദിഖ് കിഴക്കുമുറി,
ഫാരിസ് പരുത്തിപ്ര,
ഉബൈദ് ചേലക്കോട്

ട്രഷറർ : ഷെമീർ കിഴക്കുമുറി


Tuesday, 6 December 2016

പ്രാര്‍ത്ഥനാ ദിനം

ദേശമംഗലം: നമുക്ക് മറക്കാതെ ഇരിക്കാം ബാബരി,.,,SKSSF ദേശമംഗലം യൂണിറ്റ് പ്രാർതനാ സദസ് വെസ്റ്റ് പല്ലൂരിൽ, ബഹു: മഹല്ല് ഖത്തീബ് ഉമർ യമാനി സംസാരിക്കുന്നു, SKSSF ജില്ലാ സെക്രട്ടറി ഷെഹീർ, SMF ജില്ലാ സെക്രട്ടറി TS മമ്മി, SKSSF സർഗലയം സംസ്ഥാന കൺവീനർ,സലാം, യൂണിറ്റ് ഭാരവാഹികളായ RKജെസിൽ , ജാബിർ V M ആശിഖ് KA, തുടങ്ങി 20 ൽ പരം പ്രവർത്തകരും മഹല്ല് ഭാരവാഹികളായ, CY അബ്ദുല്ല, കുഞ്ഞാൻ കൊണ്ടപ്പുറം, മുഹമ്മദ് KH, സിദ്ധീഖ് SY, 15 ഓളം മഹല്ല് നിവാസികളും പങ്കെടുത്തു

മീലാദ് കമ്പയിന്‍


എളനാട്: പുണ്യ പ്രവാചകൻ മുഹമ്മദ് നബി (സ്വ)തങ്ങളുടെ ജന്മ ദിനത്തോടനുബന്ധിച്ച് ‘മുഹമ്മദ് നബി (സ) കുടുംബ നീതിയുടെ പ്രകാശം’ എന്ന സന്ദേശവുമായി  SKSSF സംസ്ഥാന വ്യാപകമായി ആചരിക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി SKSSF എളനാട് കിഴക്കുമുറി യൂണിറ്റ് സംഘടിപ്പിക്കുന്ന ഏക ദിന മത പ്രഭാഷണം ഈ വരുന്ന ഡിസംബർ 14 7.00pmനു എളനാട് കിഴക്കുമുറിയിൽ സജ്ജമാക്കിയ ശംസുൽ ഉലമ നഗറിൽ വെച്ച് സംഘടിപ്പിക്കുന്നു(ഇൻഷാ അള്ളാഹ്) ദാറുൽ ഹുദ വിദൃാർത്ഥിയും പ്രഭാഷണ വേദികളിലെ നിറ സാന്നിധൃവുമായ അൽ ഹാഫിള് മുഹമ്മദ് ആഷിഖ് ഇബ്രാഹീം മുഖൃ പ്രഭാഷണം നടത്തുന്നു..നിരവധി ആലിമീങ്ങളും ഉമറാക്കളും പ്രസ്ത്ഥാന നേതാക്കളും സംബന്ധിക്കുന്നു.

പ്രാർത്ഥനാ ദിനമാചരിച്ചു.


അഞ്ചങ്ങാടി:- ഡിസംബർ എസ്.കെ.എസ്.എസ്.എഫ്. പ്രാത്ഥനാദിനത്തോടനുബന്ധിച്ച് ചാവക്കാട് മേഖല എസ്.കെ.എസ്.എസ്.എസ്.എഫ്. പ്രാർത്ഥനാ ദിനമാചരിച്ചു.
അഞ്ചങ്ങാടി മുഹ്‌യദ്ധീൻ ജുമാ മസ്ജിദിൽ വെച്ച് നടന്ന പ്രാർത്ഥനാ സദസ്സിന് ജില്ലാ പ്രസിഡണ്ട് സിദ്ധീഖ് ബദ്‌രി നേതൃത്വം നൽകി. മേഖല പ്രഡിഡണ്ട് ഷെഫീഖ് ഫൈസി പ്രഭാഷണം നടത്തി. മേഖല ജന:സെക്രട്ടറി കൈസ് വെന്മേനാട്, ട്രഷറർ ഹാരിസ് ചൊവ്വല്ലൂർപ്പടി, മേഖലാ ഭാരവാഹികളായ സലാം തിരുവത്ര, അസ്‌ലം വെന്മേനാട്, ത്വാഹിർ തൈക്കാട്, ഹക്കീം വട്ടേക്കാട്, മൻസൂർ മുസ്‌ലിയാർ,ശാഫി തിരുവത്ര തുടങ്ങിയവർ സംബന്ധിച്ചു.

Sunday, 27 November 2016

ഹര്‍ത്താല്‍ ദിനത്തില്‍ ജനസേവകരായി വിഖായ



ഹർത്താൽ ദിനത്തിൽ SKSSF DESAMANGALAM വികായ ടിം വീണ്ടും. 100 കണക്കിന് വിദ്യാര്ഥികള്ക്കും നാട്ടുകാർക്കും യാത്ര ദുസ്സഹമായിരുന്ന Dsm to MIC പാടം വഴിയുള്ള നടപ്പാത പ്രവർത്തകർ വൃത്തിയാക്കുന്നു

ചെമ്പോട് യൂണിറ്റ് സത്യധാര പ്രചരണം



നാഷ്ണൽ ക്യാമ്പസ് കാൾ : ഓൻലൈൻ റജിസ്ട്രേഷനു തുടക്കം



മലപ്പുറം: എസ് കെ എസ് എസ് എഫ്  നാഷ്ണൽ ക്യാമ്പസ് കാൾ ഓൺലൈൻ റജിസ്ട്രേഷൻ ഉദ്ഘാടനം പാണക്കാട് സെയ്ത് മുഈനലി ശിഷാബ് തങ്ങൾ നിർവഹിച്ചു. ഡിസംബർ 23 24 25 തിയതികളിൽ ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ പങ്കെടുകാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ www.skssfcampuswing.com എന്ന വിലാസത്തിൽ റജിസ്ട്രർ ചെയ്യണമെന്ന് ഭാരവാഹികൾ അറീച്ചു.

Wednesday, 9 November 2016

ഏക സിവില്‍ കോഡിനെതിരെ ഒപ്പ് ശേഖരണം ഊര്‍ജ്ജിതം.


തൃശൂര്‍: രാജ്യത്തിന്റെ ബഹുസ്വരത തകര്‍ത്ത് രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കാനുളള നീക്കം കേന്ദ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നാവിശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, നിയമ കമ്മീഷന്‍ തുടങ്ങിയവക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിക്കുന്ന ഭീമ ഹരജിയിലേക്ക് പൊതുജനങ്ങളില്‍ നിന്നുളള ഒപ്പുശേഖരണം ഊര്‍ജ്ജിതമായി നടന്നവരുന്നു. ആരാധനാലയങ്ങള്‍, പൊതുഇടങ്ങള്‍ കേന്ദ്രീകരിച്ചും വീടുകള്‍ തോറും സന്ദര്‍ശനം നടത്തിയുമാണ് സ്ത്രീകള്‍ ഉള്‍പ്പടെയുളളവരില്‍ നിന്ന് ഒപ്പു ശേഖരിക്കുന്നത്. വിവിധ മഹല്ല് കമ്മിറ്റികളും എസ് കെ എസ് എസ് എഫ് ശാഖാ കമ്മിറ്റികളുമാണ് ഒപ്പുശേഖരണത്തിന് നേതൃത്വം നല്‍കുന്നത്. തുടര്‍ന്നുളള  ദിവസങ്ങളിലും ഒപ്പുശേഖരണം ഊര്‍ജ്ജിതമാക്കണമെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് എസ്. എം. കെ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ഒപ്പു ശേഖരിച്ച ഫോമുകള്‍ അതാത് മഹല്ല് കമ്മിറ്റികള്‍ക്കും ശാഖാ കമ്മിറ്റികളുമാണ് ഒപ്പുശേഖരണത്തിന് നേതൃത്വം നല്‍കുന്നത്. തുടര്‍ന്നുളള  ദിവസങ്ങളിലും ഒപ്പുശേഖരണം ഊര്‍ജ്ജിതമാക്കണമെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് എസ്. എം. കെ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ഒപ്പു ശേഖരിച്ച ഫോമുകള്‍ അതാത് മഹല്ല് കമ്മിറ്റികള്‍ക്കും ശാഖാ കമ്മിറ്റികളും സ്‌കാന്‍ ചെയ്ത് രാഷ്ട്രപതി (secy.president@rb.nic.in) ദേശീയ നിയമ കമ്മീഷന്‍ (lci-dla@nic.in) തുടങ്ങിയവയുടെ മെയില്‍ ഐഡിയിലേക്ക് അയച്ചതിന് ശേഷം നിവേദനങ്ങള്‍ തൃശൂര്‍ എം ഐ സിയില്‍ ഏല്‍പ്പിക്കേണ്ടതാണ്.

