Friday, 17 June 2016

ഗ്രാമജാലിക ഇന്ന്‌ - 22/1/16

ജനുവരി 26 ന് വടക്കേക്കാട് നടക്കുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം ജില്ലയിലെ നാനൂറ് കേന്ദ്രങ്ങളില്‍ ഇന്ന് ഗ്രാമജാലിക നടക്കും. എസ് കെ എസ് എസ് എഫ് യൂണിറ്റ് കമ്മിറ്റികള്‍ മദ്രസാ മഹല്ല് കമ്മിറ്റികളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരസ്പര സ്‌നേഹവും സൗഹാര്‍ദ്ദവും ഉല്‍ഘോഷിക്കുന്ന മുദ്രാഗീതങ്ങള്‍ ഉരുവിട്ട് ജാഥയില്‍ അണിചേരുന്ന അംഗങ്ങള്‍ പ്രധാന കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്ന് ജാലിക തീര്‍ക്കും. ഗ്രാമജാലികയുടെ ജില്ലാതല ഉല്‍ഘാടനം തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ നടക്കും. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ സിദ്ദീഖ് നേതൃത്വം നല്‍കും.