Friday, 17 June 2016

ജില്ലാ നബിദിന റാലിഃ ഫണ്ട് ശേഖരണം തുടങ്ങി

ജില്ലാ നബിദിന റാലിയുടെ ഫണ്ട് ശേഖരണത്തിന്റെ ഉല്‍ഘാടനം ഷാജി പളളത്തിന് ആദ്യ കൂപ്പണ്‍ കൈമാറി എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി നിര്‍വ്വഹിക്കുന്നു


തൃശൂര്‍ഃ ജനുവരി 2ന് ചാവക്കാട് വെച്ച് നടക്കുന്ന ജില്ലാ നബിദിന റാലിയുടെ ഫണ്ട് ശേഖരണത്തിന്റെ ഉല്‍ഘാടനം ഷാജി പളളത്തിന് ആദ്യ കൂപ്പണ്‍ കൈമാറി എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു.

    തൃശൂര്‍ എം.ഐ.സിയില്‍ ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെ യോഗം നബിദിന റാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. ജില്ലയിലെ യൂണിറ്റ്, ക്ലസ്റ്റര്‍,മേഖല തലങ്ങളിലും മദ്‌റസകള്‍ കേന്ദ്രീകരിച്ചും റാലിയുടെ പ്രചരണം ഊര്‍ജ്ജിതമായി നടന്നു വരികയാണ്.

    യോഗത്തില്‍ എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി അദ്ധ്യക്ഷത വഹിച്ചു.ലത്തീഫ് ദാരിമി ഹൈതമി, ഇബ്രാഹിം ഫൈസി പഴുന്നാന,സിദ്ധീഖ് ഫൈസി മങ്കര, ഷഫീഖ് ഫൈസി, അഡ്വഃ ഹാഫിള് അബൂബക്കര്‍ സിദ്ധീഖ്, വി എം ഖാദര്‍, ജാബിര്‍ യമാനി സൈഫുദ്ദീന്‍ പാലപ്പിളളി, അലി റഹ്മാനി, നവാസ് റഹ്മാനി, ശാഫി ദാരിമി, റജീബ് വി എച്ച്, മുഹമ്മദ് റംഷാദ്, റഫീഖ് മുസ്ലിയാര്‍ മങ്കര, ഫാഇസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടഖി ഷഹീര്‍ ദേശമംഗലം സ്വാഗതവും ട്രഷറര്‍ മെഹ്‌റൂഫ് വാഫി നന്ദിയും പറഞ്ഞു.