Friday, 4 November 2016

ഏക സിവില്‍ കോഡ്; നാടെങ്ങും പ്രതിഷേധ ഒപ്പ്

തൃശൂര്‍: മുത്വലാഖിന്റെ മറവില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് ബഹു: രാഷ്ട്രപതിക്കും, ലോ കമ്മീഷണര്‍ക്കും, നാഷണല്‍ വുമണ്‍സ് കമ്മീണര്‍ക്കും സമര്‍പ്പിക്കുന്ന ഭീമ ഒപ്പുഹരജിയിലേക്ക് കേരളത്തില്‍  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിര്‍ദ്ദേശപ്രകാരം എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തിലുളള ഒപ്പുശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു. എസ് കെ എസ് എസ് എഫ് ശാഖാ പ്രവര്‍ത്തകര്‍ ജില്ലയിലുടനീളം പളളികള്‍ കേന്ദ്രീകരിച്ചും, വീടുകള്‍ തോറും സന്ദര്‍ശനം നടത്തിയും ഒപ്പുകള്‍ ശേഖരിക്കും.
            രാജ്യത്തെ പൗരന്മാര്‍ നേരിടുന്ന കടുത്ത അനീതിയും അതിക്രമങ്ങളെയും അവസാനിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം ശ്രമിക്കേണ്ടതെന്ന് ഓണമ്പിളളി മുഹമ്മദ് ഫൈസി പറഞ്ഞു. ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ വ്യഗ്രത കാണിക്കുന്നതിന് പകരം ഭരണഘടന വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ മുന്‍ഗണനാ ക്രമത്തോടെ നടപ്പിലാക്കപ്പെടണം. ഇത്തരം നീക്കങ്ങള്‍ രാജ്യത്തിന്റെ ബഹുസ്വരതയും പരസ്പര സഹവര്‍തിത്വവും തകര്‍ക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ എം ഐ സി യില്‍ നടന്ന പരിപാടിയില്‍ എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം, അഡ്വ: ഹാഫിള് അബൂബക്കര്‍ സിദ്ധീഖ്, ഷംസുദ്ദീന്‍ സി എ, വി കെ സെയ്തുമുഹമ്മദ്, അനീസ് എം, റാസിക് സി തുടങ്ങിയവര്‍ പങ്കെടുത്തു.

Thursday, 27 October 2016

സഹചാരി സെന്റർ ഉദ്ഘാടനം ചെയ്തു

കടപ്പുറം: വട്ടേക്കാട് യൂണിറ്റ് എസ്.കെ.എസ്.എസ്.എഫിന് കീഴിൽ സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ സ്മാരക ഓഫീസിന്റെയും സഹചാരി സെന്ററിന്റെയും ഉദ്ഘാടന കർമ്മം സമസ്ത മുശാവറ അംഗം ചെറുവാളൂർ ഹൈദ്രോസ് മുസ്‌ലിയാർ നിർവ്വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസർ ഫൈസി തിരുവത്ര, സിദ്ധീഖ് ബദ് രി, ഫാറൂഖ് തങ്ങൾ പട്ടാമ്പി, സത്താർദാരിമി, സയ്യിദ് മുഹമ്മദ് ഹുസൈൻ തങ്ങൾ അൽ അസ്ഹരി, എം.പി അബ്ദുള്ളക്കോയ തങ്ങൾ, ടി.എസ് മമ്മി സാഹിബ്, ജാബിർ യമാനി, സി.പി കോയക്കുട്ടി തങ്ങൾ വട്ടേക്കാട്, ഷഫീഖ് ഫൈസി കായംകുളം, കെ.ഹംസ മുസ്ലിയാർ ചേറ്റുവ, സിറാജ് തെന്നൽ, കൈസ് വെന്മേനാട്, ആർ.എൻ.ഷാഹു ഹാജി വട്ടേക്കാട്, ആർ.പി.മൊയ്തുട്ടി ഹാജി,  വി.ഹസൻ ഹാജി, പി.കെ.ഷാഫി വട്ടേക്കാട്, പി.കെ.ലത്തീഫ് വട്ടേക്കാട്, ഹക്കീം വട്ടേക്കാട്, ജലീൽ ദാരിമി വട്ടേക്കാട് തസ്ലിം വട്ടേക്കാട്, ഇർഷാദ് വട്ടേക്കാട് സംബന്ധിച്ചു. സലീം വാഫി വട്ടേക്കാട് സ്വാഗതവും ഹസീബ് വട്ടേക്കാട് നന്ദിയും പറഞ്ഞു.

Saturday, 15 October 2016

വീടുകളിൽ ആർക്കോ വേണ്ടി അന്നം വെന്തു..!!





                 *ബശീർ ഫൈസി ദേശമംഗലം*

ഹർത്താൽ ദിനത്തിൽ അവധിയുടെ  മൂഡിൽ ആലസ്യത്തിലമരുന്ന മലയാളിയുടെ
പതിവ് ശീലങ്ങൾ തെറ്റിച്ചു ഇതാ കുറച്ചു ചെറുപ്പക്കാർ..
കടകൾ തുറക്കാത്ത കാരണം നിരവധി ദീർഘ ദൂര യാത്രക്കാർ പച്ച വെള്ളം പോലും കിട്ടാതെ ബുദ്ധിമുട്ടുന്നത് പതിവ് കാഴ്ചയായ നമ്മുടെ നാട്ടിൽ ദേശമംഗലത്തെ വിഖായയുടെ പ്രവർത്തകരാണ് രംഗത്തിറങ്ങിയത്.
അതിനവർ ഏറ്റവും എളുപ്പമായ സൗഹൃദത്തിന്റെ വഴി തിരഞ്ഞെടുത്തു.. ഹർത്താൽ പ്രഖ്യാപനം ഉണ്ടായപ്പോൾ തന്നെ മുന്നൂറോളം കണ്ടെയ്‌നറുകൾ വാങ്ങി ജാതി മത ഭേദമന്യേ വീടുകളിൽ വിതരണം ചെയ്തു. ഉച്ച ഭക്ഷണത്തിന്റെ ഒരോഹരി ധാനം ചെയ്യാൻ പ്രേരിപ്പിച്ചു. പല വീടുകളിലായി തയ്യാറാക്കിയ ഭക്ഷണം ഉച്ചയോടെ ശേഖരിച്ചു. അവ ബൈക്കുകളിലും ഓട്ടോറിക്ഷകളിലുമായി
ഷൊറണൂർ റയിൽവേ സ്റ്റേഷൻ,ചെറുതുരുത്തി എന്നിവിടങ്ങളിൽ കൊണ്ട് പോയി. വാഹനം തടയുന്നവർ പോലും ഈ ആവശ്യം പറഞ്ഞപ്പോൾ സഹരിച്ചു. നിയമ പാലകർ പ്രോത്സാഹനം നൽകി. ജാതിയും മതവും നോക്കാതെ വിശന്നവന് അന്നം നല്കി.കുടിക്കാൻ ശുദ്ധ ജലം വിതരണം ചെയ്തു. ഓരോ കണ്ണിലും നന്ദിയുടെ പ്രകാശം തെളിഞ്ചു.
       അതെ ഒരു കൂട്ടം ചെറുപ്പക്കാരും വിദ്യാർത്ഥികളും സേവനത്തിന്റെ പുതു ചരിത്രമെഴുതുകയായിരുന്നു. അവധി ദിനം ആഘോഷമാക്കുന്ന യുവതയിൽ നിന്നും കരുണയുടെ കൈകൾ നീട്ടിയപ്പോൾ.ഓരോ വീട്ടിലെ അടുപ്പിലും ഏതോ മനുഷ്യന് വേണ്ടി ഇത്തിരി അന്നം വെന്തു. സ്നേഹത്തോടെ അവർ അത് നല്കി.പരസ്പരം കൊന്നും കൊല വിളിച്ചും കടിച്ചു കീറുന്ന പുതുകാലത്തു അന്യവന് വേണ്ടി ഒരിടം ബാക്കി വെച്ച ഈ നാട്ടകാർ അഭിനന്തനം അർഹിക്കുന്നില്ല!?
ഈ ചെറുപ്പക്കാരെ മാതൃകയാക്കാൻ മലയാളികൾ മനസ് കാണിക്കേണ്ടേ.ദേശമംഗലം യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരെ മുക്തകണ്ഠം പ്രശംസിക്കുന്നു.

Friday, 14 October 2016

മനുഷ്യജാലിക സ്വാഗതസംഘം ഓഫീസ് ഉൽഘാടനം ചെയ്തു

മനുഷ്യജാലിക സ്വാഗതസംഘം ഓഫീസ് ഉൽഘാടനം ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സി കെ വിനോദ് നിർവഹിക്കുന്നു , ഓണമ്പിള്ളി മുഹമ്മദ് ഫൈസി സമീപം

SKSSF ചാവക്കാട് മേഖല പുന:സംഘടിപ്പിച്ചു.





