Friday, 17 June 2016

ലിംഗ സമത്വമല്ല ലിംഗ നീതിയാണ് വേണ്ടത്:ഓണമ്പിളളി മുഹമ്മദ് ഫൈസി


തൃശൂര്‍: ലിംഗ സമത്വമല്ല ലിംഗ നീതിയാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിളളി മുഹമ്മദി ഫൈസി അഭിപ്രായപ്പെട്ടു. എസ് കെ എസ് എസ് എഫ് ഇബാദിന്റെ എം ഐ സി യൂണിറ്റ് തൃശൂര്‍ എം ഐ സി യില്‍ സംഘടിപ്പിച്ച യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ പുരുഷന്‍മാര്‍ തുല്യരല്ലെന്നത് മതപരം മാത്രമല്ല പ്രകൃതി നിയമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.      ആസിഫ് ദാരിമി പുളിക്കല്‍ വിഷയാവതരണം നടത്തി.അധാര്‍മികതക്കിടയിലും നന്മയുടെ വെളിച്ചം കെടാതെ സൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ ബാസിത്ത് സ്വാഗതവും ശിയാസ് അന്‍സാര്‍ നന്ദിയും പറഞ്ഞു. സി എ ശംസുദ്ധീന്‍, സുധീര്‍ സാഹിബ്,അഷ്‌റഫ് സാഹിബ്, സി എ മുഹമ്മദ് ഹനീഫ തുടങ്ങിയവര്‍ സംബന്ധിച്ചു.