പ്രമുഖ ഇസ്‌ലാം മതപണ്ഡിതനും സൂഫിയുമായിരുന്ന െൈഖുന കണ്ണിയത്ത് അഹ്മ്മദ് മുസ്‌ലിയാരുടെ 24-ാമതും ആഗോള മുസ്‌ലീം സമൂഹം ആദരിക്കുകയും, ആത്മീയ ലോകത്തെ സൂര്യ തേജസ്സുമായിരുന്ന സമസ്ത മുന്‍ ജനറല്‍ സെക്രട്ടറി ശംസൂല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ 20ാത് ഉറൂസും എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ ഉച്ചക്ക് 1 മണി മുതല്‍ രാത്ര 9 വരെ തൃശൂര്‍ എം.ഐ.സി യില്‍ നടക്കും.
ആണ്ട് നേര്‍ച്ചയുടെ പ്രഥമ പരിപാടിയായ ഖത്മുല്‍ ഖുര്‍ആന്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ല ജനറല്‍ സെക്രട്ടറിയുമായ ശൈഖുന എം.എം മുഹിയദ്ധീന്‍ മൗലവി ഉദ്ഘാടനം ചെയ്യും. ഖത്തം ദുആക്ക് ശൈഖുന ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ നേതൃത്വും നല്‍കും. ബഷീര്‍ ഫൈസി ദേശമംഗലം ആമുഖ പ്രഭാഷണം നിര്‍വഹിക്കും. 4.30ന് നടക്കുന്ന അനുസ്മരണ യോഗം കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, മഹുമ്മദ് കുട്ടി ഫൈസി ആനമങ്ങാട്, അന്‍വര്‍ മുഹിയുദ്ധീന്‍ ഹുദവി എന്നിവര്‍ പ്രസംഗിക്കും. 6.45ന് ശംസുല്‍ ഉലമ മൗലിദും ദുആക്കും സമസ്ത ജില്ല പ്രസിഡന്റ് എസ്.എം.കെ തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്ത സംസ്ഥാന ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്ത് കോയ തങ്ങള്‍ നേതൃത്വം നല്‍കുമെന്ന് സ്വഗത സംഘം ചെയര്‍മാന്‍ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, ജനറല്‍ കണ്‍വീനര്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഖജാന്‍ഞ്ചി ഷാജി പള്ളം, കോഡിനേറ്റര്‍ അഡ്വ. ഹാഫിള് അബൂബക്കര്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദരി, ജനറല്‍ സെക്രട്ടറി ഷഹീര്‍ ദേശമംഗലം, ട്രഷറര്‍ മഹ്‌റൂഫ് വാഫി എന്നിവര്‍ അറിയിച്ചു.