കൈപ്പമംഗലം : എസ് കെ എസ് എസ് എഫ് പ്രാണിയാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സഹനം സമരം സമർപ്പണം എന്ന പ്രമേയത്തിൽ റമളാൻ പ്രഭാഷണവും റിലീഫ് വിതരണവും സംഘടിപ്പിച്ചു. പ്രാണിയാട് മഹല്ല് പ്രസിഡന്റ് സയ്യിദ് ഹാഷിം തങ്ങൾ അധ്യക്ഷനായി. മഹല്ല് ഖത്തീബ് മുഹമ്മദലി അശ്‌റഫി ഉദ്‌ഘാടനം ചെയ്തു.ശിഹാബുദ്ധീൻ റഹ്‌മാനി മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ പ്രദേശത്തെ ഇരുന്നൂറോളം കുടുംബങ്ങൾക് റിലീഫ് വിതരണവും സഹചാരി ചികിത്സാ ധനസഹായവും നൽകി. സുലൈമാൻ മൗലവി, മുഹമ്മദലി മുസ്‌ലിയാർ, അബൂബക്കർ മുസ്‌ലിയാർ, അലി മൗലവി, എന്നിവർ സംബന്ധിച്ചു.കെ. എ അൻസിഫ് വാഫി സ്വാഗതവും കെ യം ഷാനവാസ് നന്ദിയും പറഞ്ഞു.