Friday, 17 June 2016

മനുഷ്യജാലിക ഇന്ന് - 25/1/16



രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതലുമായി ഇന്ന് വടക്കേക്കാട് ആയിരങ്ങള്‍ മനുഷ്യജാലിക തീര്‍ക്കും.  സത്യവും ധര്‍മ്മവും മത സ്വാതന്ത്ര്യവും സഹിഷ്ണുതയും ഉദ്‌ഘോഷിക്കുന്ന ഭാരതത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കാനും പൗരന്മാര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടി ക്കുന്നഛിദ്രശക്തികളെ ഒറ്റപ്പെടുത്താനും ജാലികയില്‍ അണിചേരുന്ന നാനാജാതി മതസ്ഥരായ പുരുഷാരം ദൃഢപ്രതിജ്ഞ ചെയ്യും.

ടി എന്‍ പ്രതാപന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്യും. ജി എം സ്വലാഹുദ്ദീന്‍ ഫൈസി പ്രമേയപ്രഭാഷണം നിര്‍വ്വഹിക്കും. സംഗീത നാടക അക്കാദമി സെക്രട്ടറി പി വി കൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും.

എസ് കെ എസ് എസ് എഫ് ജില്ലാ ഭാരവാഹികള്‍ റാലിക്ക് നേതൃത്വം നല്‍കും.

തൃശൂര്‍, വടക്കാഞ്ചേരി, പഴയന്നൂര്‍ ഭാഗത്തുനിന്നും വരുന്നവര്‍ കുന്നംകുളം അഞ്ഞൂര്‍ വഴിയും ചെറുതുരുത്തി, ദേശമംഗലം ഭാഗത്തുള്ളവര്‍ പെരുമ്പിലാവ്, അക്കിക്കാവ്, കാട്ടുകാമ്പാല്‍, ചിറക്കല്‍ വഴിയും കൊടുങ്ങലൂര്‍ ഭാഗത്തുള്ളവര്‍ ചാവക്കാട്, കോട്ടപ്പടി വഴിയും വടക്കേക്കാട് കല്ലൂര്‍ കൊമ്പത്തയില്‍പടിയില്‍ എത്തിച്ചേരുക