Friday, 17 June 2016

സമസ്ത 90ാം വാര്‍ഷികം എസ് കെ എസ് എസ് എഫ് ജില്ലാ സിയാറത്ത് യാത്ര ഇന്ന്

5/2/16
തൃശൂര്‍: 11 മുതല്‍ 14 വരെ ആലപ്പുഴയില്‍ നടക്കുന്ന സമസ്ത സമ്മേളന പ്രചരണാര്‍ത്ഥം സമസ്തയുടെ നിര്‍ദ്ദേശപ്രകാരം എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന സിയാറത്ത് യാത്ര ഇന്ന് കാലത്ത് 10 മണിക്ക് കൊടുങ്ങലൂര്‍ ചേരമാന്‍ മസ്ജിദില്‍ നിന്നും ആരംഭിക്കും. ശേഷം ജില്ലയിലെ പ്രസിദ്ധമായ മഖ്ബറകള്‍ സന്ദര്‍ശിക്കും. വിവിധ പ്രദേശങ്ങളില്‍ യൂണിറ്റ് കമ്മിറ്റികളുടെയും മഹല്ല് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ യാത്രയെ സ്വീകരിക്കും.  സിയാറത്ത് യാത്രയെ അനുഗമിക്കുന്നവര്‍ രാവിലെ 9 മണിക്ക് ചേരമാന്‍  മസ്ജിദില്‍ എത്തിച്ചേരണമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി, ജനറല്‍ സെക്ര'റി ഷെഹീര്‍ ദേശമംഗലം തുടങ്ങിയവര്‍ അറിയിച്ചു.