കടമേരി റഹ്മാനിയ്യ അറബിക് കോളേജില്‍ നിന്നും ഈ വര്‍ഷം മുത്വവ്വല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മുഹമ്മദ് സ്വാലിഹിന് എസ് എം കെ തങ്ങള്‍ പുരസ്‌കാരം സമ്മാനിക്കുന്നു.
തൃശൂര്‍: റാങ്ക് ജേതാക്കളെ ത്വലബാ ജില്ലാ സമിതി ആദരിച്ചു. കാപ്പാട് ഹസനി കോളേജില്‍ ഈ വര്‍ഷം മുത്വവ്വല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഫൈസല്‍ കെ വൈ മൂള്ളൂര്‍ക്കരക്കുളള പുരസ്‌കാരം ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ സമ്മാനിച്ചു. , കടമേരി റഹ്മാനിയ്യ അറബിക് കോളേജില്‍ നിന്നും ഒന്നും രണ്ടും റാങ്കുകള്‍ കരസ്ഥമാക്കിയ മുഹമ്മദ് സ്വാലിഹ് കെ എം, അബ്ദുറഹീം വെട്ടിക്കാട്ടിരി എന്നിവര്‍ക്കുളള പുരസ്‌കാരം എസ് എം കെ തങ്ങള്‍ നല്‍കി. ഇരുവരും പുലിക്കണ്ണി ദാറുത്തഖ് വ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ സെമിനാറില്‍ വെച്ചായിരുന്നു ആദരം. ത്വലബ ജില്ലാ കണ്‍വീനര്‍ ഹബീബ് വരവൂര്‍ നേതൃത്വം നല്‍കി.