      പുതിയ ഭാരവാഹികൾ.
പ്രസിഡണ്ട്:- ഷഫീഖ് ഫൈസി കായംകുളം.
ജന:സെക്രട്ടറി.:- കൈസ് വെന്മേനാട്.
ട്രഷറർ:- ഹാരിസ് ചൊവ്വല്ലൂർപ്പടി.
വർക്കിങ് സെക്രട്ടറി:- ജാബിർ യമാനി പാടൂർ.
**********************************
വൈസ് പ്രസിഡണ്ടുമാർ.
**************************
സയ്യിദ് ഫാളിൽ തങ്ങൾ മുല്ലശ്ശേരി.
അബ്ദുസ്സലാം തിരുവത്ര.
ഷുഹൈബ് മുനക്കക്കടവ്.
******************************
ജോയിൻ സെക്രട്ടറിമാർ.
**************************
സ്വാലിഹ് തിരുനെല്ലൂർ.
ഹിഫാസ് തൈക്കടവ്.
***************************
വിഖായ.
**********
ചെയർമാൻ:- അസ്‌ലം വെന്മേനാട്.
കൺവീനർ:- ത്വാഹിർ തൈക്കാട്.
***********************************
ത്വലബാ വിങ്.
****************
ചെയർമാൻ:- അജ്മൽ തിരുനെല്ലൂർ.
കൺവീനർ:- സഫർ ഗുരുവായൂർ.
**********************************
ഇബാദ്.
*********
ചെയർമാൻ:- മൻസൂർ വല്ലപ്പുഴ.
കൺവീനർ:- സ്വാബിർ കറുകമാട്.
************************************
ട്രെൻഡ്.
**********
ചെയർമാൻ:- ഹക്കീം വട്ടേക്കാട്.
കൺവീനർ:- ഹാക്കിഫ് അഞ്ചങ്ങാടി.
**************************************
സഹചാരി.
************
ചെയർമാൻ:- സലീം പണ്ടാറക്കാട്.
കൺവീനർ:- ഷഫീഖ് വെന്മേനാട്.
**********************************
ക്യാമ്പസ് വിങ്.
****************
ചെയർമാൻ:- ജാഫർ തെക്കേ തൈക്കാട്.
കൺവീനർ:- അബ്ദുറഹ്മാൻ മുല്ലശ്ശേരി.
****************************************
സൈബർ വിങ്.
*****************
ചെയർമാൻ:- കൈസ് വെന്മേനാട്.
കൺവീനർ:- അൽത്വാഫ് തൈക്കടവ്.
**************************************
സർഗലയം.
************
ചെയർമാൻ:- ഹുബൈബ് ചൊവ്വല്ലൂർപ്പടി.
കൺവീനർ:- റബ്ബാനി വെന്മേനാട്.
************************************
ജില്ലാ കൗൺസിലർമാർ.
*************************
സത്താർ ദാരിമി തിരുവത്ര.
സിറാജ് തെന്നൽ.
ഹാരിസ് തൈക്കാട്.
ജാബിർ യമാനി പാടൂർ.
*******************************

Monday, 10 October 2016

തൃശൂർ ജില്ലാ ക്യാമ്പസ് വിങ്ങിന് പുതിയ മുഖം




തൃശൂർ : എസ കെ എസ എസ എഫ്  ക്യാമ്പസ് വിങ് പുതിയ ജില്ലാ സമിതി നിലവിൽ വന്നു . തൃശൂർ MIC മസ്ജിദിൽ നടന്ന ജില്ലാ പ്രതിനിധി സംഗമം  സ്റ്റേറ്റ് ജനറൽ കൺവീനർ ഇസ്ഹാഖ് ഖിളർ ഉൽഘാടനം നിർവഹിച്ചു. ചെയർമാൻ-മാജിദ് , കൺവീനർ - ആഷിക് കടവല്ലൂർ, വർക്കിങ് കൺവീനർ ജീലാനി വെന്മേനാട് എന്നിവരെ തെരഞ്ഞെടുത്തു.അസ്‌ലം അബ്ദുൽ റഷീദ് , ബാസിത് കടവല്ലൂർ എന്നിവർ നേതൃത്വം നൽകി .

Monday, 3 October 2016

സഹചാരി സെന്റർ ഉദ്ഘാടനം




SKSSF കുന്നംകുളം മേഖല കമ്മറ്റിയുടെ ജീവ കാരുണ്യ സേവന കേന്ദ്രം സഹചാരി സെന്റർ കൊരട്ടിക്കരയിൽ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു , മേഖല പ്രസിഡന്റ് താഹാ പഴുന്നാന അധ്യക്ഷത വഹിച്ചു , ജനറൽ സെക്രട്ടറി സുഹൈൽ പന്തല്ലൂർ സ്വാഗതം പറഞ്ഞു , വിഖായ മേഖല ചെയർമാൻ അമീൻ കൊരട്ടിക്കര വിഖായ സന്ദേശം നൽകി ഇബ്രാഹീം ഫൈസി , ഇമ്പിച്ചിക്കോയ തങ്ങൾ , നാസർ കടവല്ലൂർ എന്നിവർ പ്രസംഗിച്ചു , ശരീഫ് ദാരിമി നന്ദിയും പറഞ്ഞു

ദേശമംഗലം മേഖലാ വിഖായ ദിനം

ദേശമംഗലം സഹചാരി സെന്‍റര്‍ ഉദ്ഘാടനം ചെറുവാളൂര്‍ ഉസ്താദ് നിര്‍വഹിക്കുന്നു.


ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന U.R പ്രതീപ് M.L.A 

Tuesday, 27 September 2016

ഹജ്ജാജിമാര്‍ക്കും വിഖായ വളണ്ടിയര്‍മാര്‍ക്കും സ്വീകരണം നല്കി

ദമ്മാം എസ്.കെ.ഐ.സിക്ക് കീഴില്‍ ഹജ്ജ് സേവനം കഴിഞ്ഞ് തിരിച്ചെത്തിയ വിഖായ വളണ്ടിയര്‍മാര്‍ക്കും ഹജ്ജാജിമാര്‍ക്കും സ്വീകരണം നല്‍കി, ദമ്മാം ഇസ്ലാമിക് സെന്‍ററില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഈസ്റ്റേന്‍ പ്രോവിന്‍സിന്‍സില്‍ നിന്നും ഹജ്ജ് സേവനത്തിന് പോയ നൂറോളം വളണ്ടിയേഴ്സില്‍നിന്നും ദമ്മാം എസ്.കെ.ഐ.സിയെ പ്രതിനിധികരിച്ച വിഖായ വളണ്ടിയര്‍മാര്‍ക്കുള്ള മൊമെന്‍റോ, സെര്‍ട്ടിഫിക്കറ്റ് വിതരണം വിഖായ ക്യാപ്റ്റന്‍ ഇസ്ഹാഖ് കോഡൂരിന് നല്‍കി ലയാന്‍ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജിങ്ങ് ഡയരക്ടര്‍ ഉമ്മര്‍ വേങ്ങര തുടക്കം കുറിച്ചു. രണ്ടാമത്തെ വര്‍ഷത്തിലേക്ക് പ്രവേശിച്ച വിഖായ സംഘത്തിന് വര്‍ഷങ്ങളായി വളണ്ടിയര്‍ സേവന രംഗത്തുള്ളവരോട് കിടപിടിക്കാന്‍ സാധിച്ചു വെന്നും കൈമെയ് മറന്ന് ആത്മാര്‍ഥമായ സേവനമാണ് ഓരോ വളണ്ടിയറും കാഴ്ചവെച്ചതെന്നും  വിഖായ അവലോകനത്തില്‍ അബ്ദുല്‍മജീദ് മാസ്റ്റര്‍ വാണിയമ്പലം പറഞ്ഞു.സകരിയ്യ ഫൈസി ഉദ്ഘാടനവും അബൂജിര്‍ഫാസ് മൌലവി മുഖ്യപ്രഭാഷണവും  നടത്തി. ഹാജിമാരും വളണ്ടിയര്‍മാരും അവരുടെഅനുഭവങ്ങള്‍ പ്രൌഢമായ സദസ്സുമായി പങ്ക് വെച്ചു.
സുഹൈല്‍ ഹുദവി, ഫവാസ് ഹുദവി അഷ്റഫ് അഷ്റഫി, മാമുനിസാര്‍, സലാം ഹുദവി, ഖാദി മുഹമ്മദ് ആശംസകള്‍ നേര്‍ന്നു, ശരീഫ് റഹ്മാനി അദ്ധ്യക്ഷത വഹിച്ചു.. അബൂബക്കര്‍ സിദ്ധീഖ്, ഷറഫുദ്ദീന്‍, ബാവ സാഹിബ്, അബ്ദുല്‍സമദ്, സഫീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുസ്ഥഫ റഹ്മാനി സ്വാഗതവും മുസ്ഥഫ ദാരിമി നന്ദിയും പറഞ്ഞു.

