എസ് കെ എസ് എഫ് ചെറുതുരുത്തി യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഫമളാന്‍ പ്രഭാഷണത്തിന്റെ സമാപനത്തില്‍ മഹല്ല് ഖത്തീബ് ഹുസൈന്‍ സഖാഫി പ്രഭാഷണം നടത്തുന്നു.
ചെറുതുരുത്തി: എസ് കെ എസ് എഫ് ചെറുതുരുത്തി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറുല്‍ ഹുദാ യതീംഖാനയില്‍ നടന്നുവന്നിരുന്ന റമളാന്‍ പ്രഭാഷണത്തിന്റെ സമാപനവും ചെറുതുരുത്തി, അത്തിക്കപറമ്പ്, പുതുശ്ശേരി പ്രദേശങ്ങളില്‍ നിന്നും തെരഞ്ഞെടുത്തവര്‍ക്കുള്ള റിലീഫ് വിതരണവും യതീംഖാന കോള്‍ഫറന്‍സ് ഹാളില്‍ നടന്നു. യോഗം എസ് കെ എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഷാഹിദ് കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ യതീംഖാന സെക്രട്ടറി പെറ്റയില്‍ പിഎ അലി ഉല്‍ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് ഹുസൈന്‍ സഖാഫി പ്രഭാഷണം നടത്തി. അബ്ദുറഹ്മാന്‍, നിസാമുദ്ദീന്‍, ഹുസൈന്‍ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിഎ നൗഷാദ് സ്വാഗതവും പി എ അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.