തൃശൂര്‍: സംഘടനാ സംവിധാനത്തിന് പൂതിയ ഊര്‍ജ്ജവും പ്രവര്‍ത്തകരില്‍ നവോന്മേഷവും പകര്‍് എസ് കെ എസ് എസ് എഫ് ക്ലസ്റ്റര്‍ അദാലത്ത് സമാപിച്ചു. ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച വി-ടുഗെദര്‍ കാമ്പയിനിന്റെ ഭാഗമായിരുു ക്ലസ്റ്റര്‍ അദാലത്ത്. പ്രത്യേക പരിശീലനം നേടിയ മൂ് ടീമുകള്‍ രണ്ട് ദിനങ്ങളിലായി ഒരേ സമയം വിവിധ ക്ലസ്റ്ററുകളില്‍ ക്യാമ്പ് ചെയ്താണ് അദാലത്ത് പൂര്‍ത്തിയാക്കിയത്. ഓരോ യൂണിറ്റിന്റെയും സമഗ്രമായ വിവര ശേഖരണം, രേഖാ പരിശോധന, പ്രവര്‍ത്തന അവലോകനം, സംഘടനാ സംവിധാനം കൂടുതല്‍ ശാസ്ത്രീയമാക്കുതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കല്‍ തുടങ്ങിയവയായിരുു അദാലത്ത് കൊണ്ട് ലക്ഷ്യമി'ത്. മൂാേറോളം യൂണിറ്റുകള്‍ അദാലത്തില്‍ പങ്കെടുത്തു. ഷറഫുദ്ദീന്‍ കൂ'ുപാത, സഅദ് വെളിയങ്കോട്, ജീലാനി വെന്മേനാട്, ശിയാസ് താനൂര്‍, മുനവ്വര്‍ കാവനൂര്‍, ഹബീബ് വരവൂര്‍, അന്‍വര്‍ പാലപ്പിള്ളി, സല്‍മാന്‍ നാ'ിക, റിവാദ് കേച്ചേരി, നൗഫല്‍ ചേലക്കര, ഇസ്ഹാഖ് ചേര്‍പ്പ്, അജ്മല്‍ ആലപ്പുഴ തുടങ്ങിയവര്‍ വിവിധ ടീമുകള്‍ക്ക് നേതൃത്വം നല്‍കി. ശെഹീര്‍ ദേശമംഗലം, മഹ്‌റൂഫ് വാഫി, അഡ്വക്കേറ്റ്് ഹാഫിള് അബൂബക്കര്‍ സിദ്ദീഖ് തുടങ്ങിവര്‍ ടീം കോഡിനേറ്റര്‍മാരായിരുു. അദാലത്തില്‍ ജില്ലാ തലത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച മൂ് ടീമുകള്‍ക്കും ഓരോ മേഖലയിലേയും മികച്ച യൂണിറ്റിനുമുള്ള പുരസ്‌കാരവും പ്രശസ്തി പത്രവും മെയ് 6, 7 തിയ്യതികളിലായി ദേശമംഗലം മലബാര്‍ എഞ്ചിനിയറിംഗ് കോളേജില്‍ നടക്കു ജില്ലാ ന്യൂജെന്‍ മീറ്റില്‍ വെച്ച് സമ്മാനിക്കും.