രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ജനുവരി 26ന് വടക്കേക്കാട് വെച്ച് നടക്കുന്ന മനുഷ്യജാലിക വിളംബരം നാടെങ്ങും ഗ്രാമ ജാലിക നടന്നു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതക്കും ഫാസിസ്റ്റ് പ്രവണതക്കും തീവ്രവാദ ഭീകരവാദ ശക്തികള്‍ക്കുമെതിരെ രാജിയാകില്ലെന്നും ഭാരതത്തിന്റെ നാനാത്വത്തില്‍ ഏകത്വമെന്ന മഹിതമായ പൈതൃകത്തെ കാത്തുസൂക്ഷിക്കാന്‍ പ്രയത്‌നിക്കുമെന്നും ജാലികയില്‍ അണിനിരന്ന അംഗങ്ങള്‍ കൈകള്‍കോര്‍ത്ത് പ്രതിജ്ഞ ചെയ്തു.
ജില്ലയിലെ നാനൂറ് കേന്ദ്രങ്ങളില്‍ എസ് കെ എസ് എസ് എഫ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മഹല്ലാ മദ്രസാ കമ്മിറ്റികളുടെ സഹകരണത്തോടെയാണ് ഗ്രാമജാലിക സംഘടിപ്പിച്ചത്. നാനാജാതി മതസ്ഥര്‍ ജാലികയില്‍ അണിനിരന്നു.
ഗ്രാമജാലികയുടെ ജില്ലാതല ഉല്‍ഘാടനം തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രമുറ്റത്ത് നടന്നു. എസ് കെ എസ് എസ് എഫ് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ സിദ്ദീഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൃശൂര്‍ എം ഐ സി യൂണിറ്റ് പ്രസിഡന്റ് ജാബിര്‍ കുന്നംകുളം, സെക്രട്ടറി അബ്ദുല്‍ ബാസിത് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.
ദേശമംഗലത്ത് നടന്ന ഗ്രാമജാലികക്ക് എസ് കെ എസ് എസ് എഫ് ജില്ലാ ജന സെക്രട്ടറി ഷെഹീര്‍ ദേശമംഗലം നേതൃത്വം നല്‍കി.