കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ ആണ്ട് നേര്‍ച്ച സമാപിച്ചു - 4/2/16
തൃശൂര്‍: 1957 മുതല്‍ 1993 വരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായിരുന്ന കണ്ണിയത്ത് ഉസ്താദും 1996 വരെ സമസ്തയുടെ ജനറല്‍ സെക്രട്ടറി പദം അലങ്കരിച്ച ശംസുല്‍ ഉലമയും കേരളീയ മുസ്ലിംകളുടെ മാര്‍ഗദീപങ്ങളായിരുന്നുവെന്ന് സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. കണ്ണിയത്ത് ഉസ്താദിന്റെയും ശംസുല്‍ ഉലമയയുടെയും വേര്‍പാടിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആണ്ട് നേര്‍ച്ചയുടെ സമാപന സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കളങ്കരഹിതമായി വിശുദ്ധ ജീവിതം നയിച്ച് സ്വന്തം ജീവിതങ്ങളിലൂടെ സമൂഹത്തിന് മാതൃക പകര്‍ന്ന് നല്‍കിയവരാണ് കണ്ണിയത്ത് ഉസ്താദും ശംസുല്‍ ഉലമയും എന്ന് അദ്ദേഹം പറഞ്ഞു.
ഉച്ചക്ക് ഉരു മണിക്ക് ഖത്തമുല്‍ ഖുര്‍ആന്‍ സെഷനോടെ ആരംഭിച്ച പരിപാടി സമസ്ത ജില്ലാ സെക്രട്ടറി എം എം മുഹ്‌യിദ്ദീന്‍ മൗലവി ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം ആമുഖ ഭാഷണം നിര്‍വ്വഹിച്ചു.എസ് എം എഫ് ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ ഖത്ത്മുല്‍ ഖുര്‍ആന്‍ ദുആ നടത്തി. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി നേതൃത്വം നല്‍കി.
വൈകിട്ട് നടന്ന അനുസ്മരണ സദസ്സ് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.എസ് കെ എസ് എസ് എഫ് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി അഡ്വ:ഹാഫിള് അബൂബക്കര്‍ സിദ്ധീഖ് സ്വാഗതവും ഇബ്രാഹിം ഫൈസി പഴുന്നാന നന്ദിയും പറഞ്ഞു.കെ ഇ ഇസ്മാഈല്‍ അനുസ്മരണ ഗാനം ആലപിച്ചു.
മഗ്‌രിബിന് ശേഷം നടന്ന ദുആ മജ്‌ലിസ് സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങല്‍ ഉദ്ഘാടനം ചെയ്തു. ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. അബൂബക്കര്‍ അല്‍ഖാസിമി, ടി എസ് മമ്മി സാഹിബ്, ത്രീ സ്റ്റാര്‍ കുഞ്ഞിമുഹമ്മദ് ഹാജി, ഷാജി പളളം, അബ്ദുല്‍ ഖാദര്‍ ഹാജി, അബൂഹാജി ആറ്റൂര്‍, നാസര്‍ ഫൈസി തിരുവത്ര, കരീം ഫൈസി, കബീര്‍ ഫൈസി കൂമണ്ണ, ഷാഹിദ് കോയ തങ്ങല്‍, സത്താര്‍ ദാരിമി, സിദ്ധീഖ് ഫൈസി മങ്കര, ഹാരിസ് തൈക്കാട്, ജാബിര്‍ യമാനി, നാസര്‍ ഫൈസി കരൂപടന്ന അമീന്‍ കൊരട്ടിക്കര, സാജിദ് കോതപറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം സ്വാഗതവും ഇബാദ് ജില്ലാ കണ്‍വീനര്‍ ഹാഫിള് അബ്ദുറഹ്മാന്‍ അന്‍വരി നന്ദിയും പറഞ്ഞു.