നിരപരാധികളായ മനുഷ്യ ജീവനുകളെ കൊന്നൊടുക്കുന്ന ഭീകരരുടെ ശൈലി അത്യന്തം നീചവും അപലപനീയവുമാണെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. ഇസ്‌ലാമിന്റെ പേരില്‍ നടത്തുന്ന ഇത്തരം നിഷ്ഠൂരവും, മനുഷ്യത്വ രഹിതവുമായ അക്രമങ്ങള്‍ക്ക് പിന്നിലുളള ഒളിയജണ്ഡയും അതിന്റെ ബുദ്ധി കേന്ദ്രങ്ങളെയും മാനവ സമൂഹം തിരിച്ചറിയണം. മാനവികതയുടെ ഏറ്റവും വലിയ പ്രയോക്താവായ പ്രവാചകന്‍ മുഹമ്മദ് നബിയുടെ നാമം ഈവ്വിിധം ദുരുപയോഗം ചെയ്യപ്പെടുന്നത് അപലപനീയമാണ്.
അതേസമയം ഒരു കാലത്ത് സ്വാതന്ത്രത്തിന്റെ ഈറ്റില്ലമായിരുന്ന ഫ്രാന്‍സില്‍ പുതിയ ഭരണ കൂടങ്ങള്‍ പൗരന്‍മാര്‍ക്കിടയില്‍ സൃിഷ്ടിക്കുന്ന വിവേചനവും,മത സ്വാതന്ത്രത്തിന്റെ മേലുളള കടന്ന് കയറ്റവും വിദ്വംസക ശക്തികള്‍ക്ക് പ്രേരണയായിട്ടുണ്ടാകാമെന്നും പ്രമേയം കൂട്ടിച്ചേര്‍ത്തു. പുതുതായി രൂപീകരിക്കപ്പെട്ട എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ പ്രഥമ യോഗം ഓണമ്പിളളി മുഹമ്മദ് ഫൈസി ഉല്‍ഘാടനം ചെയ്തു.പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി അദ്ധ്യക്ഷത വഹിച്ചു.വര്‍ക്കിംഗ് സെക്രട്ടറി അഡ്വ:ഹാഫിള് അബൂബക്കര്‍ സിദ്ധീഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇബ്‌റാഹിം ഫൈസി പഴുന്നാന, ശാഹിദ് കോയ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജന: സെക്രട്ടറി ഷഹീര്‍ ദേശമംഗലം സ്വാഗതവും ട്രഷറര്‍ മഹ്‌റൂഫ് വാഫി നന്ദിയും പറഞ്ഞു