SKSSF, SYS വെള്ളാങ്ങല്ലൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോണത്തുകുന്ന് ചിരട്ടക്കുന്ന് റഹ്മത്തുൽ ഇസ്ലാം മദ്റസയിൽ വെച്ച് ബദർ അനുസ്മരണവും ഇഫ്താർ സംഗമവും നടത്തി. ചെറുവാളുർ ഹൈദ്രൂസ് മുസ്ലിയാർ ദുആ ക്ക് നേതൃത്വം നൽകി. കോണത്തുകുന്ന് മഹല്ല് ഖത്തീബും റൈഞ്ച് പ്രസിഡന്റുമായ സി പി മുഹമ്മദ് ഫൈസി ഉൽഘാടനം ചെയ്തു. പുത്തൻചിറ എം ഐ സി വാഫി കോളേജ് പ്രിൻസിപ്പൽ അൻസിഫ് വാഫി വിഷയാവതരണം നടത്തി. വെള്ളാങ്ങല്ലൂർ മഹല്ല് ഖത്തീബും എസ് വൈ എസ് മേഖലാ പ്രസിഡന്റുമായ കെ പി സൈനുദീൻ ഫൈസി അധ്യക്ഷനായി.