Monday, 26 September 2016

വിളവെടുപ്പ് നടത്തി



SKSSF ഉദുവടി യൂണിറ്റിന്‍റെ ജൈവ പച്ചക്കറി കൃഷിത്തോട്ടത്തിലെ ആദ്യ വിളവെടുപ്പ്

Tuesday, 13 September 2016

സമര്‍ഖന്ദ് മഹല്‍, സ്വപ്ന സാക്ഷാത്കാരം





Skssf കുന്ദംകുളം മേഖലാ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന സമർഖന്ദ് ഭവന്റെ താക്കോൽദാനം പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു

Saturday, 3 September 2016

പൊതുപണിമുടക്കിൽ ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടിയവർക്ക് മുന്നിൽ താങ്ങായി SKSSF തൃശൂർ ജില്ല വിഖായ ' ...

ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്രി , ജാബിർ യമാനി, വിഖായ തൃശൂർ ജില്ലാ കൺവീനർ സിറാജ് തെന്നൽ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.



Wednesday, 31 August 2016

SKSSF തൃശൂര്‍ ജില്ലാ മനുഷ്യ ജാലിക ചേർപ്പിൽ.



കയ്പമംഗലം: എസ്.കെ.എസ്.എസ്.എഫ് റിപബ്ലിക് ദിനത്തിൽ സംസ്ഥാന വ്യാപകമായി രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയവുമായി സംഘടിപ്പിച്ചു വരുന്ന മനുഷ്യജാലിക ഈ വർഷം(2017) ജില്ലയിൽ ചേർപ്പിൽ നടക്കും. സമസ്ത ജില്ലാ കമ്മറ്റി ചാമക്കാല ബീച്ച് പാലസിൽ സംഘടിപ്പിച്ച പണ്ഡിത സംഗമത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമാ കേന്ദ്ര മുശാവറ ട്രഷറർ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് സ്ഥലം പ്രഖ്യാപിച്ചത്. സമസ്ത ജില്ലാ പ്രസിഡണ്ട് സയ്യിദ് എസ്.എം.കെ.തങ്ങൾ എം.എം.മുഹ്യിദ്ധീൻ മുസ് ലിയാർ, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഹുസൈൻ ദാരിമി നാസർ ഫൈസി തിരുവത്ര, എസ്.കെ.എസ്.എസ്.എഫ്.ജില്ലാ നേതാക്കളായ സിദ്ധീഖ് ബദരി, ശഹീർ ദേശമംഗലം പരിപാടിയിൽ സംബന്ധിച്ചു.

SKSSF തൃശൂര്‍ ജില്ലാ മനുഷ്യ ജാലിക ചേർപ്പിൽ.



കയ്പമംഗലം: എസ്.കെ.എസ്.എസ്.എഫ് റിപബ്ലിക് ദിനത്തിൽ സംസ്ഥാന വ്യാപകമായി രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയവുമായി സംഘടിപ്പിച്ചു വരുന്ന മനുഷ്യജാലിക ഈ വർഷം(2017) ജില്ലയിൽ ചേർപ്പിൽ നടക്കും. സമസ്ത ജില്ലാ കമ്മറ്റി ചാമക്കാല ബീച്ച് പാലസിൽ സംഘടിപ്പിച്ച പണ്ഡിത സംഗമത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമാ കേന്ദ്ര മുശാവറ ട്രഷറർ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് സ്ഥലം പ്രഖ്യാപിച്ചത്. സമസ്ത ജില്ലാ പ്രസിഡണ്ട് സയ്യിദ് എസ്.എം.കെ.തങ്ങൾ എം.എം.മുഹ്യിദ്ധീൻ മുസ് ലിയാർ, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഹുസൈൻ ദാരിമി നാസർ ഫൈസി തിരുവത്ര, എസ്.കെ.എസ്.എസ്.എഫ്.ജില്ലാ നേതാക്കളായ സിദ്ധീഖ് ബദരി, ശഹീർ ദേശമംഗലം പരിപാടിയിൽ സംബന്ധിച്ചു.

Monday, 15 August 2016

ആ ദൃശ്യത്തിന് നിങ്ങള്‍കൂടി സാക്ഷികളായിരുന്നെങ്കില്‍!



