മൈത്രിയുടേയും മാനവികതയുടേയും പുതു ഗാഥകള്‍ രചിച്ച് രാജ്യ സ്‌നേഹികളായ പുരുഷാരം മനുഷ്യജാലിക തീര്‍ക്കാന്‍ വടക്കേകാട് ഒത്തുചര്‍ന്നു. റിപബ്ലിക് ദിനത്തില്‍ എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യ ജാലികയാണ് നാനാജാതി മതസ്ഥരായ ആയിരങ്ങളുടെ സംഗമ വേദിയായത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാ ബന്ധമാണെും നാനത്വത്തില്‍ ഏകത്വമെന്ന ഈ രാജ്യത്തിന്റെ മഹിതമായ പൈതൃകത്തെ തകര്‍ക്കാന്‍ ഒരു തീവ്രവാദ ഭീകരവാദ ഫാസിസ്റ്റ് ശക്തികളേയും അനുവദിക്കില്ലെന്നും അംഗങ്ങള്‍ ദൃഢപ്രതിജ്ഞയെടുത്തു.
. ടി എന്‍ പ്രതാപന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വിഭാഗീയ ചിന്തകളെ ഭരണകൂടം തന്നെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിിയ ശേഷം പൗരന്മാര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുളള സ്വാതന്ത്രം പോലും നിഷേധിക്കപ്പെ'ിരിക്കുകയാണ്. വിദ്യാഭ്യാസ മേഖല ദ്രുതഗതിയില്‍ കാവി വത്കരിക്കപ്പെട്ടു കൊïിരിക്കുന്നു. ഇത്തരം കുത്സിത ശ്രമങ്ങളെ നേരിടാന്‍ രാജ്യ സ്‌നേഹികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച ഈ മാനവിക കൂട്ടായ്മ വിഭാഗീയ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് ശക്തമായ താക്കീതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. തിന്മയെ നന്മ കൊï് എതിര്‍ക്കുക എന്ന ഖുര്‍ആനികാധ്യാപനം ഉള്‍ക്കൊï് രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന അനാരോഗ്യകരമായ പ്രവണതകളെ ചെറുത്ത് തോല്‍പ്പിക്കാന്‍ യുവാക്കള്‍ സജ്ജരാകണമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന പൗരന് നല്‍കുന്ന മൗലിക അവകാശങ്ങളില്‍ അതിപ്രധാനമാണ് വിശ്വാസ സ്വാതന്ത്രം. അത് ഹനിക്കപ്പെടുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബീഫ് കഴിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നും രാജ്യത്തിന്റെ ബീഫ് സമ്പത്ത് കുറയുന്നതിലുമാണ് തങ്ങളുടെ ആശങ്കയെന്നുമുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരത്തിന്റെ പ്രസ്താവന തനിവങ്കത്തമാണ്. അങ്ങനെയെങ്കില്‍ രാജ്യത്തിന്റെ മത്സ്യ സമ്പത്ത് സംരക്ഷിക്കാന്‍ മത്സ്യബന്ധനം അവസാനിപ്പിക്കാന്‍ കുമ്മനം പ്രസ്താവനയിറക്കുമോ എന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് ദളിതന് പോലും ജീവിക്കാന്‍ അവകാശമില്ലാതായിരിക്കുമ്പാള്‍ ഇത്തരം വില കുറഞ്ഞ പ്രസ്താവനകള്‍ സുപ്രധാന വിഷയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള അടവുനയം മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു.
നേരത്തേ കൊമ്പത്തയില്‍ പടിയില്‍ നിന്നും ആരംഭിച്ച് വിഖായ വളണ്ടിയര്‍മാരും, ത്വലബ ക്യാമ്പസ് വിദ്യാര്‍ഥികളും, വ്യത്യസ്ത ബാനറുകള്‍ക്ക് കീഴില്‍ മേഖലാ പ്രവര്‍ത്തകരും അണിനിരന്ന് അച്ചടക്കത്തോടെ ദേശീയോദ്ഗ്രഥന ഗീതങ്ങള്‍ ആലപിച്ച് നടന്നുനീങ്ങിയ റാലിയെ റോഡിനിരുവശവും അണിനിരന്ന നാനാജാതി മതസ്ഥരായ ആബാല വൃദ്ധം ജനങ്ങള്‍ സമ്മേളന നഗരിയിലേക്കാനയിച്ചു. ശേഷം വടക്കേക്കാട് തൊഴിയൂര്‍ ഉസ്താദ് നഗറില്‍ സമാപിച്ച് ജാലിക തീര്‍ത്തു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.
