Friday, 17 June 2016

പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ ചാവക്കാട് ഇന്ന് ജനസാഗരമാകും;ജില്ലാ നബിദിന റാലി ഇന്ന്


ചാവക്കാട്ഃ പ്രവാചകാനുരാഗത്തിന്റെ ഇശലുകള്‍ പെയ്തിറങ്ങുന്ന ചാവക്കാട്ടേക്ക് ഇന്ന് പ്രവാചക പ്രേമികള്‍ ഒഴുകിയെത്തും. സമസ്ത കേരള സുന്നി സ്റ്റുഡന്റസ് ഫെഡറേഷന്‍ സമസ്തയുടേയും പോഷകഘടകങ്ങളുടേയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ നബിദിന റാലിയും പ്രകീര്‍ത്തന സദസ്സും പൊതുസമ്മേളനവും ഇന്ന് ചാവക്കാട് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ പുളകം കൊളളികും. ജില്ലയിലെ 600ല്‍ പരം മദ്രസകളില്‍ നിന്നുമുളള കുട്ടികളും 400ല്‍ പരം മഹല്ലുകളില്‍ നിന്നുമുളള ബഹുജനങ്ങളും റാലിയില്‍ അണിനിരക്കും. കുരുന്നകള്‍ അവതരിപ്പിക്കുന്ന ദഫ്, സ്‌കൗട്ട് അവതരണവും പ്രവാചക പ്രകീര്‍ത്തനങ്ങളും റാലിക്ക് കൂടുതല്‍ മിഴിവേകും.

വൈകിട്ട് 3 മണിക്ക് മണത്തല മഖാം സിയാറത്തോടെ പരിപാടിക്ക് തുടക്കമാകും. സിയാറത്തിന് മുഹമ്മദ് മുസ്ലിയാര്‍ ബ്ലാങ്ങാട് നേതൃത്വം നല്‍കും. ശേഷം നടക്കുന്ന നയനമനോഹരമായ നബിദിന റാലി സമസ്തയുടേയും പോഷകഘടകങ്ങളുടേയും സംസ്ഥാന ജില്ലാ നേതാക്കള്‍ നയിക്കും.

5 മണിക്ക് നടക്കുന്ന മൗലിദ് സദസ്സില്‍ ശൈഖുന പി ടി ഉസ്താദ് പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി ആമുഖ ഭാഷണം നടത്തും. സിദ്ധീഖ് ഫൈസി മങ്കര, അബ്ദുറഹ്മാന്‍ അന്‍വരി കാട്ടൂര്‍, മുനീര്‍ വാഫി, അബൂബക്കര്‍ കൊടുവളളി തുടങ്ങിയവര്‍ മൗലിദും ബുര്‍ദയും ആലാപിക്കും. ദുആ സമ്മേളനത്തിന് ശൈഖുന അത്തിപ്പറ്റ ഉസ്താദ് നേതൃത്വം നല്‍കും. ഹംസ മുസ്ലിയാര്‍ ചേറ്റുവ, മുഹമ്മദ് കുട്ടി ബാഖവി അരിയന്നൂര്‍, ലത്തീഫ് ദാരിമി ഹൈതമി, ഉമര്‍ ബാഖവി പാടൂര്‍, മുജിബ് റഹ്മാന്‍ ദാരിമി, ഉമര്‍ ഫൈസി വില്ലന്നൂര്‍, ആര്‍ വി സിദ്ധീഖ് മുസ്ലിയാര്‍, നാസര്‍ ഫൈസി തിരുവത്ര, ഇബ്രാഹിം ഫൈസി പഴുന്നാന തുടങ്ങിയവര്‍ സംബന്ധിക്കും.

മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന നബിദിന സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് എസ് എം കെ തങ്ങളുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. എസ് എം എഫ് ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍

പ്രാര്‍ത്ഥ നിര്‍വഹിക്കും. സമസ്ത ജില്ലാ സെക്രട്ടറി എം എം മുഹിയുദ്ദീന്‍ മൗലവി അനുഗ്രഹ ഭാഷണം നടത്തും. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം പ്രമേയ ഭാഷണം നിര്‍വ്വഹിക്കും. കരീം ഫൈസി, ഹംസ ബിന്‍ ജമാല്‍ റംലി, ഇല്യാസ് ഫൈസി, ഷറഫുദ്ദീന്‍ മൗലവി വെന്മെനാട്, ടി എസ് മമ്മി സാഹിബ്, സെയ്തു മുഹമ്മദ് ഹാജി കൈപമംഗലം, മൊയ്തൂട്ടി ഹാജി, അന്‍വര്‍ മുഹിയിദ്ദീന്‍ ഹുദവി, ഷാഹിദ് കോയ തങ്ങള്‍, മെഹ്‌റൂഫ് വാഫി, അഡ്വഃഹാഫിള് അബൂബക്കര്‍ സിദ്ധീഖ്, സത്താര്‍ ദാരിമി, ജാബിര്‍ യമാനി, സലീം പളളത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.

ഈ വര്‍ഷത്തെ സംസ്ഥാന കേരളോത്സവത്തില്‍ മാപ്പിളപ്പാട്ട് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ഇസ്മായീല്‍ ദേശമംഗലത്തിനെ എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി അനുമോദിക്കും. സുന്നി ബാലവേദി ജ്ഞാന തീരം ജില്ലാ തല പരീക്ഷയിലെ ജേതാക്കള്‍ക്കുളള ട്രോഫിയും പരിപാടിയില്‍ വിതരണം ചെയ്യും.