28/2/16
തൃശൂര്‍: സംഘടനാ സംവിധാനം ശാക്തീകരിക്കുന്നതുള്‍പ്പടെ സ്‌കൂള്‍ വേനലാവധിക്കാലം കൂടുതല്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ബഹൂമുഖ പദ്ധതികള്‍ പ്രഖ്യാപിച്ചു . 'കര്‍മ്മപഥത്തില്‍ കരുത്തോടെ, കരുതലുമായി' എന്ന പ്രമേയത്തില്‍ നടക്കുന്ന വി-ടുഗെദര്‍ കാമ്പയിനിന്റെ ഉല്‍ഘാടനം മാര്‍ച്ച് 26ന് എസ് കെ എസ് എസ് എഫ് സംസഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. കാമ്പയിന്റെ സമാപനം മെയ് അവസാന വാരം വിപുലമായി നടക്കും.
കാമ്പയിനിന്റെ ആദ്യ ഘട്ടമായ ക്ലസ്റ്റര്‍ അദാലത്തിന് മുന്നോടിയായി യൂണിറ്റ് ഭാരവാഹികള്‍ക്കുള്ള പരിശീലനം ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി നടന്നു. തൃശൂരില്‍ നടന്ന പരിശീലന ക്യാമ്പ് വിഖായ ജില്ലാ ചെയര്‍മാന്‍ ഷാഹിദ് കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് സംസഥാന സെക്രട്ടറിയേറ്റ് അംഗം ഇബ്രാഹീം ഫൈസി പഴുന്നാന അദ്ധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി അഡ്വ ഹാഫിള് അബൂബക്കര്‍ ക്ലാസെടുത്തു. കൊടുങ്ങല്ലൂരില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. ട്രെന്റ് ജില്ലാ ചെയര്‍മാന്‍ ഷാഹുല്‍ പഴുന്നാന ക്ലാസെടുത്തു. ത്വലബ ജില്ലാ കണ്‍വീനര്‍ അലി റഹ്മാനി സ്വാഗതം പറഞ്ഞു. ചാവക്കാട് നടന്ന ക്യാമ്പ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി ഉല്‍ഘാടനം ചെയ്തു. ഇബ്രാഹീം കൊരട്ടിക്കര ക്ലാസെടുത്തു.