മികച്ച മേഖലക്കുള്ള ട്രോഫി യഥാക്രമം ദേശമംഗലം, പാലപ്പിള്ളി, കുന്നംകുളം മേഖലകള്‍ കരസ്ഥമാക്കി.മഗ്‌രിബിന് ശേഷം നടന്ന ബുര്‍ദാ ആലാപന മത്സരത്തില്‍ തൊഴിയൂര്‍ ദാറുറഹ്മ വാഫീ കോളേജ് ഒന്നാം സ്ഥാനവും വാടാനപ്പിള്ളി ശംസുല്‍ ഹുദാ കോളേജ് രïാം സ്ഥാനവും, കരൂപട ബൂര്‍ദാ സംഘം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. .
എസ് എം എഫ് ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.. പിടി കുഞ്ഞിമുഹമ്മദ് മുസ് ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം സ്വാഗതവും ട്രഷറര്‍ മഹ്‌റൂഫ് വാഫി നന്ദിയും പറഞ്ഞു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമര്‍ മുക്കïത്ത്, ജാഫര്‍ സ്വാദിഖ്, ടി എസ് മമ്മി സാഹിബ്, നാസര്‍ ഫൈസി തിരുവത്ര, ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, കരീം ഫൈസി പൈങ്കണ്ണിയൂര്‍, ഇല്ല്യാസ് ഫൈസി, ത്രീസ്റ്റാര്‍ കൂഞ്ഞുമുഹമ്മദ് ഹാജി, പി. കുഞ്ഞുമൊയുതു ഹാജി, ഇബ്രാഹീം ഫൈസി പഴുന്നാന തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
ഷാഹിദ് കോയ തങ്ങള്‍, സിദ്ദീഖ് ഫൈസി മങ്കര, കബീര്‍ ഫൈസി കൂമണ്ണ, അഡ്വ ഹാഫിള് അബൂബക്കര്‍, സത്താര്‍ ദാരിമി, ശൂക്കൂര്‍ ദാരിമി, അബീല്‍ കരൂപട, ജാബിര്‍ യമാനി, സൈഫൂദ്ദീന്‍ പാലപ്പിള്ളി, ഹാരിസ് ചൊവ്വല്ലൂര്‍പടി, സിറാജുദ്ദീന്‍ തെന്നല്‍, അമീന്‍ കൊര'ിക്കര, നൗഫല്‍ ചേലക്കര, ഷാഹുല്‍ പഴുാന, നാസര്‍ ഫൈസി കരൂപട, സാജിദ് കോതപറമ്പ്, എം എം അബ്ദുസ്സലാം തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.
ഹംസ ഹാജി അകലാട്, കുഞ്ഞുമുഹമ്മദ് ഹാജി കല്ലൂര്‍, സി എ ഷംസുദ്ദീന്‍, അഷ്‌റഫ് മൗലവി, നവാസ് റഹ്#മാനി, ശാഹുല്‍ ഹമീദ് റഹ്#മാനി, ഇസ്മാഈല്‍ മന്ദലാംകുന്ന്, ശബീറലി എടക്കര, റഷാദ് , ഹാരിസ് മുസ്ല്യാര്‍ , ജസീല്‍ എപി, സംറത്ത് അമ്പാല, താഹിര്‍ റബ്ബാനി, ഗഫൂര്‍ അണ്ടത്തോട്, പി ഉസ്മാന്‍ കുഴിങ്ങര, റഷീദ് വെട്ടിപ്പുഴ, റിയാസ് ഫൈസി, അസ്‌ലം നെമനേങ്ങാട്, ശരീഫ് പരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.