വടക്കാഞ്ചേരിയിലേയ്ക്കുള്ള യാത്ര നേരത്തേ തീരുമാനിച്ചതാണെങ്കിലും അത് എന്റെ ജീവിതത്തെ അത്രയേറെ സ്വാധീനിക്കുന്ന ഒന്നാകുമെന്നു ചിന്തിച്ചിരുന്നതേയില്ല. തൃശ്ശൂര്‍ ജില്ലയിലെ എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ സുഹൃത്തുക്കളുടെ സ്‌നേഹമസൃണമായ അഭ്യര്‍ഥന നിരസിക്കാനാവാത്തതിനാലാണ് പോയത്.
വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരേ മതേതരമനസ്സുണര്‍ത്താന്‍ നടത്തുന്ന 'ഭാരതീയം' പരിപാടിയുടെ വടക്കാഞ്ചേരിയുള്ള സ്വീകരണപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തണമെന്നതായിരുന്നു ദൗത്യം. സ്‌നേഹ,സാഹോദര്യ സന്ദേശപ്രചാരണമാണു ഭാരതീയത്തിന്റെ ലക്ഷ്യമെന്നതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഉത്സാഹമുണ്ടായി. സന്ദേശയാത്രയുടെ നായകന്മാര്‍ നന്മയുടെ സന്ദേശവാഹകരായ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും ബഷീര്‍ ഫൈസി ദേശമംഗലവുമാണെന്നതും യാത്രയ്ക്കു പ്രചോദനമായി.
സ്വീകരണപരിപാടി നടക്കുന്ന സ്ഥലത്തേയ്ക്കു വാഹനത്തില്‍ പോകാമെന്നു മുഖ്യസംഘാടകനായ ശഹീര്‍ ദേശമംഗലം പറഞ്ഞു. ഏറെ ദൂരമുണ്ടാകുമെന്നാണു കരുതിയത്. അല്‍പ്പദൂരം പോയില്ല, അപ്പോഴതാ വഴിയോരത്തുള്ള ആള്‍ക്കൂട്ടം സന്ദേശയാത്രാവാഹനങ്ങള്‍ക്കടുത്തേയ്ക്കു വരുന്നു! വാഹനങ്ങള്‍ അവര്‍ക്കടുത്തു നിര്‍ത്തുന്നു!
''ഇവിടെയിറങ്ങാം'' ഓണമ്പിള്ളി പറഞ്ഞു.
അദ്ദേഹത്തിനു പിന്നാലെയിറങ്ങിയ എനിക്കു പിന്നീടു കാണാന്‍ കഴിഞ്ഞത് അത്ഭുതങ്ങളുടെ ഘോഷയാത്രയായിരുന്നു. വാഹനത്തില്‍നിന്നിറങ്ങിയ സന്ദേശയാത്രാനായകന്മാരെ ചിലര്‍ ഷാളണിയിക്കുന്നു. ഓണമ്പിള്ളിയേയും ബഷീര്‍ ഫൈസിയെയും കെട്ടിപ്പിടിച്ചു സ്വീകരിക്കുന്നു.
ഈ രണ്ടുസംഭവങ്ങളിലും അത്ഭുതമില്ലെന്നറിയാം.
പക്ഷേ, അതു ചെയ്തവരാണ് എന്നില്‍ അത്ഭുതമുളവാക്കിയത്. അതില്‍ രണ്ടു പള്ളിവികാരിമാരുണ്ടായിരുന്നു. നെറ്റിയില്‍ ചന്ദനക്കുറിയണിഞ്ഞവരുണ്ടായിരുന്നു.
സ്വീകരണച്ചടങ്ങിനുശേഷം എല്ലാവരും വളരെച്ചെറിയൊരു ഹാളിലേയ്ക്കു കയറി. ഇത്രയും ചെറിയസ്ഥലത്താണോ സന്ദേശയാത്രയുടെ സ്വീകരണപരിപാടി നടക്കുന്നതെന്ന ചിന്തയായിരുന്നു മനസ്സില്‍. ഇത്രയും ചെറിയ പരിപാടിക്ക് ഇത്രദൂരം വരേണ്ടിയിരുന്നോ എന്ന നിരാശയുമുണ്ടായി.
ഹാളില്‍ കയറിയിരുന്നപ്പോഴാണ് കാര്യങ്ങളുടെ നിജസ്ഥിതി എന്റെ കണ്ണുകളില്‍ അത്ഭുതം പരത്തി തെളിയുന്നത്. അതായിരുന്നില്ല മുഖ്യസ്വീകരണപരിപാടി. സ്വീകരണച്ചടങ്ങിലേയ്ക്കുള്ള വഴിയില്‍, മാനവസാഹോദര്യ പ്രചാരണയാത്ര നടത്തുന്നതില്‍ തങ്ങള്‍ക്കുള്ള സന്തോഷമറിയിക്കാന്‍, ഉത്രാളിക്കാവ് പൂരക്കമ്മിറ്റിയുടെ ഭാരവാഹികള്‍ സംഘടിപ്പിച്ച ചടങ്ങായിരുന്നു അത്.
തടിച്ചുകൂടിയ പുരുഷാരത്തെ ഉള്‍ക്കൊള്ളാനാവാത്തത്ര ചെറുതായിരുന്നു ഹാള്‍. ചടങ്ങ് വളരെ ലളിതം. പക്ഷേ, അതിന്  ആത്മാര്‍ഥസ്‌നേഹത്തിന്റെ ഊഷ്മളത ഏറെയുണ്ടായിരുന്നു. ചെറിയചെറിയ കാരണങ്ങള്‍ കണ്ടെത്തി പകയുടെ തീപ്പൊരി ആളിക്കത്തിക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ പെരുകിക്കൊണ്ടേയിരിക്കുന്ന ഈ നാട്ടിലെ ഓരോ മനുഷ്യരും വിടര്‍ന്ന കണ്ണുകളുമായി സാക്ഷികളാകേണ്ടതായിരുന്നു ആ രംഗത്തിന്.
പൂരക്കമ്മിറ്റി കണ്‍വീനര്‍ ശങ്കരന്‍കുട്ടി, തൃശൂര്‍ അതിരൂപതാ മദ്യവിരുദ്ധസമിതിയുടെ സാരഥികൂടിയായ ഫാദര്‍ ദേവസ്സി പന്തല്ലൂക്കാരന്‍, സാംസ്‌കാരികപ്രവര്‍ത്തകനായ അഡ്വ. മായാദാസ്,  ഫാ. ബിജു ആലപ്പാട്ട്, പി.പി പ്രഭാകരമേനോന്‍, ശഹീര്‍ ദേശമംഗലം, ജാഥാനായകന്മാരായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി  തുടങ്ങി ഓരോരുത്തരും സംസാരിച്ചത് സാഹോദര്യത്തെക്കുറിച്ചും നന്മയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമായിരുന്നു. പലവര്‍ണങ്ങളുള്ള പൂക്കള്‍ സൗരഭ്യംപരത്തിനില്‍ക്കുന്ന പൂന്തോട്ടത്തില്‍ ചെന്ന പ്രതീതിയായിരുന്നു അവിടെ.
അവിടെ ചെലവഴിച്ച ഓരോ നിമിഷവും മനസ്സില്‍ ആനന്ദം നിറയുകയായിരുന്നു. ഏതോ സുരക്ഷിതസ്ഥാനത്തു ചെന്നുപെട്ട പോലെ. അതുവരെ കാണാത്ത ഓരോ മുഖവും ഏറെ പ്രിയപ്പെട്ടതായി അനുഭവപ്പെട്ടു. ആ നിമിഷങ്ങളില്‍ മനസ്സു വല്ലാതെ കൊതിച്ചുപോയി, നാടെങ്ങും ഇങ്ങനെയായിരുന്നെങ്കിലെന്ന്.
തങ്ങളുടെ ആസ്ഥാനത്തു വച്ച് ചടങ്ങിനൊരു സ്വീകരണം നല്‍കി ആഗതരെ യാത്രയാക്കുകയല്ല ഉത്രാളിക്കാവ് പൂരക്കമ്മിറ്റി ഭാരവാഹികളും അവിടെ അതിഥികളായെത്തിയ ഫാ. ദേവസ്യ പന്തല്ലൂക്കാരനും ഫാ. ബിജു ആലപ്പാട്ടും മറ്റും ചെയ്തത്. പ്രധാന സ്വീകരണവേദിയിലേയ്ക്ക് അവരെല്ലാം ജാഥയെ അനുഗമിച്ചു. ചടങ്ങുകഴിയുന്നതുവരെ അതില്‍ പങ്കാളികളായി. പൊതുചടങ്ങില്‍ ആശംസയര്‍പ്പിക്കാന്‍ അവരില്‍ പലരുമുണ്ടായിരുന്നു.
അത്തരമൊരു  വേദിയില്‍ എന്തു പ്രസംഗിക്കണമെന്നതിനെക്കുറിച്ച് എനിക്കൊരു സന്ദേഹവുമുണ്ടായിരുന്നില്ല. പറയണമെന്ന് നേരത്തെ കരുതിയ വാക്കുകളെല്ലാം മാറ്റിവച്ചു പറഞ്ഞത് തൊട്ടുമുമ്പ് എന്റെ മനസ്സില്‍ അത്ഭുതവും ആഹ്ലാദവും നിറച്ച ആ മുഹൂര്‍ത്തത്തെക്കുറിച്ചായിരുന്നു. ''ഈ അനുഭവം എനിക്കു കിട്ടാവുന്ന പരമാവധി വേദികളില്‍ അവസരമുണ്ടാക്കി പറയാന്‍ ശ്രമിക്കും. എഴുതാവുന്നിടത്തൊക്കെ എഴുതും.'' എന്ന് സ്വയമറിയാതെ ആ വേദിയില്‍ വച്ചു പറഞ്ഞുപോയി.
അതിന്റെ തുടക്കമാണ് ഈ കുറിപ്പ്.
മാനവസ്‌നേഹത്തിന്റെ അത്തരമൊരു മുഹൂര്‍ത്തത്തെക്കുറിച്ച് എഴുതാതിരിക്കുന്നതെങ്ങനെ.
ഞാനിപ്പോള്‍ കൊതിച്ചുപോകുന്നു,
ആ ദൃശ്യത്തിനു നിങ്ങളെല്ലാം സാക്ഷികളായിരുന്നെങ്കില്‍!

(സുപ്രഭാതം ദിനപത്രത്തില്‍ ഞായറാഴ്ചകളില്‍ പ്രസിദ്ധീകരിക്കുന്ന പംക്തി)

Sunday, 14 August 2016

ചരിത്രം മരിക്കുന്നിടത് തീവ്രവാദം ജനിക്കുന്നു: ഓണമ്പിള്ളി മുഹമ്മദ് ഫൈസി


മൂന്നുപീടിക: പേജുകളിൽ നിന്ന് മതത്തെ പഠിക്കുന്നതും വ്യാഖ്യാനങ്ങൾ അവനവന്റെ കാഴ്ചപ്പാടിനനുസരിച് വളച്ചൊടിച്ചതുമാണ് സമൂഹം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന  ഏറ്റവും വലിയ പ്രതിസന്ധി എന്ന് ഓണമ്പിള്ളി മുഹമ്മദ് ഫൈസി  
തൃശൂർ ജില്ലാ എസ് കെ എസ് എസ് എഫ്  ഭാരതീയം ചരിത്ര സ്‌മൃതി യാത്രയുടെ സമാപന സംഘമത്തിൽ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം 
മതം എന്നത് പണ്ഡിത ശ്രേഷ്ടർ കാട്ടിത്തന്ന വഴികളിലൂടെയും അവരുടെ അനുഭവ സാക്ഷ്യങ്ങളുടെയും വെളിച്ചത്തിൽ  പഠിക്കേണ്ട ഒന്നാണ് പാരമ്പര്യത്തിൽ നിന്നുള്ള ഈ ഒളിച്ചോട്ടമാണ് നാടിൻറെ സമാധാനാന്തരീക്ഷം തകർത്തത്. അതോടൊപ്പം ചരിത്രത്തിന്റെ നല്ലവശങ്ങളെ മറച്ചു വെച് താന്താങ്ങളുടെ ആദർശത്തിനനുസരിച് ഈ രാജ്യത്തിൻറെ നന്മകളെ മാറ്റി വരച്ചപ്പോ നഷ്ട്ടം ഏറ്റെടുക്കേണ്ടി വന്നത് ഇന്നത്തെ തലമുറക്കും വൻനഷ്ടം വരുന്ന തലമുറയേയും കാത്തിരിക്കുന്നുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേർത്തു 
ഔരംഗസേബ് എന്ന രാജ്യസ്നേഹിയായ ഒരു ഭരണാധിപനെ വെറുമൊരു ഹൈന്ദവ വിരുദ്ധനായും,ശിവാജി എന്ന ബുദ്ധി രാക്ഷസനെ വെറും മുസ്ലിം വിരുദ്ധനായും ചിത്രീകരിക്കുന്ന സാഹചര്യമാണിന്ന് . ഈ ചരിത്ര വക്രീകരണമാണ് ജന മനസ്സിൽ അശാന്തിയുടെ വിത്ത് പാകിയത്. സത്യം സത്യമായും തെറ്റ് ചൂണ്ടിക്കാണിക്കാനും ബന്ധപ്പെട്ടവർ മടികാണിച്ചു കൂടാ എന്നും അദ്ധേഹം സൂചിപ്പിച്ചു 

