Friday, 17 June 2016

ജനാധിപത്യം സംരക്ഷിക്കാന്‍ പൗരസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍




വടക്കേക്കാട് : ലോകത്ത് ഏറ്റവും മഹത്തായ ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന ഇന്ത്യയുടെ പൈതൃക സമ്പത്ത് നിലനിര്‍ത്തുന്നതിനും രാജ്യത്ത് സഹിഷ്ണുതയും സമാധാനവും കാത്തുസംരക്കിക്കുന്നതിനും   പൗരസമൂഹം ഉണര്‍ന്ന പ്രവര്‍ത്തിക്കണമെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ഫാസിസ്റ്റ് ശക്തികളുടെ കടന്നുവരവ് രാജ്യത്ത് അരാജകത്വവും വര്‍ഗീയചേരിതിരിവും ഉണ്ടാക്കുന്നതിനും മതേതരത്വത്തെ ഇല്ലായ്മ ചെയ്യുന്നതിനും കാരണമാകും നാനാത്വത്തില്‍ ഏകത്വമെന്ന നമ്മുടെ നാടിന്റെ സംസ്‌കാരം       നിലനിലര്‍ത്താനും രാജ്യരക്ഷക്ക് സൗഹൃദത്തിന്റെ കരുത്താവാനും മുഴുവന്‍ രാജ്യസ്‌നേഹികളും രംഗത്തിറങ്ങണമെന്നും പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി വടക്കേക്കാട് തൊഴിയൂര്‍ ഉസ്താദ് നഗറില്‍ സംഘടിപ്പിച്ച മനുഷ്യജാലികയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.