തൃശൂര്‍. : 'ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷങ്ങള്‍' എന്ന പ്രമേയത്തില്‍ ഫെബ്രുവരി11,12,13,14 തിയ്യതികളില്‍ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്തയുടെ 90-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം സുന്നി മഹല്ല് ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ കമ്മറ്റി ജനുവരി 19 ചൊവ്വാഴ്ച കാലത്ത് 9 മണി മുതല്‍ തൊഴിയൂര്‍ ദാറുറഹ്മ യതീംഖാനയില്‍ ജില്ലാ മഹല്ല് കണ്‍വെന്‍ഷന്‍ നടക്കും .
'മഹല്ല് ഭരണവുംപ്രവര്‍ത്തനവും', 'ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷങ്ങള്‍', 'എസ്.എം.എഫ് കര്‍മ രംഗം' എന്നീ വിഷയങ്ങളില്‍ പ്രഗത്ഭ പ്രഭാഷകരായ അബ്ദുസമദ് പൂക്കോട്ടൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബശീര്‍ഫൈസി ദേശമംഗലം, എ.കെ ആലിപറമ്പ് എന്നിവര്‍ പ്രഭാഷണം നടത്തും.
സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന,ജില്ലാ നേതാക്കള്‍ സംബന്ധിക്കുമെന്ന് എസ് എം എഫ് ജില്ലാ കമ്മറ്റി അറിയിച്ചു.പാലപ്പിള്ളി ദാറുത്തഖ്‌വയില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ ,ജനറല്‍ സെക്ക്രട്ടറി മമ്മി സാഹിബ്, വര്‍ക്കിങ് പ്രസിഡന്റ് മുഹമ്മദ് കുട്ടി ബാഖവി അരിയന്നൂര്‍, വൈസ് പ്രസിഡന്റ് അബു ഹാജി ആറ്റൂര്‍, ജോയിന്റ് സെക്രട്ടറി നാസര്‍ ഫൈസി തിരുവത്ര എന്നിവര്‍ പ്രസംഗിച്ചു.