ഭാരതീയം ചരിത്ര സ്‌മൃതി യാത്രക്ക് ദേശമംഗലത്‌ ഉജ്വല സ്വീകരണം നൽകി




ദേശമംഗലം;  ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും ബഷീർ ഫൈസി ദേശമംഗലവും നയിക്കുന്ന എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭാരതീയം ചരിത്ര സ്‌മൃതി യാത്രക്ക് ദേശമംഗലത്തു ഉജ്വല സ്വീകരണം നൽകി മേഖലാ പ്രവേശന കവാടമായ വെട്ടിക്കാട്ടിരിയിൽ നിന്നും അനേകം വാഹനങ്ങളുടെ അകമ്പടിയോടെ കടന്നു വന്ന ജാഥയെ ദേശമംഗലത്തു നൂറുകണക്കിന് യുവാക്കളുടെ അകമ്പടിയോടെ ദേശമംഗലം പൗരാവലി എം എൽ എ യു ആർ പ്രദീപ്ന്റെ നേതൃത്വത്തിൽ സ്വീകരണ സമ്മേളന സ്ഥലത്തേക്ക് സ്വീകരിച്ചാനയിച്ചു.
തുടർന്ന് ദേശമംഗലം ജി വി എച് എസ് സ്‌കൂളിൽ നടന്ന സ്വീകരണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ സാഹിബ് ഉൽഘാടനം നിർവഹിച്ചു സംഘാടക സമിതി ചെയർമാൻ യു ആർ പ്രദീപ് എം എൽ എ അദ്ധ്യക്ഷനായ ചടങ്ങിൽ വർക്കിങ്ങ് ചെയർമാൻ ടി എസ് മമ്മി സാഹിബ് ആമുഖ ഭാഷണം നടത്തി സലാം പാറക്കൽ സ്വാഗതമാശംസിച്ചു സിദ്ധീഖ് ബദരി ദേശീയോൽഗ്രഥന പ്രതിജ്ഞ ചോലികൊടുത്തു
ജില്ലാ സെക്രട്ടറി ഷഹീർ ദേശമംഗലം ഭാരതീയം യാത്രയെ പരിചയപ്പെടുത്തിയ സ്വീകരണ സമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഭാരതീയം യാത്രക്ക് ആശംസ അർപ്പിക്കാൻ എത്തിയിരുന്നു

മതത്തിന്റെ ആന്തരിക ചൈതന്യമറിയാത്തവരാണ് വർഗീയവാദികളാകുന്നത് ഓണമ്പിള്ളി മുഹമ്മദ് ഫൈസി

സ്ഫടികസമാനശുദ്ധിയുള്ള ശുദ്ധപരമ്പരയിലൂടെ മതത്തിന്റെയും സംസ്കൃതിയുടെയും അകെപൊരുൾ പഠിക്കാൻ ഇന്ന് പുതിയ തലമുറകൾക്ക് കഴിയുന്നില്ല . ഇന്ത്യയുടെ ബഹുസ്വരതയെ ആദരിച്ചും സ്നേഹിച്ചുമാണ് സൂഫികൾ ഇൻഡ്യയിൽ ഇസ്ലാം പ്രകടിപ്പിച്ചത്. ഇസ്ലാമിന്റെ സ്നേഹ സന്ദേശങ്ങൾ ഉൾക്കൊള്ളാതെ മതത്തെ സ്വന്തം വ്യാഖ്യാനങ്ങൾക്ക് വിധേയമാക്കിയതാണ് പുതിയ ദുരന്തം . ഹൈന്ദവ ഫാസിസത്തിന്റെയും വഴി ഇന്ത്യയുടെ ആത്മസത്തയെ തിരിച്ചറിഞ്ഞതല്ല . ഋഷിശ്രേഷ്ടന്മാർ പറഞ്ഞു തന്ന മാനവിക ദര്ശനങ്ങൾ ഫാഷിസം ദുർവ്യാഖ്യാനം ചെയ്യുന്നു. ഇന്ത്യൻ ബഹുസ്വരതക്ക് നേരെയുയർന്ന വെല്ലുവിളികളെ നാം തിരിച്ചറിയണം.. എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭാരതീയം ചരിത്ര സ്‌മൃതി യാത്രയുടെ പഴയന്നൂർ മേഖല സ്വീകരണ സമ്മേളനത്തിൽ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
എസ് കെ ജെ എം പഴയന്നൂർ മേഖലാ പ്രസിഡണ്ട് പി മുഹമ്മദ് ഹനീഫ അൻവരി സ്വാഗത ഭാഷണം നടത്തിയ സ്വീകരണ സമ്മേളനത്തിന് എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹീം അൻവരി പാഴയന്നൂർ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ ഇ വേണുഗോപാല മേനോൻ ഉൽഘാടനം ചെയ്തു എസ് കെ എസ് എസ് ജില്ലാ സെക്രട്ടറി ഷഹീർ ദേശമംഗലം സദസ്സിനു ഭാരതീയം ചരിത്ര സ്‌മൃതി യാത്രയെ പരിചയപ്പെടുത്തി എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് സിദ്ധീഖ് ബദരി ദേശീയോൽഗ്രഥന പ്രതിജ്ഞ ചൊല്ലി കൊടുത്ത സദസ്സിൽ സെന്റ് ഡൊമനിക് ചർച് വികാരി റവ .ഫാ.നിബിൻ തളിയതു,ഡോ .സരിൻ ഐ എ എസ് ,മാധ്യമ പ്രവർത്തകൻ ശശിധരൻ മാസ്റ്റർ ,എൻ എസ് അബ്‌ദുറഹ്‌മാൻ ഹാജി,വി എസ് കാസിം ഹാജി ,മുഹമ്മദ് കുട്ടി ഹാജി,സി എസ് അബ്‌ദുറഹ്‌മാൻ,മുഹമ്മദ് ശരീഫ്,ഷമീർ,ഉബൈദ്,ജില്ലാ സൈബർ വിങ് കൺവീനർ നൗഫൽ ചേലക്കര ,സത്താർ ദാരിമി,ഷാഹിദ് കോയ തങ്ങൾ,അഡ്വക്കറ്റ് ഹാഫിസ് അബൂബക്കർ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലെ പ്രഗത്ഭർ സംബന്ധിച്ച ചടങ്ങിന് അബ്‌ദുൾ മജീദ് ഫൈസി നന്ദി പ്രകാശിപ്പിച്ചു

ഭാരതീയം ,, വെള്ളാങ്ങല്ലൂര്‍







Thursday, 11 August 2016

ഭാരതീയം ചരിത്ര സ്‌മൃതി യാത്രക്ക് പാലപ്പിള്ളിയിൽ ഉജ്വല സ്വീകരണം




പാലപ്പിള്ളി; ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും ബഷീർ ഫൈസി ദേശമംഗലവും നയിക്കുന്ന തൃശൂർ ജില്ലാ എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച ഭാരതീയം ചരിത്ര സ്‌മൃതി യാത്രയുടെ നാലാം ദിവസത്തെ പര്യടനത്തിന് പാലപ്പിള്ളി മേഖലാ എസ് കെ എസ് എസ് എഫ് പുലിക്കണ്ണി ദാറു തഖ്‌വാ ഇസ്ലാമിക് അക്കാദമി സയ്യിദ് മമ്പുറം തങ്ങൾ നഗരിയിൽ ഉജ്വല സ്വീകരണം നൽകി

സമാധാനം വാക്കിലൊതുങ്ങരുത്: പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ



