Friday, 17 June 2016

സമസ്ത 90ാം വാര്‍ഷികം ജില്ലാ ത്വലബ സംഗമം സമാപിച്ചു - 4/1/16


തൃശൂര്‍: ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴയില്‍ നടക്കുന്ന സമസ്ത 90ാം വാര്‍ഷിക  സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം       സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ത്വലബാ സംഗമം സമാപിച്ചു. തൃശൂര്‍ എം ഐ സിയില്‍ നടന്ന പരിപാടി എസ് എം എഫ് ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രൂസ് മുസലിയാരുടെ അദ്ധ്യക്ഷതയില്‍ സമസ്ത ജില്ലാ             പ്രസിഡന്റ് എസ് എം കെ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. 'വിദ്യാര്‍ത്ഥിയുടെ വര്‍ത്തനമാനവും ഭാവിയും' എന്ന വിഷയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി ക്ലാസെടുത്തു. ജംഇയ്യത്തുല്‍  മുദരിസീന്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് ഹൈതമി 'സമസ്ത: ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷങ്ങള്‍' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. എസ് എം എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ടി എസ് മമ്മി സാഹിബ്, മുഹമ്മദ് കുട്ടി ബാഖവി, അബു ഹാജി ആറ്റൂര്‍, നാസര്‍ ഫൈസി തിരുവത്ര, ബഷീര്‍ ഫൈസി ദേശമംഗലം, കരീം ഫൈസി, ഇല്യാസ് ഫൈസി, സിദ്ദീഖ് ബദ് രി, ഷെഹീര്‍ ദേശമംഗലം, അഡ്വ ഹാഫിള് അബൂബക്കര്‍, ഷാഹിദ് കോയ തങ്ങള്‍, സത്താര്‍ ദാരിമി, അബ്ദുസ്സലാം അന്‍വരി തുടങ്ങിയവര്‍ സംബന്ധിച്ചു. ജംഇയ്യത്തുല്‍  മുദരിസീന്‍ ജില്ലാ വര്‍ക്കിംഗ് കണ്‍വീനര്‍ അഹ്മദ് കബീര്‍ ഫൈസി സ്വാഗതവും ജാബിര്‍ യമാനി നന്ദിയുംപറഞ്ഞു. ജില്ലയിലെ വിവിധ ദര്‍സ്, അറബിക് കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.