വാടാനപ്പള്ളി ; ലോകം അശാന്തിയിലേക്കും അസഹിഷ്ണുതയിലേക്കും നീങ്ങുമ്പോൾ സമാധാന വാഹകരാവേണ്ടവർ നിശബ്‌ദത പാലിക്കുമ്പോൾ യഥാർത്ഥ സമാധാനം വെറും വാക്കിലും പേജിലും മാത്രമൊതുങ്ങുന്ന ഒന്നായി തീരുമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ എസ്  കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും ബഷീർ ഫൈസി ദേശമംഗലവും നയിക്കുന്ന ഭാരതീയം ചരിത്ര സ്‌മൃതി യാത്രക്ക് വാടാനപ്പള്ളിയിൽ സ്വീകരണം നൽകിയ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിച്ചു 
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്ത സ്വീകരണ സമ്മേളനത്തിൽ മുരളി എം എൽ എ മുഖ്യാഥിതിയായിരുന്നു മദ്രസ്സ മാനേജ്‍മെന്റ് തൃശൂർ ജില്ലാ പ്രസിഡണ്ട് സി എ റഷീദ് അധ്യക്ഷനായ ചടങ്ങിൽ എസ് കെ എസ് എസ എഫ് തൃശൂർ ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി ദേശീയോൽഗ്രഥന പ്രതിജ്ഞ ചൊല്ലികൊടുത്തു  സംഘാടക സമിതി ചെയർമാൻ എ എ ജാഫർ മാസ്റ്റർ സ്വാഗതമാശംസിച്ച ചടങ്ങിൽ വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത് വടക്കുംചേരി എ എം സനൗഫൽ ,എ ടി എം ഫൈസി പി എ ഉമർ ബാഖവി,കെ കെ ഹനീഫ ഹാജി,മുഹമ്മദ് മോൻ ഹാജി , ഷിയാസലി വാഫി ,സിദ്ധീഖ് ഫൈസി മങ്കര , ഇബ്രാഹീം ഫൈസി പഴുന്നാന,ഹാഫിസ് അബൂബക്കർ സിദ്ധീഖ് എസ് കെ എസ് എസ് എഫ് നാട്ടിക മേഖല പ്രസിഡണ്ട് റാഷിദ് ,സെക്രട്ടറി ഷിറാസ്  തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിന് വി എം സുധീർ പട്ടാളങ്ങാടി നന്ദി അർപ്പിച്ചു

'ഭാരതീയം'

'ഭാരതീയം' ചരിത്ര സ്മൃതി യാത്രക്ക് വടക്കാഞ്ചേരിയിൽ ഉത്രാളിക്കാവ് പൂരം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ യാത്രാ നായകൻ ഓണമ്പിള്ളി മുഹമ്മദ് ഫൈസി സംസാരിക്കുന്നു........


Wednesday, 10 August 2016

ഭാരതീയം ചരിത്ര സ്‌മൃതി യാത്ര കടമ നിറവേറ്റൽ ആലിക്കുട്ടി മുസ്ലിയാർ



വടക്കാഞ്ചേരി; ലോകത്താകമാനം നടക്കുന്ന അസഹിഷ്ണുതക്കും അതുമൂലം നടക്കുന്ന ഫാസിസ്റ്റു പ്രവർത്തനങ്ങൾക്കും എതിരെ  ശബ്‌ദിക്കുക എന്നതിനേക്കാൾ അതിലെത്തിപ്പെടുന്ന യുവതയുടെ മനസ്സ് മാറ്റാൻ ഉതകുന്ന ചിന്തകളും പ്രവർത്തനങ്ങളും ഉണ്ടാകുന്ന വേദിയായി ഭാരതീയം ചരിത്ര സ്‌മൃതി യാത്ര മാറട്ടെ അത് നാം ഓരോരുത്തരുടേയും കടമ കൂടിയാണെന്ന്  ശൈഖുനാ ആലിക്കുട്ടി ഉസ്താദ് ഭാരതീയം യാത്രയുടെ വടക്കാഞ്ചേരി മേഖല സ്വീകരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉസ്താദ്

മതം പഠിക്കാത്തവർ മതം പറയുന്നത് ആപത്ത്: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ




കുന്നംകുളം ; സമകാലിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ പ്രാധാന്യമേറിയ ഒന്നാണ്  മതത്തിന്റെ നന്മകളെ പാടെ അവഗണിച്ീ മതത്തെ വികലമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്ന അല്പജ്ഞാനികൾ ആണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു തൃശൂർ ജില്ലാ എസ കെ എസ് എസ് എഫ് സംഘടിപ്പിച്ച ഭാരതീയം ചരിത്ര സ്‌മൃതി യാത്രയുടെ കുന്നംകുളം മേഖല സ്വീകരണ സമ്മേളനം പെരുമ്പിലാവിൽ ഉൽഘാടനം ചെയ്യുകയായിരുന്നു തങ്ങൾ 
മത്തിന്റെ യഥാർത്ഥ മുഖം വികലമാക്കുന്ന ഇത്തരം പ്രവണതക്കെതിരേ അതാത് മതത്തിന്റെ വക്താക്കൾ മുന്നോട്ട് വന്നില്ലെങ്കിൽ സമൂഹം അഭിമുഖീകരിക്കാൻ പോകുന്ന വിപത്തു വലുതായിരിക്കുമെന്നും മതം എന്നത് ഒരു വികാരമാക്കിയെടുക്കുന്ന ഇന്നത്തെ യുവതയുടെ മാനസീകാവസ്ഥക്ക് മാറ്റം വന്നേ തീരൂ. അതോടൊപ്പം അന്യൻറെ സുഖദുഃഖങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ഒരു യുവതയെ സൃഷ്ടിക്കാനും ബന്ധപ്പെട്ടവർ മുൻകൈ എടുക്കണമെന്നും അത്തരം ഒരു ഉദ്യമത്തിന് കാരണമാകുന്ന ഭാരതീയം യാത്ര പോലെ സത്യം സത്യമായി തുറന്നു പറയാനും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .


ഭാരതീയം കുന്നംകുളം മേഖല സ്വാഗത സംഘം ചെയർമാൻ കെ ജയശങ്കർ അദ്ധ്യക്ഷനായ  ചടങ്ങിൽ കൺവീനർ  എം എഛ് നൗഷാദ് സ്വാഗതം ആശംസിച്ചു വർഗ വർണ്ണ ജാതി മത രാഷ്ട്രീയ ചിന്താ ധാരകൾക്കപ്പുറം മനുഷ്യൻ ഒന്നെന്ന ചിന്ത വളർത്തണമെന്ന് ഭാരതീയം കുന്നംകുളം മേഖല സ്വീകരണ സമ്മേളനം ആവശ്യപ്പെട്ടു
എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ പ്രസിഡണ്ട് സിദ്ധീഖ് ബദ്‌രി സദസ്സിനു പ്രതിജ്ഞ ചൊല്ലി കൊടുത്തു
ശഹീർ ദേശമംഗലം ജാഥ അംഘങ്ങളെ പരിചയപ്പെടുത്തി
കടവല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഇ സുധീർ ,ജോസഫ് മാസ്റ്റർ ചാലിശ്ശേരി പ്രേംരാജ് ചുണ്ടത്ത് ഇബ്രാഹീം ഫൈസി പഴുന്നാന,സി എം സാബിർ കാസിമി ഇമ്പിച്ചി കോയ തങ്ങൾ ഉസ്മാൻ കല്ലടയിൽ അബു മുസ്‌ലിയാർ കരിക്കാട് നാസർ ഫൈസി തിരുവത്ര ഉമ്മർ ഫൈസി വില്ലന്നൂർ അമീൻ കൊരട്ടിക്കര റഫീഖ് കടവല്ലൂർ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഘത്തെ പ്രമുഖർ സംബന്ധിച്ച ചടങ്ങിന് സുഹൈൽ പന്തല്ലൂർ നന്ദി അർപ്പിച്ചു

ഭാരതീയം

                                           

Sunday, 31 July 2016

ഭാരതീയം ചരിത്ര സ്മൃതി യാത്ര വന്‍ വിജയമാക്കുക


ചാവക്കാട്: ന്യൂന പക്ഷ ഇല്ലായ്മക്കും സ്വാര്‍ത്ഥ താല്‍പര്യ സംരക്ഷണത്തിനും വേണ്ടി ചരിത്ര വക്രീകരണം നടത്തു ആധുനിക ഫാസിസ്റ്റ് ഭീകരതക്കെതിരെ തൃശൂര്‍ ജില്ലാ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കു ഭാരതീയം ചരിത്ര സ്മൃതി യാത്ര വന്‍ വിജയമാക്കണമെ് സ്വാഗതസംഘം തീരുമാനിച്ചു.
കെ.പി സുരേഷ് ചെയര്‍മാനും റശീദ് കുിക്കല്‍ കവീനറുമായ സംഘടനാ സമിതി, ഭാരതീയത്തിന്റെ വിജയത്തിനായി രംഗത്തിറങ്ങണമെ് ജാതി മത ഭേദമന്യെയുള്ള സകല ജനങ്ങളോടും ആഹ്വാനം ചെയ്തു. ഭാരതീയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചാവക്കാട് മേഖലാ സ്വാഗതസംഘം കവെന്‍ഷനില്‍ എസ്.കെ.എസ്.എസ്.എഫ ജില്ലാ സെക്ര'റി ഷഹീര്‍ ദേശമംഗലം വിഷയാവതരണം നടത്തി. സിദ്ധീഖ് ബദ്‌രി, കെ.പി.എ റശീദ്, ഉമര്‍ ബാഖവി പാടൂര്‍, സിദ്ധീഖ് ബാഖവി തൊയക്കാവ്, ഖാദര്‍ ദാരിമി ഗുരുവായൂര്‍, അബ്ദുസ്സലാം ദാരിമി ബ്രഹ്മകുളം, മൊയ്തുണ്ണി ഹാജി, മജീദ് ഹാജി, ശഫീഖ് വെന്മേനാട്, ഹാരിസ് ചൊവ്വല്ലൂര്‍പടി, സത്താര്‍ ദാരിമി എിവര്‍ സംബന്ധിച്ചു. റശീദ് കുിക്കല്‍ സ്വാഗതവും ജാബിര്‍ യമാനി പാടൂര്‍ നന്ദിയും പറഞ്ഞു.

Saturday, 30 July 2016

'ഭാരതീയം' സമാപന സമ്മേളനം ആഗസ്റ്റ് 14ന് കൈപ്പമംഗലത്ത്


എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലവും നയിക്കുന്ന ഭാരതീയം ചരിത്ര സ്മൃതി യാത്രയുടെ സമാപന സമ്മേളനം ആഗസ്റ്റ് 14 ന് കൈപ്പമംഗലത്ത് നടത്തുന്നതിന് എസ് കെ എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റിന്റെയും സംഘാടക സമിതികളുടെയും സംയുക്ത കവന്‍ഷന്‍ തീരുമാനിച്ചു. 
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്ത ഭാരതീയം തീവ്രവാദത്തിനും ഫാസിസത്തിനും ചരിത്ര വക്രീകരണത്തിനുമെതിരെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചുകൂട്ടുന്നതിനും മനുഷ്യ ഹൃദയങ്ങള്‍ക്കിടയില്‍ സ്‌നേഹവും സൗഹാര്‍ദ്ധവും നിലനിര്‍ത്തുന്നതിനുമുള്ള കര്‍മ്മ പദ്ധതിയാണ്. 
ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് 9 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക്  ഗുരുവായൂരില്‍ നിന്ന് 'ഭാരതീയം' തുടക്കം കുറിക്കും. തുടര്‍ന്ന് രാത്രി 6 30 ന്് എടക്കഴിയൂരില്‍ എത്തിച്ചേരും. ആഗസ്റ്റ് 10 ബുധന്‍ വൈകിട്ട് മൂന്നിന് വടക്കാഞ്ചേരി, ആറിന് പെരുമ്പിലാവ്, 11 വ്യാഴം വൈകിട്ട് മൂന്നിന് തൃശൂര്‍, ആറിന് നാട്ടിക, 12 വെള്ളി വൈകിട്ട് മൂന്നിന് മാള, ആറിന് പാലപ്പിള്ളി, 13 ശനി മൂന്നിന് പഴയന്നൂര്‍, ആറിന് ദേശമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ യാത്ര എത്തിച്ചേരും. ആഗസ്റ്റ് 14 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കൊടുങ്ങല്ലൂരില്‍ നിന്ന് ആരംഭിക്കുന്ന ചരിത്രസമൃതി യാത്ര അഞ്ച് മണിയോടെ കൈപ്പമംഗലത്ത് എത്തിച്ചേര്‍ന്ന് ആയിരങ്ങള്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തോടെ സമാപിക്കും.   വിവിധ സ്വീകരണ കേന്ദ്രങ്ങളിലെ സമ്മേളനങ്ങളില്‍ മന്ത്രിമാര്‍, എം എല്‍ എമാര്‍, മത പണ്ഢിതര്‍, സാമുദായിക നേതാക്കള്‍, സാഹിത്യ സാംസ്‌കാരിക രംഗത്തെ നായകര്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിവര്‍ പങ്കെടുക്കും.
യാത്രയുടെ കോഡിനേഷന് വേണ്ടി സിദ്ദീഖ് ബദ്‌രി ഡയറക്ടര്‍, ഇബ്രാഹീം ഫൈസി പഴുാന മാനേജര്‍, ഷെഹീര്‍ ദേശമംഗലം ചീഫ് കോഡിനേറ്റര്‍, ഷാഹിദ് കേയ തങ്ങള്‍, മഹ്‌റൂഫ് വാഫി കോഡിനേറ്റര്‍മാര്‍, അഡ്വ. ഹാഫിള് അബൂബക്കര്‍ സിദ്ദീഖ് പി.ആര്‍.ഒ എന്നിവരെ തെരഞ്ഞെടുത്തു. 
ഓര്‍ഗനൈസര്‍മാരായി സത്താര്‍ ദാരിമി, ഷെഫീഖ് ഫൈസി, സിറാജുദ്ദീന്‍ തെന്നല്‍, സിദ്ദീഖ് ഫൈസി മങ്കര, എം എം അബ്ദുസലാം, ഹാരിസ് ചൊവ്വല്ലൂര്‍പ്പടി, സൈഫുദ്ദീന്‍ പാലപ്പിള്ളി, നജീബ് അസ്ഹരി, ജാബിര്‍ യമാനി, അമീന്‍ കൊരട്ടിക്കര, സി എസ് അബ്ദുറഹ്മാന്‍ പഴയന്നൂര്‍, ഷൂക്കൂര്‍ ദാരിമി, ഷാഹുല്‍ പഴുന്നാന, ഷിയാസ് അലി വാഫി, ഇസ്മാഈല്‍ കെഇ, ഇസ്ഹാഖ് ചിറക്കല്‍, ഹാഫിള് അബ്ദുറഹ്മാന്‍ അന്‍വരി, നാസര്‍ പൈസി കരൂപടന്ന, അലി റഹ്മാനി, നൗഫല്‍ ചേലക്കര, ഗഫൂര്‍ അണ്ടത്തോട്, ഫൈസല്‍ ബദ്‌രി കൈപ്പമംഗലം, ഹബീബ് വരവൂര്‍, സാബിഖലി തങ്ങള്‍ റാഷിദ് നാട്ടിക, തൗഫീഖ് വാഫി തുടങ്ങിയവരെയും തെരഞ്ഞടുത്തു.
തൃശൂര്‍ എം ഐ സിയില്‍ ചേര്‍ന്ന കന്‍വഷന്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ടി എസ് മമ്മി സാഹിബ് ഉല്‍ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. സിഎ ഷംസുദ്ദീന്‍ തൃശൂര്‍, റശീദ് കുിക്കല്‍, ഷാഹിദ് കേയ തങ്ങള്‍, ഇബ്രാഹീം ഫൈസി പഴുന്നാന, അഡ്വ. ഹാഫിള് അബൂബക്കര്‍, നൗഷാദ് കടുങ്ങോട്, സലാം പള്ളത്ത്, അന്‍വര്‍ മാള, അഫ്‌സല്‍ ചേര്‍പ്പ്, മുനവ്വര്‍ ഹുദവി, മുഹമ്മദ് ഫൈസി കരൂപടന്ന പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം സ്വാഗതവും മഹ്‌റൂഫ് വാഫി നന്ദിയും പറഞ്ഞു.




ഭാരതീയം: ചാവക്കാട് സ്വാഗത സംഘം കൺവെൻഷൻ നാളെ

ചാവക്കാട്:  ജില്ല SKSSF ഭാരതീയം ചരിത്ര സ്മൃതി യാത്ര ചാവക്കാട് മേഖല സ്വാഗത സംഘം കൺവെൻഷൻ നാളെ (31/7/16 ഞായർ ) 3.00 pm ന് മലേഷ്യൻ ടവറിൽ (ബാബു ലോഡ്ജിന് സമീപം, കിഴക്കേനട, ഗുരുവായൂര) വെച്ച് നടത്തപ്പെടുന്നു.
കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Friday, 15 July 2016

ഭാരതീയം: ജില്ലാ കൺവൻഷൻ നാളെ (ശനി) തൃശൂരിൽ

തീവ്രവാദത്തിനും ഫാസിസത്തിനുമെതിരെ ദേശീയോദ്ഗ്രഥന സന്ദേശവുമായി ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെ നായകത്വത്തിൽ എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി ആഗസ്റ്റ് 9 മുതൽ 14 വരെ സംഘടിപ്പിക്കുന്ന ഭാരതീയം ചരിത്ര സ്മൃതി യാത്രയുടെ പ്രചരണാർത്ഥമുള്ള ജില്ലാ നേതൃ കൺവൻഷൻ  നാളെ ഉച്ചക്ക് 2.30 മുതൽ തൃശൂർ എം.ഐ.സി യിൽ  നടക്കും. സമസ്ത ജില്ലാ പ്രസിഡന്റ് എസ്.എം.കെ തങ്ങൾ ഉൽഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറംഗങ്ങളായ എം.എം മുഹ് യിദ്ദീൻ മൗലവി, ചെറുവാളൂർ ഹൈദ്രൂസ് മുസ്ലിയാർ, സമസ്ത പോഷക ഘടക നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും. എസ് കെ എസ് എസ് എഫ് ജില്ലാ ഭാരവാഹികളും മേഖലാ പ്രസിഡന്റ് സെക്രട്ടറിമാരും കൺവൻഷനിൽ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ് രി, ജനറൽ സെക്രട്ടറി ഷെഹീർ ദേശമംഗലം തുടങ്ങിയവർ അറിയിച്ചു.